കൊച്ചി: ബംഗളൂരു ലഹരി കടത്ത് കേസ് കസ്റ്റംസും അന്വേഷിക്കും. ലഹരി കേസിലെ പ്രതികള്‍ക്ക് സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടോ എന്നാണ് കസ്റ്റംസ് അന്വേഷിക്കുക. സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതി കെ.ടി റമീസും അനൂപ് മുഹമ്മദും തമ്മിലുള്ള ഇടപാടിനെക്കുറിച്ചാവും പ്രധാനമായും അന്വേഷണം. കെ ടി റമീസിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് കോടതിയുടെ അനുമതി തേടി. അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.

റമീസിന്റെ ഫോണ്‍ നമ്പര്‍ അനൂപ് മുഹമ്മദിന്റ ഫോണില്‍ നിന്ന് ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് അന്വേഷണം. അനൂപ് മുഹമ്മദ് അടക്കമുള്ളവര്‍ സ്വര്‍ണ്ണക്കടത്തില്‍ പണം നിക്ഷേപിച്ചിട്ടുണ്ടോ എന്നും കസ്റ്റംസ് അന്വേഷിക്കും.