കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 160 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 20 കുറഞ്ഞ് 4580 രൂപയുമായി. 36,800 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.

സ്‌പോട് ഗോള്‍ഡിന് ട്രോയ് ഔണ്‍സിന് 1836.3 ഡോളറാണ് നിലവിലെ വില. 0.12 ശതമാനം ഇടിവാണ് ഇതില്‍ ഉണ്ടായത്.

മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ സ്വര്‍ണ വിലയില്‍ 0.19 ശതമാനം വര്‍ദ്ധനയുണ്ടായി. പത്തു ഗ്രാമിന് 50858 ആണ് ഇപ്പോഴത്തെ വില. വെള്ളി വിലയും വര്‍ധിച്ചിട്ടുണ്ട്.