Connect with us

Culture

ജിബ്രാള്‍ട്ടര്‍, ബ്രെക്‌സിറ്റ് തര്‍ക്കത്തില്‍ ബ്രിട്ടനും സ്‌പെയിനും അകലുന്നു

Published

on

ലണ്ടന്‍: ജിബ്രാള്‍ട്ടര്‍ ദ്വീപിന്റെ ഭാവിയെ ചൊല്ലി ബ്രിട്ടനും സ്പെയിനും തമ്മില്‍ മൂന്നു നൂറ്റാണ്ടായി തുടരുന്ന തര്‍ക്കം രൂക്ഷമാകുന്നു. ബ്രെക്‌സിറ്റ് ഉടമ്പടി വ്യവസ്ഥയില്‍ ജിബ്രാള്‍ട്ടറുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശം നയതന്ത്ര ബന്ധങ്ങള്‍ വഷളാക്കുന്ന തലത്തിലേക്ക് വളര്‍ന്നിരിക്കുകയാണ്. സ്‌പെയിനിന്റെ അനുമതിയുണ്ടെങ്കില്‍ മാത്രമേ ബെക്‌സിറ്റ് കരാര്‍ വ്യവസ്ഥകള്‍ ജിബ്രാള്‍ട്ടറിനു ബാധകമാകൂ എന്ന് ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്കു മുന്നോടിയായി യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് വിതരണ ചെയ്ത കരടുരേഖയില്‍ പറയുന്നുണ്ട്.
സ്‌പെയിനിനു പ്രത്യേക വീറ്റോ അധികാരം നല്‍കുന്ന ഈ പരാമര്‍ശമെന്നും ജിബ്രാള്‍ട്ടര്‍ വിഷയത്തില്‍ ചര്‍ച്ചക്ക് പ്രസക്തിയില്ലെന്നും ബ്രിട്ടന്‍ വ്യക്തമാക്കിക്കഴിഞ്ഞു. രാഷ്ട്രീയ ഭേദമന്യേ ബ്രിട്ടനിലെ എല്ലാവരും വിവാദ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. 35 വര്‍ഷം മുമ്പ് ഫാക്ക്‌ലാന്റ് ദ്വീപുകളെ ചൊല്ലി അര്‍ജന്റീനയുമായുണ്ടാക്കിയതുപോലെ അതിര്‍ത്തി സംരക്ഷണത്തിന് യുദ്ധത്തിനും ബ്രിട്ടന്‍ തയാറാണെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മുന്‍ നേതാവ് മൈക്കല്‍ ഹൊവാര്‍ഡ് പറഞ്ഞു. സ്പാനിഷ് ഭരണത്തിനു കീഴില്‍ ജീവിക്കാന്‍ തയാറല്ലെന്ന് ജിബ്രാള്‍ട്ടറിലെ ജനങ്ങള്‍ വ്യക്തമാക്കിയതാണെന്നും അവരുടെ അനുമതിയില്ലാതെ ദ്വീപിന്റെ പരമാധികാരത്തില്‍ മാറ്റം സാധ്യമല്ലെന്നും ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി മൈക്കല്‍ ഫാലനും വ്യക്തമാക്കി. സ്‌പെയിനുമായി പരമാധികാരം പങ്കുവെക്കുകയെന്ന ആശയം 2002ല്‍ നടത്തിയ ഹിതപരിശോധനയില്‍ ജിബ്രാള്‍ട്ടറിലെ 99 രശതമാനം ജനങ്ങളും തള്ളിക്കളഞ്ഞിരുന്നു. 1704 ആഗസ്ത് നാലിന് ബ്രിട്ടന്‍ പിടിച്ചെടുത്ത ഈ ദ്വീപ് വിട്ടുതരണമെന്ന് നൂറ്റാണ്ടുകളായി സ്‌പെയിന്‍ ആവശ്യപ്പെട്ടുവരുന്നുണ്ട്. ബ്രെക്‌സിറ്റ് രേഖയിലെ പരാമര്‍ശത്തെ ചൊല്ലി ബ്രിട്ടീഷ് നേതാക്കളില്‍നിന്നുള്ള ചൂടന്‍ പ്രസ്താവനകളെ സ്പാനിഷ് വിദേശകാര്യ മന്ത്രി അല്‍ഫോന്‍സോ ഡാസ്റ്റിസ് തള്ളിക്കളഞ്ഞു. സ്വതന്ത്ര സ്‌കോട്‌ലാന്‍ഡ് വിഷയത്തില്‍ സ്‌പെയിന്‍ പഴയ നിലപാട് മയപ്പെടുത്തിയതും ബ്രിട്ടനെ ചൊടിപ്പിട്ടിട്ടുണ്ട്. സ്വതന്ത്ര രാഷ്ട്രമായി സ്‌കോട്‌ലാന്‍ഡ് യൂറോപ്യന്‍ യൂണിയനില്‍ ചേരുന്നതിനെ സ്‌പെയിന്‍ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ ഇനിമുതല്‍ അത്തരം എതിര്‍പ്പുകള്‍ ഉണ്ടാകില്ലെന്ന് സ്പാനിഷ ഭരണകൂടം വ്യക്തമാക്കി. ബ്രിട്ടന്‍ ശിഥിലമാകുന്നത് കാണാന്‍ താല്‍പര്യമില്ലെങ്കിലും സ്‌കോട്‌ലാന്‍ഡിന് യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിന് അപേക്ഷിക്കാവുന്നതാണെന്നാണ് സ്‌പെയിനിന്റെ ഇപ്പോഴത്തെ നിലപാട്.

Film

ധ്യാന്‍ ശ്രീനിവാസന്‍ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വാഹനാപകടം

അപകടത്തില്‍ ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല

Published

on

മലയാള സിനിമാ താരം ധ്യാന്‍ ശ്രീനിവാസന്‍ നായകനായെത്തുന്ന സ്വര്‍ഗത്തിലെ കട്ടുറുമ്പ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ വാഹനാപകടം.

നടന്‍ ചെമ്പില്‍ അശോകന്‍, ഗൗരി നന്ദ, ചാലി പാലാ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഷൂട്ടിങ്ങിനിടിയില്‍ ഇവര്‍ ഓടിച്ചിരുന്ന വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലുള്ള വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല. വാഹനത്തിന്റെ വേഗത കുറവായതുകൊണ്ടാണ് വലിയ അപകടം ഒഴിവായത്.

Continue Reading

Culture

കാല്‍നടയായി മക്കയിലെത്തിയ മലപ്പുറം സ്വദേശി ശിബാഹ് ചോറ്റൂര്‍ ഉംറ നിര്‍വഹിച്ചു.

Published

on

എണ്ണായിരത്തിലധികം കി.മീ ദൂരം കാല്‍നടയായി  മക്കയിലെത്തിയ മലപ്പുറം സ്വദേശി ശിബാഹ് ചോറ്റൂര്‍ ഉംറ നിര്‍വഹിച്ചു. 372 ദിവസമെടുത്തായിരുന്നു യാത്ര. കഴിഞ്ഞവര്‍ഷം ജൂണ്‍ രണ്ടിനാണ് മലപ്പുറം എട
പ്പാളിനടുത്ത ചോറ്റൂരില്‍നിന്ന് ശിഹാബ് യാത്ര തിരിച്ചത്. നാലുമാസം ട്രാന്‍സിറ്റ് വിസ കിട്ടാതെ പാകിസ്താന്‍ അതിര്‍ത്തിയിലെ വാഗയില്‍ തങ്ങേണ്ടിവന്നതാണ് യാത്ര വൈകിച്ചത്. പാക് അധികാരികള്‍ നിര്‍ബന്ധിച്ചത് കാരണം ഏതാനും കിലോമീറ്റര്‍ പാക്കിസ്ഥാനില്‍നിന്ന് വിമാനത്തില്‍ യാത്ര ചെയ്യേണ്ടിവന്നു.
ഇറാന്‍, ഇറാഖ്, കുവൈത്ത് എന്നീ രാജ്യങ്ങളാണ് ശിഹാബ് പിന്നിട്ടത്. ഇറാനില്‍ കാട്ടിലൂടെ യാത്രയില്‍ നായ്ക്കളുടെ ആക്രമണത്തില്‍നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. സഊദി അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ ചോദ്യംചെയ്ത് പിടിച്ചുനിര്‍ത്തിയത് ആശങ്ക സൃഷ്ടിച്ചെങ്കിലും പിന്നീട് യാത്ര തുടര്‍ന്നു. മദീനയില്‍നിന്ന് മക്കയിലേക്കുള്ള 440 കിലോമീറ്റര്‍ 9 ദിവസം കൊണ്ട് നടന്നാണെത്തിയത്. പലയിടത്തും വന്‍ജനക്കൂട്ടം ശിഹാബിനെ സ്വീകരിക്കാനും ആദരിക്കാനുമെത്തിയിരുന്നു.
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ തുടങ്ങിയവരുടെ സഹായം ലഭിച്ചിരുന്നതായി ശിഹാബ് പറഞ്ഞു. മാതാവ് സൈനബയും ഹജ്ജിനായി എത്തിച്ചേരും. ഇത്തവണത്തെ ഹജ്ജിന് പങ്കെടുക്കാനാകുമോ എന്ന ആശങ്ക നീങ്ങിയതില്‍ ശിഹാബിനും അദ്ദേഹത്തിന്റെ ആരാധകര്‍ക്കും സന്തോഷമുണ്ട്. സോഷ്യല്‍മീഡിയയില്‍ വലിയ വിമര്‍ശനവും പരിഹാസവും നേരിട്ടതിനെ അതേ വേദിയിലൂടെ വിശദീകരിച്ചുകൊണ്ടാണ് ശിഹാബ് തന്റെ ലക്ഷ്യം പൂര്‍ത്തികരിച്ചിരിക്കുന്നത്.

Continue Reading

Film

ബിനു അടിമാലിയുടെ ആരോഗ്യനിലയിൽ പുരോഗതി; തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തില്‍ തുടരുന്നു

എല്ലിന് പൊട്ടേറ്റ ഉല്ലാസിനും ചികിത്സ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് തുടരുന്നത്

Published

on

കൊച്ചി: മിമിക്രി കലാകാരന്‍ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബിനു അടിമാലിയുടെയും ഡ്രൈവർ ഉല്ലാസിന്‍റെയും ആരോഗ്യനിലയിൽ പുരോഗതി. ബിനു അടിമാലി തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. എന്നാൽ അപകടനില തരണം ചെയ്തു. എല്ലിന് പൊട്ടേറ്റ ഉല്ലാസിനും ചികിത്സ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് തുടരുന്നത്. അപകടത്തിൽപ്പെട്ട മഹേഷിനും കൊച്ചി അമൃത ആശുപത്രിയിലാണ് ചികിത്സ തുടരുന്നത്. ഇവരുടെ പരിക്ക് ഗുരുതരമല്ലാത്തതാണ് ആശ്വാസം.

തിങ്കളാഴ്ച പുലർച്ചെ തൃശൂർ കയ്പമംഗലത്ത് വെച്ച് ഉണ്ടായ അപകടത്തിൽ നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധി മരിച്ചിരുന്നു. വടകരയിൽ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. സുധിയുടെ സംസ്കാരം കഴിഞ്ഞു.

 

Continue Reading

Trending