കൊച്ചി: സ്വര്‍ണവില വീണ്ടും കുറഞ്ഞു. 240 രൂപ കുറഞ്ഞ് പവന് 20720 രൂപ കുറഞ്ഞു. 2590 രൂപയാണ് ഇന്നത്തെ ഗ്രാം വില. കഴിഞ്ഞ ദിവസമായി പവന് 20960 രൂപയായി മാറ്റമില്ലാതെ തുടരുകയായിരുന്നു. ഒമ്പതു മാസത്തിനിടെയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണ വില. 2016 മാര്‍ച്ചിലാണ് നേരത്തെ 21000 രൂപക്ക് താഴെ നിരക്കിലെത്തിയത്. കഴിഞ്ഞ ഒന്നരമാസത്തിനിടെ പവന്‍ വിലയില്‍ 2760 രൂപയുടെ ഇടിവാണുണ്ടായത്.

gold-buyers-prices

നോട്ടു അസാധുവാക്കല്‍ നിലവില്‍ വന്ന നവംബര്‍ ഒമ്പതിന് 23,480രൂപയായിരുന്നു പവന്‍ വില. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചതെന്ന് പറയുന്നുണ്ടെങ്കിലും നോട്ടു അസാധുവാക്കല്‍ സ്വര്‍ണ വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്.

gold-rates-2-800x445