കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 200 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് വില 36,920 രൂപയായി. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 4615 രൂപയായി. സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്ന് ദിവസും സ്വര്‍ണവില ഇടിഞ്ഞതിന് ശേഷമാണ് വര്‍ധനവുണ്ടായിരിക്കുന്നത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,720 ആയിരുന്നു. മൂന്ന് ദിവസം കൊണ്ട് 1500 ഓളം രൂപയാണ് കുറഞ്ഞിരുന്നത്.

ചൊവ്വാഴ്ച രണ്ടു തവണകളായി 760 രൂപയാണ് കുറഞ്ഞത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 37800 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഘട്ടത്തില്‍ 38,160 എന്ന ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. തുടര്‍ന്നായിരുന്നു തുടര്‍ച്ചയായുളള ഇടിവ്. ആഗോള തലത്തില്‍ സാമ്പത്തിക രംഗത്ത് ഉണ്ടാകുന്ന മാറ്റമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.