Connect with us

india

തലവേദന മാറ്റാന്‍ ആള്‍ദൈവം തലക്കടിച്ചു; യുവതിക്ക് ദാരുണാന്ത്യം

മരിച്ച പാര്‍വ്വതിയുടെ ഏകമകള്‍ വ്യാഴാഴ്ച പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

Published

on

തലവേദന മാറ്റിയെടുക്കാന്‍ ആള്‍ദൈവം തലക്കടിച്ച് യുവതിക്ക് ദാരുണാന്ത്യം. കര്‍ണാടകയില്‍ ആണ് സംഭവം. കഠിനമായ തലവേദന അനുഭവപ്പെട്ട യുവതി ആള്‍ദൈവത്തെ സമീപിക്കുകയായിരുന്നു. ആള്‍ദൈവം തലവേദന മാറ്റാന്‍ തലയിലും ദേഹത്തും അടിച്ചതിനെ തുടര്‍ന്ന് യുവതി മരണപ്പെട്ടു.

കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ 37 വയസ്സ് പ്രായമുള്ള പാര്‍വതി എന്ന യുവതിയാണ് ആള്‍ ദൈവത്തിന്റെ അടിയേറ്റ് ദാരുണാന്ത്യത്തിലെത്തിയത്. സംഭവത്തില്‍ ബേക്ക ഗ്രാമത്തിലെ ആള്‍ദൈവം മനു ഒളിവിലാണ്. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

മരിച്ച പാര്‍വ്വതിയുടെ ഏകമകള്‍ വ്യാഴാഴ്ച പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

കഴിഞ്ഞ രണ്ടു മാസത്തോളമായി കടുത്ത തലവേദന അനുഭവിക്കുന്ന പാര്‍വതി നിരവധി ഡോക്ടര്‍മാരെ കണ്ടിരുന്നു. ഒടുവിലാണ് ആള്‍ ദൈവത്തിന്റെ അടുത്തെത്തിയത്. ഒരുബന്ധു മുഖാന്തരമായിരുന്നു ആള്‍ദൈവത്തെ കുറിച്ച് അറിയുന്നത്.

ഡിസംബര്‍ രണ്ടിനാണ് ആള്‍ ദൈവമായ മനുവിന്റെ അടുത്ത് ആദ്യമായി എത്തുന്നത്. അന്നേദിവസം ഒരു നാരങ്ങ കൊടുത്ത പറഞ്ഞയയ്ക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം വീണ്ടും വരാന്‍ ആവശ്യപ്പെട്ടു. ശേഷം ഡിസംബര്‍ ഏഴിന് ചികിത്സയ്ക്കായി എത്താന്‍ ആവശ്യപ്പെടുകയും ഇതനുസരിച്ച് കഴിഞ്ഞ ചൊവ്വാഴ്ച പാര്‍വതിയും സുഹൃത്തുക്കളും ചികിത്സയ്‌ക്കെത്തി. തലവേദന മാറ്റാന്‍ എന്നപേരില്‍ ആള്‍ദൈവം ശരീരത്തില്‍ ഉടനീളം വടികൊണ്ട് അടിച്ചു. കുഴഞ്ഞുവീണ പാര്‍വതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.സംഭവത്തില്‍ നിലവില്‍ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഡല്‍ഹി മദ്യനയക്കേസ് : ആം ആദ്മി പാര്‍ട്ടിയെയും പ്രതി ചേര്‍ത്തു ഇ.ഡി

കേസിൽ ഇ.ഡി സമർപ്പിക്കുന്ന എട്ടാമത്തെ കുറ്റപത്രമാണിത്

Published

on

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെ പ്രതിയാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ആംആദ്മി പാർട്ടിയെയും പ്രതി ചേർത്തിട്ടുണ്ട്. കേസിൽ ഇ.ഡി സമർപ്പിക്കുന്ന എട്ടാമത്തെ കുറ്റപത്രമാണിത്.

മദ്യനയ അഴിമതിയില്‍ 100 കോടി രൂപ കോഴയായി ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ചെന്നും, അതില്‍ കുറേ പണം തെരഞ്ഞെടുപ്പ് പ്രവര്‍്തതനത്തിനായി വിനിയോഗിച്ചെന്നും ഇഡി ആരോപിച്ചിരുന്നു. ഗോവ നിയമസഭ തെരഞ്ഞെടുപ്പില്‍ കോഴപ്പണത്തില്‍ നിന്നും 45 കോടി ചെലവാക്കിയെന്നാണ് ഇഡി കണ്ടെത്തല്‍.

മദ്യനയക്കേസിൽ അറസ്റ്റിലായി 50–ാം ദിവസമാണ് അരവിന്ദ് കേജ്‌രിവാളിന് സുപ്രീംകോടതി ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചത്. തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പങ്കെടുക്കാനാണു ജാമ്യം. ജൂൺ 1 വരെ 21 ദിവസത്തേക്കാണു ജാമ്യ കാലാവധി. 2നു തിരികെ ജയിലിലേക്കു മടങ്ങണം. മുഖ്യമന്ത്രിയുടെ ഓഫിസിലോ ഡൽഹി സെക്രട്ടേറിയറ്റിലോ പോകരുത് എന്നതുൾപ്പെടെയുള്ള വ്യവസ്ഥകളോടെയാണ് ജാമ്യം.

Continue Reading

india

മുംബൈയിൽ പരസ്യബോർഡ് തകർന്ന് 16 പേർ മരിച്ച സംഭവം; കമ്പനി ഉടമ അറസ്റ്റിൽ

തിങ്കളാഴ്‌ച വൈകുന്നേരമാണ് 120 അടി ഉയരമുള്ള ഒരു പരസ്യബോർഡ് ശക്തമായ കാറ്റിൽ സമീപത്തെ പെട്രോൾ പമ്പിലേക്ക് വീണത്. 

Published

on

മുംബൈയിലെ ഘാട്‌കോപ്പറിൽ പരസ്യ ബോർഡ് തകർന്ന് 16 പേർ മരിച്ച സംഭവത്തിൽ പരസ്യബോർഡ് സ്ഥാപിച്ച കമ്പനിയുടെ ഉടമ ഭവേഷ് ഭിൻഡെയെ രാജസ്ഥാനിലെ ഉദയ്പൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. ഇയാളെ മുംബൈയിലെത്തിച്ച് കോടതിയിൽ ഹാജരാക്കി. ഈഗോ മീഡിയ പ്രൈവറ്റ് ലിമിറ്റഡിൻ്റെ ഉടമയാണ് ഭിൻഡെ. മുംബൈ പൊലീസ് ക്രൈംബ്രാഞ്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്‌ച വൈകുന്നേരമാണ് 120 അടി ഉയരമുള്ള ഒരു പരസ്യബോർഡ് ശക്തമായ കാറ്റിൽ സമീപത്തെ പെട്രോൾ പമ്പിലേക്ക് വീണത്.

അപകടത്തിൽ 16 പേർ മരിക്കുകയും 75 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് ഭിൻഡെ രാജസ്ഥാനിലേക്ക് രക്ഷപ്പെട്ടിരുന്നു. ഇയാളെ പിടികൂടാൻ എട്ട് സംഘത്തെയാണ് നിയോ​ഗിച്ചിരുന്നത്. ലോണാവാലയിൽനിന്ന് താനെയിലേക്കും പിന്നീട് അഹമ്മദാബാദിലേക്കും അവിടെ നിന്ന് ഉദയ്പൂരിലേക്കുമാണ് ഇയാൾ രക്ഷപ്പെട്ടത്.

പേരുമാറ്റി ഒരു ഹോട്ടലിൽ ഒളിച്ചു താമസിക്കുകയായിരുന്നുവെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ജോയിൻ്റ് സിപി ക്രൈം ലക്ഷ്മി ഗൗതം പറഞ്ഞു. റെയിൽവേ പൊലീസിൻ്റെ ഭൂമിയിലാണ് അനധികൃത പരസ്യബോർഡ് സ്ഥാപിച്ചത്.

Continue Reading

india

ഹിജാബും ബുര്‍ഖയും ധരിക്കുന്നവര്‍ക്ക് കോര്‍പ്പറേറ്റ് കമ്പനികളില്‍ ജോലിയില്ല: ന്യായീകരിച്ച് ചെമ്പൂരില്‍ ആചാര്യ മറാഠേ കോളേജ് മാനേജ്മെന്റ്

ഹിജാബും ബുര്‍ഖയും ധരിക്കുന്നവര്‍ക്ക് കോര്‍പ്പറേറ്റ് കമ്പനികളില്‍ ജോലി ലഭിക്കുന്നില്ലെന്നായിരുന്നു മാനേജ്മെന്റിന്റെ വാദം

Published

on

മുംബൈ: ക്യാമ്പസില്‍ ഹിജാബും ബുര്‍ഖയും ധരിക്കുന്നത് നിരോധിക്കുന്നതിനെ ന്യായീകരിച്ച് ചെമ്പൂരിലെ ആചാര്യ മറാഠേ കോളേജ് മാനേജ്മെന്റ്. ഹിജാബും ബുര്‍ഖയും ധരിക്കുന്നവര്‍ക്ക് കോര്‍പ്പറേറ്റ് കമ്പനികളില്‍ ജോലി ലഭിക്കുന്നില്ലെന്നായിരുന്നു മാനേജ്മെന്റിന്റെ വാദം.

വിദ്യാര്‍ഥികള്‍ ബുര്‍ഖ ധരിച്ച് ജോലി അന്വോഷിക്കാന്‍ പോയാല്‍ അവരെ ആരെങ്കിലും പരിഗണിക്കുമോ? വിദ്യാര്‍ഥികള്‍ മര്യാദയുള്ളവരായിരിക്കണം, എങ്ങനെ പെരുമാറണം എന്ന ബോധം അവര്‍ക്കുണ്ടായിരിക്കണം. സുബോധ് കോളേജ് ഗവേണിംഗ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിയും ശിവസേന നേതാവുമായ ആചാര്യ പറഞ്ഞു.

ജൂനിയര്‍ കോളേജ്(സീനിയര്‍ സെക്കന്‍ഡറി) വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷം ഹിജാബിന് സമാനമായ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പുതിയ നീക്കം മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യാപകമായ എതിര്‍പ്പിന് കാരണമായിട്ടുണ്ട്.

പുതിയ നിയമം വിവേചനപരവും തങ്ങളുടെ വ്യക്തി സ്വാതന്ത്രത്തെയും മതസ്വാതന്ത്രത്തെയും ഹനിക്കുന്നതാണെന്നും ,വിശ്വാസം വ്യക്തിപരമായ കാര്യമാണെന്നും മുസ്ലിം വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ കോളേജ് പ്രിന്‍സപ്പിലിനെ കാണുകയും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന-ദേശീയ മനുഷ്യാവകാശ കമ്മീഷനും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.

ഈ മാസം ആദ്യമാണ് കോളേജ് അധിക്യതര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുതിയ ഡ്രസ്സ് കോഡ് അവതരിപ്പിച്ചത്. ആണ്‍കുട്ടികള്‍ ഫുള്‍കൈ അല്ലെങ്കില്‍ ഹാഫ്കൈ ഷര്‍ട്ടും ട്രൗസറും ധരിക്കണമെന്നും ,പെണ്‍കുട്ടികള്‍ കോളേജിന്റെ ഔപചാരിക വസ്ത്രമായ സല്‍വാര്‍ കമ്മീസും ജാക്കറ്റും ധരിക്കണമെന്നായിരുന്നു നിര്‍ദേശം.

Continue Reading

Trending