പനാജി: കോവിഡ് മഹാമാരിയില്‍ സര്‍ക്കാറിനെതിരെ നെഗറ്റീവ് റിപ്പോര്‍ട്ട് നല്‍കിയ ഗോവ ഗവര്‍ണര്‍ സത്യപാല്‍ മലിക്കിന് സ്ഥലം മാറ്റം. മേഘാലയയിലേക്കാണ് സ്ഥലം മാറ്റിയത്. മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരിക്ക് ഗോവയുടെ അധികച്ചുമതല നല്‍കി.

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. നേരത്തെ കശ്മീര്‍ ഗവര്‍ണറായിരുന്നു സത്യപാല്‍ മലിക്.