ചെന്നൈ: തമിഴ്‌നാട്ടിലെ സേലത്ത് വന്‍ സ്വര്‍ണവേട്ട. 36 കോടി രൂപ വില വരുന്ന 273 കിലോ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തു. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വാഹന പരിശോധന നടത്തുന്ന ഫ്‌ലയിങ് സ്‌ക്വാഡാണ് ഇന്നലെ രാത്രി രേഖകളില്ലാത്ത സ്വര്‍ണ കൂമ്പാരം പിടികൂടിയത്.

ചെന്നൈയില്‍നിന്ന് സേലത്തേക്കു വരികയായിരുന്ന വാന്‍ ജില്ലാ അതിര്‍ത്തിയായ മുമ്മുണ്ടി ചെക്പോസ്റ്റില്‍ വച്ചു ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. വാഹനത്തില്‍ സ്വര്‍ണത്തിന്റെ രേഖകള്‍ ഉണ്ടായിരുന്നില്ല. ഡ്രൈവര്‍ക്കും സഹായിക്കും സ്വര്‍ണം സംബന്ധിച്ച് കൃത്യമായ വിവരവും ഇല്ലായിരുന്നു.

തുടര്‍ന്നു ജില്ലാ കലക്ടര്‍ സ്ഥലത്തെത്തി സ്വര്‍ണവും വാനും ഗാംഗവല്ലി താലൂക്ക് ഓഫിസിലേക്കു മാറ്റി. പ്രമുഖ ജ്വല്ലറിയുടെ ചെന്നൈ ഓഫിസില്‍ നിന്നും സേലത്തെ ഷോറൂമിലേക്കു കൊണ്ടുപോവുകയിരുന്ന സ്വര്‍ണമാണ് പിടികൂടിയതെന്നാണ് വിവരം.