കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 120 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 33,520 രൂപയാണ് വില. ഗ്രാമിന് 4,190 രൂപയും. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില കുറഞ്ഞു. ട്രോയ് ഔണ്‍സിന് 1,736 ഡോളറിലാണ് വ്യാപാരം. ഇന്നലെ പവന് 160 രൂപ കുറഞ്ഞിരുന്നു.

മാര്‍ച്ച് അഞ്ചിന് പവന് 33,160 രൂപയായിരുന്നു വില. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.