സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ നേരിയ വര്‍ധനവ്. 22 കാരറ്റ് സ്വര്‍ണ്ണം പവന് എട്ടു രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന് 33,808 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4,226 രൂപയും. 24 കാരറ്റ് സ്വര്‍ണ്ണത്തിനും പവന് എട്ട് രൂപ ഉയര്‍ന്നിട്ടുണ്ട്. 24 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 4,610 രൂപയും പവന് 36,880 രൂപയുമാണ് ഇന്നത്തെ വില.