തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണ വില 4470 രൂപയായി. പവന് 35,760 രൂപയുമായി.

നവംബര്‍ 16നാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് രേഖപ്പെടുത്തിയത്. അന്ന് 36,920 ആയിരുന്നു വില.

അതേസമയം ഈ മാസം മൂന്ന്, നാല് തീയതികളില്‍ 35,640 രൂപയായിരുന്നു പവന്‍ വില.