Connect with us

News

റൊണാള്‍ഡോയെ കാണാന്‍ ഖത്തറില്‍ നിന്നും ഗാനിമെത്തി

ഗാനിം റൊണാള്‍ഡോയ്‌ക്കൊപ്പമുള്ള ഫോട്ടോ ട്വിറ്ററില്‍ പങ്കുവെച്ചു. ഗാനിമിനൊപ്പം റൊണാള്‍ഡോ സമയം ചെലവിടുന്ന ഫോട്ടോ അല്‍ നസ്ര്‍ ക്ലബും പങ്കുവെച്ചു.

Published

on

ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ഖത്തര്‍ ‘വേള്‍ഡ് കപ്പ് താരം’ ഗാനിം അല്‍ മുഫ്താഹും റിയാദില്‍ കണ്ടുമുട്ടി. ഇരു താരങ്ങളും വെള്ളിയാഴ്ച റിയാദിലെ മര്‍സുല്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടന്ന അല്‍നസ്ര്‍-അല്‍തായി മത്സരത്തിനിടെ ഗാലറിയല്‍ വെച്ചാണ് കണ്ടുമുട്ടിയത്. റൊണാള്‍ഡോയുടെ കളി കാണാനായി ഖത്തറില്‍ നിന്നെത്തിയതാണ് ഗാനിം.

റൊണാള്‍ഡോയുടെ പുതിയ ടീമായ അല്‍നസ്‌റിന്റെ കളി സ്റ്റേഡിയത്തിലിരുന്ന് വീക്ഷിക്കുകയായിരുന്നു റൊണാള്‍ഡോ. കണ്ടുമുട്ടിയ ശേഷം ഗാനിം റൊണാള്‍ഡോയ്‌ക്കൊപ്പമുള്ള ഫോട്ടോ ട്വിറ്ററില്‍ പങ്കുവെച്ചു. ഗാനിമിനൊപ്പം റൊണാള്‍ഡോ സമയം ചെലവിടുന്ന ഫോട്ടോ അല്‍ നസ്ര്‍ ക്ലബും പങ്കുവെച്ചു.

kerala

ഇന്ന് കൊട്ടിക്കലാശം; വോട്ടെടുപ്പ് വെള്ളിയാഴ്ച ഏഴുമുതൽ ആറു വരെ

അവസാന 48 മണിക്കൂറില്‍ നിശ്ശബ്ദ പ്രചാരണം മാത്രമാണ്.

Published

on

തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പു തന്നെ കേരളത്തില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കളത്തിലിറങ്ങിയ മുന്നണികളുടെ ‘പരസ്യപ്പോര്’ ഇന്ന് വൈകീട്ട് ആറിന് അവസാനിക്കും. വോട്ടെടുപ്പ് വെള്ളിയാഴ്ച ഏഴുമുതല്‍ ആറു വരെയാണ്. അവസാന 48 മണിക്കൂറില്‍ നിശ്ശബ്ദ പ്രചാരണം മാത്രമാണ്. ഈ സമയം നിയമ വിരുദ്ധമായി കൂട്ടം ചേരുകയോ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്താല്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.

വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് പണംകൈമാറ്റം, സൗജന്യങ്ങളും സമ്മാനങ്ങളും നല്‍കല്‍, മദ്യവിതരണം എന്നിവ കണ്ടെത്തിയാല്‍ നടപടിയെടുക്കും. വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതു വരെയുള്ള 48 മണിക്കൂര്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. മദ്യവിതരണത്തിനും വില്‍പ്പനയ്ക്കും നിരോധനമുണ്ട്.

എല്ലാ വാഹനങ്ങളും പരിശോധിക്കും. പുറത്തു നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ മണ്ഡലത്തില്‍ തുടരാന്‍ അനുവദിക്കില്ല. ലൈസന്‍സുള്ള ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും കൊണ്ടു നടക്കുന്നതിനുമുള്ള നിരോധനം തിരഞ്ഞെടുപ്പു ഫലം പ്രഖ്യാപിക്കുന്നതു വരെ തുടരും.

 

Continue Reading

News

ആക്രമണം തുടര്‍ന്നാല്‍ ഇസ്രാഈലിനെ പൂര്‍ണമായും തുടച്ച് നീക്കും; മുന്നറിയിപ്പുമായി ഇറാന്‍

സയണിസ്റ്റ് ഭരണകൂടം ഒരിക്കല്‍ കൂടി തെറ്റ് ആവര്‍ത്തിച്ചാല്‍ ഇസ്രാഈലില്‍ ഒന്നും അവശേഷിപ്പിക്കില്ലെന്നാണ് റെയ്സി പറഞ്ഞത്.

Published

on

ഇറാനെ വീണ്ടും ആക്രമിക്കാന്‍ ശ്രമിച്ചാല്‍ ഇസ്രാഈലിനെ പൂര്‍ണമായും തുടച്ച് നീക്കുമെന്ന മുന്നറിയിപ്പുമായി ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി. 3 ദിവസത്തെ സന്ദര്‍ശനത്തിനായി തിങ്കളാഴ്ച പാകിസ്താനിലെത്തിയതാണ് റെയ്സി. ചൊവ്വാഴ്ച പാകിസ്താനിലെ പഞ്ചാബില്‍ നടന്ന പരിപാടിയില്‍ ടെഹ്റാനും പശ്ചിമ ജറുസലേമും തമ്മിലുള്ള സമീപകാല സംഘര്‍ഷങ്ങളെ കുറിച്ച് അദ്ദേഹം സംസാരിച്ചു. സയണിസ്റ്റ് ഭരണകൂടം ഒരിക്കല്‍ കൂടി തെറ്റ് ആവര്‍ത്തിച്ചാല്‍ ഇസ്രാഈലില്‍ ഒന്നും അവശേഷിപ്പിക്കില്ലെന്നാണ് റെയ്സി പറഞ്ഞത്.

ഫലസ്തീന്‍ പ്രതിരോധത്തെ പിന്തുണക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയും ഇസ്രാഈലും കടുത്ത മനുഷ്യാവകാശ ലംഘകരാണെന്നും റെയ്സി പറഞ്ഞു. പാകിസ്താനുമായുള്ള ഇറാന്റെ വ്യാപാരം പ്രതിവര്‍ഷം 10 ബില്യണ്‍ ഡോളറായി ഉയര്‍ത്തുമെന്നും റെയ്സി വാഗ്ദാനം നല്‍കി.

സിറിയയിലെ ഡമസ്‌കസിലെ ഇറാന്‍ കോണ്‍സുലേറ്റിന് നേരെ ഏപ്രില്‍ ഒന്നിന് ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 7 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് മറുപടിയായി ഏപ്രില്‍ 13ന് ഇറാന്‍ ശക്തമായി തിരിച്ചടിക്കുകയും 200ലധികം മിസൈലുകളും ഡ്രോണുകളും ഇസ്രാഈലിലേക്ക് തൊടുത്ത് വിടുകയും ചെയ്തു.

കഴിഞ്ഞ വെള്ളിയാഴ്ച ഇസ്ഫഹാനില്‍ ഇസ്രാഈല്‍ പ്രത്യാക്രമണം നടത്തിയിരുന്നു. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഇസ്രാഈല്‍ തയ്യാറായിരുന്നില്ല. ഇസ്രാഈല്‍ സൈനിക നടപടിയില്‍ ഇതുവരെ 34,000 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.

 

Continue Reading

kerala

കണ്ണൂരില്‍ വീണ്ടും ബോംബ്; പാടത്ത് ബക്കറ്റില്‍ സൂക്ഷിച്ച 9 ബോംബുകള്‍ കണ്ടെടുത്തു

സ്വകാര്യ വ്യക്തിയുടെ പാടത്താണ് രണ്ട് ബക്കറ്റിലായി സൂക്ഷിച്ച ബോംബുകള്‍ കണ്ടെത്തിയത്.

Published

on

കണ്ണൂര്‍ മട്ടന്നൂരിലെ കോളാരിയില്‍ ഒമ്പത് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു. സ്വകാര്യ വ്യക്തിയുടെ പാടത്താണ് രണ്ട് ബക്കറ്റിലായി സൂക്ഷിച്ച ബോംബുകള്‍ കണ്ടെത്തിയത്. വയലില്‍ പുല്ലരിയാന്‍ പോയ സ്ത്രീ ബോംബുകള്‍ കണ്ട് നാട്ടുകാരെയും തുടര്‍ന്ന് പൊലീസിലും അറിയിക്കുകയായിരുന്നു. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി ബോംബുകള്‍ നിര്‍വീര്യമാക്കി. പെയിന്റ് ബക്കറ്റുകള്‍ക്കുള്ളിലായിരുന്നു ബോംബുകള്‍ സൂക്ഷിച്ചിരുന്നത്.

 

Continue Reading

Trending