Connect with us

kerala

മാല ബാഗിലേക്കിടൂ; ഉപദേശം കേട്ട വയോധികക്ക് സംഭവിച്ചത്..!

ഇത് കേട്ട് കഴുത്തില്‍നിന്ന് ബാഗിലേക്ക് സ്വര്‍ണമാല ഊരിയിടാന്‍ ശ്രമിക്കുന്നതിനിടെ തട്ടിപ്പറിക്കുകയായിരുന്നു.

Published

on

സ്വര്‍ണമാല കഴുത്തിലണിഞ്ഞ് നടക്കരുത്. മാല ബാഗിലേക്കിടൂ. എന്ന ഉപദേശം അനുസരിച്ച വയോധികക്ക് ആലപ്പുഴയില്‍ നഷ്ടപ്പെട്ടത് നാലുപവന്റെ മാല. ഇന്നലെ കളപ്പുര ഗവ. ഗസ്റ്റ് ഹൗസിനടുത്തൂകൂടി നടന്നുപോകുമ്പോള്‍ ബൈക്കിലെത്തിയ രണ്ടുപേരാണ് ഉപദേശം നല്‍കിയത്. ഇത് കേട്ട് കഴുത്തില്‍നിന്ന് ബാഗിലേക്ക് സ്വര്‍ണമാല ഊരിയിടാന്‍ ശ്രമിക്കുന്നതിനിടെ തട്ടിപ്പറിക്കുകയായിരുന്നു. ബുള്ളറ്റിലെത്തിയ രണ്ടു പേരാണ് തട്ടിപ്പറിച്ചതും ഉപദേശം നല്‍കിയതും. ഇവരുടെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തു. പ്രതികളെ കിട്ടിയിട്ടില്ല. ഹിന്ദി കലര്‍ന്നഭാഷയിലാണ് സംസാരിച്ചതെന്നാണ് പറയുന്നത്. പൊലീസാണെന്നും സ്വയം പരിചയപ്പെടുത്തിയിരുന്നു. സമാനരീതിയില്‍ സംസ്ഥാനത്തിന്റെ പലഭാഗത്തും തട്ടിപ്പ് നടന്നതായി വിവരമുണ്ട്. അന്യസംസ്ഥാനതൊഴിലാളികളാകാം പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. പോയിപ്പോയി ഉപദേശരൂപത്തിലായി തട്ടിപ്പും കവര്‍ച്ചയുമിപ്പോള്‍.

kerala

ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ പ്രതിഷേധം; കേരള സര്‍വകലാശാല ഓഫീസില്‍ ഇരച്ചുകയറി പ്രവര്‍ത്തകര്‍

എസ്എഫ്‌ഐ കേരള സര്‍വകലാശാലയിലേക്ക് നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു.

Published

on

സര്‍വകലാശാലകളെ കാവിവത്കരിക്കുന്നുവെന്നാരോപിച്ച് ചാന്‍സലറായ ഗവര്‍ണര്‍ക്കെതിരെ സര്‍വകലാശാലകളിലേക്ക് എസ്എഫ്‌ഐ പ്രതിഷേധം. എസ്എഫ്‌ഐ കേരള സര്‍വകലാശാലയിലേക്ക് നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഇരച്ചുകയറുകയും വിസിയുടെ ഓഫീസിലേക്ക് കടക്കാന്‍ ശ്രമിക്കുകയും ചെയ്തു. പിന്നാലെ പൊലീസ് സ്ഥലത്തേക്ക് എത്തി.

ബാരിക്കേഡ് ചാടിക്കടന്ന പ്രവര്‍ത്തകര്‍ കെട്ടിടത്തിനുള്ളില്‍ കയറിയതോടെ പൊലീസുമായി ഉന്തും തള്ളും ഉണ്ടായി. പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് സ്ഥലത്ത് നിന്ന് മാറ്റാനുള്ള ശ്രമം പൊലീസ് ആരംഭിച്ചു.

അതേസമയം കാലിക്കറ്റ്- കണ്ണൂര്‍-കേരളാ സര്‍വലാശാലകളിലും എസ്എഫ്‌ഐ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. കണ്ണൂര്‍ സര്‍വകലാശാല ആസ്ഥാനത്തേക്ക് നടന്ന മാര്‍ച്ചിന് നേരെ പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു.

വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന് അത്ര പെട്ടെന്ന് സര്‍വകലാശാലയിലേക്ക് വരാനാകില്ലെന്നും ശക്തമായ പ്രതിഷേധം തുടരുമെന്നുമാണ് എസ്എഫ്‌ഐയുടെ ഭീഷണി.

Continue Reading

kerala

മതവിദ്വേഷ പ്രസംഗം; പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ബിജെപി നേതാവ് പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍.

Published

on

ബിജെപി നേതാവ് പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍. 2022ല്‍ പാലാരിവട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ജാമ്യം റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടത്. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ പി സി ജോര്‍ജ് നിരന്തരം ലംഘിക്കുന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി.

അതേസമയം പി സി ജോര്‍ജ് നിരന്തരം മതവിദ്വേഷ പ്രസംഗം നടത്തുന്നുവെന്ന് പൊലീസും പറഞ്ഞു. സര്‍ക്കാരിന്റെ ഹര്‍ജിയില്‍ പി സി ജോര്‍ജിന് ഹൈക്കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്.

അടിയന്തിരാവസ്ഥയുടെ വാര്‍ഷിക ദിനത്തില്‍ ഇടുക്കിയില്‍ പി സി ജോര്‍ജ് വീണ്ടും മതവിദ്വേഷ പരാമര്‍ശം നടത്തിയിരുന്നു. മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്ലിം സമൂഹം വളര്‍ത്തിക്കൊണ്ടുവരുന്നു. ഭാരതത്തോട് സ്നേഹമില്ലാത്ത ഒരുവനും ഇവിടെ ജീവിക്കുന്നത് ശരിയല്ലെന്നും ക്രിക്കറ്റ് മാച്ചില്‍ പാകിസ്താന്റെ വിക്കറ്റ് പോകുമ്പോള്‍ ചിലര്‍ അല്ലാഹു അക്ബര്‍ വിളിക്കുന്നുവെന്നും പി.സി ജോര്‍ജ് പറഞ്ഞിരുന്നു. ഇതിന്റെ പേരില്‍ പിണറായി ഒരു കേസ് കൂടിയെടുത്താലും തനിക്ക് പ്രശ്‌നമില്ലെന്നും കോടതിയില്‍ തീര്‍ത്തോളാമെന്നും പി.സി ജോര്‍ജ് വെല്ലുവിളിച്ചിരുന്നു.

Continue Reading

kerala

തലപ്പാറയില്‍ കാറിടിച്ച് തോട്ടില്‍ വീണ സ്‌കൂട്ടര്‍ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി

ഒന്നര ദിവസത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്.

Published

on

തിരൂരങ്ങാടി: തലപ്പാറയില്‍ കാറിടിച്ച് തോട്ടില്‍വീണ സ്‌കൂട്ടര്‍ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി. ഒന്നര ദിവസത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്. വലിയപറമ്പ് ചാന്ത് മുഹമ്മദ് ഹാശിറിന്റെ (22) മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം തലപ്പാറ വലിയപറമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

ഇന്ന് രാവിലെ 6.30 ഓടെ കിഴക്കന്‍ തോട്ടില്‍ മുട്ടിച്ചിറ ചോനാരി കടവില്‍ നിന്ന് 100 മീറ്ററകലെ ഇട്ടിങ്ങലില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്.

ഞായറാഴ്ച വൈകിട്ട് വൈകുന്നേരം 6.30 ഓടെ തലപ്പാറ കിഴക്കെ തോടിന്റെ പാലത്തില്‍ വെച്ചായിരുന്നു അപകടം. കൊളപ്പുറം ഭാഗത്തുനിന്ന് പരപ്പനങ്ങാടി ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ എതിരെ വന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ യുവാവ് തോട്ടിലേക്ക് തെറിച്ചു വീണു.

പൊലീസും നാട്ടുകാരും അഗ്‌നിശമന സേനയും സന്നദ്ധ സംഘടനാംഗങ്ങളുമെല്ലാം തിരച്ചിലിനെത്തി. ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും പിന്നീട് എത്തി.

Continue Reading

Trending