കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഒക്ടോബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ വ്യാപാരം. ഇന്ന് പവന് 160 രൂപ ഉയര്‍ന്നു. ഇതോടെ ഒരു പവന് 35,040 രൂപയായി. ഗ്രാമിന് 40 രൂപ കൂടി 4380 രൂപയായിട്ടുണ്ട്.

അതേസമയം ദേശീയ നിലയില്‍ സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തി. ശക്തമായ ഡോളര്‍ ആഗോള വിലയില്‍ സമ്മര്‍ദം ചെലുത്തിയതിനാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ ഇന്ത്യയിലെ സ്വര്‍ണ വില രണ്ടാം തവണയും കുറഞ്ഞു.