Connect with us

kerala

തിരിച്ചുകയറി സ്വര്‍ണവില; പവന് 320 രൂപ വര്‍ധിച്ചു

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

Published

on

സംസ്ഥാനത്ത് തിരിച്ചുകയറി സ്വര്‍ണവില. ഇന്നലെ ഒറ്റയടിക്ക് 480 രൂപ കുറഞ്ഞ സ്വര്‍ണവില ഇന്ന് വീണ്ടും തിരിച്ചുകയറി. ഇന്ന് പവന് 320 രൂപ വര്‍ധിച്ചതോടെ സ്വര്‍ണ്ണവില 57,000ന് മുകളില്‍ എത്തി. 57,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 7130 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

രണ്ടാഴ്ചയ്ക്കിടെ 3500 രൂപയുടെ ഇടിവ് സ്വര്‍ണ്ണവിലയില്‍ രേഖപ്പെടുത്തിയിരുന്നു. അതേപോലെ തിരിച്ചുകയറിയ സ്വര്‍ണവിലയില്‍ പിന്നീട് കൂടലും കുറവും ദൃശ്യമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ചു. പിന്നീട് രണ്ടു ദിവസങ്ങളിലായി 560 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വീണ്ടും തിരിച്ചുകയറിയത്.

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

 

 

kerala

പോക്‌സോ കേസ്; നാല് പ്രതികള്‍ കസ്റ്റഡിയില്‍

കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്

Published

on

പത്തനംതിട്ടയ്ല്‍ പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ നാല് പ്രതികള്‍ കസ്റ്റഡിയില്‍. ഒമ്പതുപേര്‍ പീഡിപ്പിച്ചതായി പതിനേഴുകാരി മൊഴി നല്‍കിയ പശ്ചാത്തലത്തില്‍ അടൂര്‍ പൊലീസാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തു. കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്.

Continue Reading

kerala

ബൈക്കില്‍ സാരി കുടുങ്ങി അപകടം; റോഡില്‍ തലയടിച്ച് വീണ സ്ത്രീ മരിച്ചു

മലപ്പുറം കോട്ടക്കല്‍ തോക്കാമ്പാറ ബേബിയാണ് (65) മരിച്ചത്.

Published

on

ബൈക്കില്‍ സാരി കുടുങ്ങി റോഡില്‍ തലയിടിച്ച് വീണ സ്ത്രീ മരിച്ചു. മകനോടൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് അമ്മയുടെ സാരി ബൈക്കില്‍ കുടുങ്ങി അപകടമുണ്ടായത്. മലപ്പുറം കോട്ടക്കല്‍ തോക്കാമ്പാറ ബേബിയാണ് (65) മരിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശനിയാഴ്ച രാവിലെ പത്തുണിയോടെയാണ് മരണം.

ദേശീയപാത ചങ്കുവെട്ടി ജങ്ഷന് സമീപം വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടം സംഭവിച്ചത്. മകന്‍ എബിനൊപ്പം ബൈക്കില്‍ പോകുകയായിരുന്നു അമ്മ ബേബി. യാത്രക്കിടയില്‍ അമ്മയുടെ സാരി ബൈക്കിന്റെ ചങ്ങലയില്‍ കുടുങ്ങുകയായിരുന്നു. പിന്നാലെ ബേബി റോഡില്‍ തെറിച്ചു വീഴുകയും ചെയ്തു.

അപകടത്തില്‍ മകനും റോഡില്‍ വീണു. എന്നാല്‍ തലയിടിച്ച് വീണ ബേബിക്ക് സാരമായി പരിക്കേല്‍ക്കുകയായിരുന്നു.

 

 

Continue Reading

kerala

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് പരാതി

പള്ളിത്തുറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളായനിധിന്‍, ഭുവിന്‍, വിഷ്ണു എന്നിവരെയാണ് കാണാതായത്

Published

on

തിരുവനന്തപുരത്ത് മൂന്ന് പ്ലസ് ടു വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് പരാതി. തിരുവനന്തപുരം പള്ളിത്തുറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളായനിധിന്‍, ഭുവിന്‍, വിഷ്ണു എന്നിവരെയാണ് കാണാതായത്. സംഭവത്തില്‍ തുമ്പ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണി മുതലാണ് വിദ്യാര്‍ത്ഥികളെ കാണാതായത്.

Continue Reading

Trending