തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് ഫ്‌ളാറ്റ് എടുത്ത് നല്‍കിയതിന്റെ വിശദാംശങ്ങള്‍ കസ്റ്റംസിന് കൈമാറിയെന്ന് മുഖ്യമന്ത്രിയുടെ മുന്‍ഐടി ഫെലോ അരുണ്‍ ബാലചന്ദ്രന്‍. ഇത് സംബന്ധിച്ച തെളിവുകള്‍ നേരത്തേ തന്നെ കസ്റ്റംസിന് നല്‍കിയിരുന്നു. ഇത് മൊഴിയായി നല്‍കാനാണ് തന്നെ വിളിപ്പിച്ചതെന്നും അരുണ്‍ പറഞ്ഞു.

കസ്റ്റംസിന്റെ ചോദ്യം ചെയ്യലിന് ശേഷം പ്രതികരിക്കുകയായിരുന്നു അരുണ്‍ ബാലചന്ദ്രന്‍. സെക്രട്ടേറിയറ്റിന് സമീപത്ത് അരുണ്‍ ബാലചന്ദ്രന്‍ എടുത്ത് നല്‍കിയ ഫ്‌ളാറ്റിലാണ് പ്രതികള്‍ ഗൂഢാലോചന നടത്തിയതെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരന്‍ പറഞ്ഞിട്ടാണ് ഫ്‌ളാറ്റ് എടുക്കാന്‍ സഹായിച്ചതെന്ന് അരുണ്‍ മുമ്പ് തന്നെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.