കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍. ഒരു പവന് 33,080 രൂപയാണ് വില. ഒരു ഗ്രാമിന് 4,135 രൂപയാണ് വില. പവന് 280 രൂപയാണ് കുറഞ്ഞത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 33,360 രൂപയാണ് വില. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു. ട്രോയ് ഔണ്‍സിന് 1,706.95 എന്ന ഡോളറിലാണ് വ്യാപാരം. രാജ്യാന്തര വിപണിയിലെ സ്വര്‍ണ വില ഇടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.