കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 280 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 34,720 രൂപ. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണ വില കുറയുന്നത്.

ഗ്രാം വില 35 രൂപ കുറഞ്ഞ് 4340 ല്‍ എത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. അഞ്ചു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ഇന്നലെ പവന് 400 രൂപ കുറഞ്ഞിരുന്നു.

ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനു പിന്നാലെ ഒരാഴ്ചയോളം സ്വര്‍ണ വില ഇടിവു പ്രകടിപ്പിച്ചിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ കയറിയും കുറഞ്ഞുമായി ചാഞ്ചാടി നില്‍ക്കുകയായിരുന്നു വില.