ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ബി.ജെ.പി നേതാവിനെ കഴുത്തറുത്തുകൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഗൗഹര്‍ അഹമ്മദ് ഭട്ടാണ് കൊല്ലപ്പെട്ടത്. ബി.ജെ.പി യുവജനവിഭാഗത്തിന്റെ ഷോപ്പിയാന്‍ ജില്ലാ പ്രസിഡന്റാണ് ഗൗഹര്‍ അഹമ്മദ് ഭട്ട്. ഷോപ്പിയാനിലെ ഖിലിരയില്‍ നിന്നാണ് അഹമ്മദിന്റെ മൃതദേഹം കണ്ടെത്തിയത്. ഭീകരരാണ് കൊലക്ക് പിന്നിലെന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.