പുതിയ വീഡിയോ കോണ്‍ഫറന്‍സിങ് ആപ്ലിക്കേഷനുമായി ഗൂഗിള്‍ വരുന്നു. ഒരേ സമയം മുപ്പത് പേര്‍ക്ക് മീറ്റിങ്ങിന് സാധിക്കുന്ന എച്ച്ഡി വീഡിയോ മെസേജിങ് സര്‍വീസ് അവതരിപ്പിക്കാനാണ് ഗൂഗിള്‍ ഒരുങ്ങുന്നത്.
ഗൂഗിളിന്റെ തന്നെ ഹാങ്ങൗട്ട് ആപ്പ് മുഖേനയാണ് ഈ സൗകര്യം ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്.
ബിസിനസ് സംബന്ധമായ ഉദ്യോഗിക യോഗങ്ങള്‍ പൊതു ചര്‍ച്ചകള്‍ തുടങ്ങിയ ഉപയോഗങ്ങള്‍ക്ക് പൂര്‍ണമായും ഗൂഗിള്‍ വഴിയാക്കുയാണ് ആപ്ലിക്കേഷന്‍ ലക്ഷ്യം വെക്കുന്നത്. ഹാങൗട്ട് മീറ്റ് ഹാങൗട്ട് ചാറ്റ് എന്നിങ്ങനെ രണ്ടുതരം സൗകര്യങ്ങളാണ് ആപ്പ് ലഭ്യമാക്കുന്നത്.

hangouts-chat

ഹാങൗട്ട് മീറ്റ് ബിസിനസ് രംഗത്തെ വീഡിയോ കോണ്‍ഫറന്‍സുകള്‍ക്കും ഹാങൗട്ട് ചാറ്റ് ഗ്രൂപ്പായുള്ള എഴുത്ത് സംഭാഷണങ്ങള്‍ക്കുമാണ് സൗകര്യം ചെയ്യുക.

283467 hangouts-chat nexus2cee_screenshot_20170309-231908 unnamed-1 unnamed

ഹാങൗട്ട് മീറ്റ് വഴി പ്രത്യേക കോഡ് നല്‍കി വീഡിയോ കോളില്‍ ജോയിന്‍ ചെയ്യുവാന്‍ സാധിക്കും. ഇതില്‍ മീറ്റിങ് കോഡ് ആദ്യം നല്‍കിയാല്‍ വരാന്‍ പോകുന്ന മീറ്റിങ്ങുകള്‍ വലതുവശത്ത് കാണുവാന്‍ സാധിക്കുന്നതാണ്. ഇതിനായി ഗൂഗിള്‍ കലണ്ടര്‍, ജിമെയില്‍ തുടങ്ങിയവയുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിക്കാനും ഹാങ്ഔട്ടിലൂടെ കഴിയും.