ഓക്ലലന്‍ഡ്: ക്രിക്കറ്റ് കളത്തില്‍ അമ്പയര്‍മാരുടെ വിവാദ തീരുമാനങ്ങള്‍ അവസാനിക്കുന്നില്ല. അപ്പീല്‍ പോലും ചെയ്യാതെയാണ് അമ്പയര്‍ ഔട്ട് വിളിച്ചത്. ഡിആര്‍സ് ഉള്ളത് കൊണ്ട് ബാറ്റ്‌സ്മാന്‍ രക്ഷപ്പെട്ടു. അല്ലെങ്കില്‍ വിധി മറ്റൊന്നായനെ. ഇന്നലെ സമാപിച്ച ന്യൂസിലാന്‍ഡ് ഓസ്‌ട്രേലിയ മത്സരത്തിലാണ് അമ്പയറുടെ വിവാദ തീരുമാനം.

ന്യൂസിലന്‍ഡ് ബാറ്റിംഗിന്റെ 35ാം ഓവറില്‍ ഹസില്‍വുഡിന്റെ ആദ്യ പന്തിലാണ് വിവാദം അരങ്ങേറിയത്. നീഷാമിനെതിരെ ഹസില്‍വുഡ് ലെഗ് സൈഡിലെറിഞ്ഞ് പന്ത് ആഞ്ഞടിക്കാന്‍ താരം ശ്രമിച്ചെങ്കും അത് വിക്കറ്റ് കീപ്പറുടെ കൈകളില്‍ തന്നെ അവസാനിച്ചു. അപ്പീലിന്റെ അകമ്പടിയൊന്നുമില്ലാതെ അമ്പയര്‍ ഔട്ട് വിളിക്കുകയായിരുന്നു. ഇതോടെ നീഷം റിവ്യൂ ആവശ്യപ്പെടുകയായിരന്നു.

https://www.youtube.com/watch?v=Xag0WLqssxM