കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 80 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 33,680 രൂപയായി.

ഗ്രാമിന് പത്തു രൂപ കുറഞ്ഞ് 4210 രൂപയായി. ഇന്നലെ 4,220 രൂപ ആയിരുന്നു വില.

അഞ്ചു ദിവസം തുടര്‍ച്ചയായി മാറ്റമില്ലാതെ നിന്ന സ്വര്‍ണ വില ഇന്നലെ വര്‍ധിച്ചിരുന്നു. ഗ്രാമിന് ഇരുപതു രൂപയാണ് ഇന്നലെ കൂടിയത്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി കൂടിയും കുറഞ്ഞും ചാഞ്ചാട്ടത്തിലാണ് സ്വര്‍ണ വില. ഇതു തുടരാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധര്‍ പറയുന്നു