സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 4,510 രൂപയിലും പവന് 36,080 രൂപയിലുമാണ് മൂന്ന് ദിവസമായി വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് നവംബര്‍ 3, 4 ദിവസങ്ങളിലെ 35,640 രൂപയാണ്.