തിരുവനന്തപുരം: ദേശീയ മെഡിക്കല്‍ ബില്ലിനെതിരെ രാജ്യവ്യാപകമായി ഇന്ന് ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്‌കരിക്കുന്നു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തിലാണ് ഒ.പി ബഹിഷ്‌ക്കരണം. രാജ്യവ്യാപക ഒ.പി ബഹിഷ്‌കരണത്തിന്റെ ഭാഗമായി കേരളത്തിലും ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്‌കരിക്കുന്നു. രാവിലെ രോഗികളെ തുടക്കത്തില്‍ പരിശോധിച്ച ശേഷമാണ് ബഹിഷ്‌കരണം.

രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഒ.പി ബഹിഷ്‌ക്കരണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കേരളത്തില്‍ ഒരു മണിക്കൂര്‍ മാത്രം ബഹിഷ്‌കരണം തുടരുമെന്നാണ് വിവരം. സമരത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കേരളത്തിലെ ഡോക്ടര്‍മാര്‍ കരിദിനം ആചരിക്കുകയാണ്.

ഭരണ നിര്‍വഹണ സമിതികളില്‍ ഡോക്ടര്‍മാരുടെ പ്രാതിനിധ്യം കുറക്കുക, ബ്രിഡ്ജ് കോഴ്‌സ് പസായ മറ്റ് വൈദ്യശാഖകളിലെ ഡോക്ടര്‍മാര്‍ക്ക് അലോപ്പതി ചികിത്സക്ക് അവസരം നല്‍കുക തുടങ്ങിയ ശുപാര്‍ശകള്‍ക്കെതിരായാണ് പ്രധാനമായും സമരം.