Connect with us

kerala

‘സര്‍ക്കാരിന്‍റേത് കള്ളക്കളി’; വൈദ്യുതി നിരക്ക് വര്‍ധന കാര്‍ബൊറണ്ടം ഗ്രൂപ്പിനെ സഹായിക്കാനെന്ന് രമേശ് ചെന്നിത്തല

നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Published

on

മണിയാറിൽ നായനാർ സ‍ർക്കാർ കാലത്ത് 30 വർഷത്തേക്ക് ഒപ്പിട്ട വൈദ്യുത പദ്ധതി കരാർ നീട്ടാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നുവെന്നും ഇതിന് പിന്നിൽ അഴിമതിയെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡിസംബർ 30 ന് ബിഒടി കാലാവധി അവസാനിക്കാനിരിക്കെ 30 ദിവസം മുമ്പ് നോട്ടീസ് നൽകി പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ടതാണ്. എന്നാൽ അതിന് സർക്കാർ തയ്യാറാകുന്നില്ലെന്നും ഇത് കള്ളകളിയാണെന്നും അദ്ദേഹം ദില്ലിയിൽ ആരോപിച്ചു.

2023 ൽ ഈ ഗ്രൂപ്പുമായി സർക്കാർ ചർച്ച നടത്തി. വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായെന്ന് വാദിച്ച് കരാർ നീട്ടാനാണ് കമ്പനി ശ്രമിച്ചത്. മുഖ്യമന്ത്രിയും, വൈദ്യുതി മന്ത്രിയും, വ്യവസായ മന്ത്രിയും ഗൂഢാലോചന നടത്തി കമ്പനിക്ക് വേണ്ടി കള്ളക്കളി കളിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ കാര്യമായ പ്രശ്നങ്ങളൊന്നും മണിയാറിൽ ഉണ്ടായില്ല. നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ അഴിമതിയുടെ കൂടുതൽ വിവരങ്ങൾ നാളെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

നായനാർ സർക്കാരിന്‍റെ കാലത്ത് ബിഒടി വ്യവസ്ഥയിൽ സ്വകാര്യ വ്യക്തികൾക്ക് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഇതിന്‍റെ ഭാഗമായി കാർബോറാണ്ടം യൂണിവേഴ്സൽ ഗ്രൂപ്പിന് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഒരു യൂണിറ്റിന് 50 പൈസക്കാണ് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകിയത്. ബിഒടി അടിസ്ഥാനത്തിലുള്ള കരാർ 30 വർഷത്തേക്കാണ് ഒപ്പിട്ടത്. 2024 ഡിസംബർ 30 ന് കരാർ കാലാവധി കഴിയും. ഇതിന് 30 ദിവസം മുൻപ് നോട്ടീസ് നൽകി സംസ്ഥാന സർക്കാർ പദ്ധതി ഏറ്റെടുക്കുകയാണ് വേണ്ടത്. എന്നാൽ അതൊന്നും ചെയ്യുന്നില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പി.സി. ജോർജ് ബി.ജെ.പിയിലെത്തിയതോടെ സയനൈഡ് ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറിയായി മാറി: സന്ദീപ് വാര്യർ

ബി.​ജെ.​പി വി​ട്ട് സി.​പി.​എ​മ്മി​ലേ​ക്കാ​ണ് ഞാ​ൻ ചേ​ർ​ന്ന​തെ​ങ്കി​ൽ വി​യ്യൂ​ർ ജ​യി​ലി​ൽ​നി​ന്ന് ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റി​യ​ത് പോ​ലെ​യാ​കു​മാ​യി​രു​ന്നെ​ന്നും സ​ന്ദീ​പ്​ വാ​ര്യ​ർ പ​രി​ഹ​സി​ച്ചു.

Published

on

പി.​സി. ജോ​ർ​ജ് ബി.​ജെ.​പി​യി​ലെ​ത്തി​യ​തോ​ടെ സ​യ​നൈ​ഡ് ഉ​ൽ​പ്പാ​ദി​പ്പി​ക്കു​ന്ന ഫാ​ക്ട​റി​യാ​യി മാ​റി​യെ​ന്ന്​ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ സ​ന്ദീ​പ് വാ​ര്യ​ർ. റി​യാ​ദി​ൽ ഒ.​ഐ.​സി.​സി പാ​ല​ക്കാ​ട് ജി​ല്ലാ​ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ‘പാ​ല​ക്കാ​ട​ൻ തേ​ര്’ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ര​ണ്ട് പ​തി​റ്റാ​ണ്ട് മു​മ്പ് പ്ര​വാ​സി​യാ​യി ജോ​ലി ചെ​യ്ത ന​ഗ​ര​മാ​ണ് റി​യാ​ദെ​ന്നും അ​ന്ന് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ വ്യ​ത്യ​സ്​​ത​രാ​യ ആ​ളു​ക​ളെ കാ​ണാ​നും അ​വ​രു​ടെ രാ​ജ്യ​ത്തി​​ന്റെ അ​വ​സ്ഥ​ക​ൾ നേ​രി​ൽ ചോ​ദി​ച്ച് മ​ന​സി​ലാ​ക്കി​യും അ​വ​രു​മാ​യി സൗ​ഹൃ​ദം പ​ങ്കി​ടാ​നും ഞാ​ൻ അ​വ​സ​രം ക​ണ്ടെ​ത്താ​റു​ണ്ടാ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബി.​ജെ.​പി​യി​ൽ​നി​ന്ന് കോ​ൺ​ഗ്ര​സി​ലെ​ത്തി​യ​ത് ഞാ​ൻ എ​ടു​ത്ത ശ​രി​യാ​യ തീ​രു​മാ​ന​മാ​യി​രു​ന്നു എ​ന്ന​ത് എ​​ന്റെ ബോ​ധ്യ​മാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ വി​ഷം ഉ​ൽ​പ്പാ​ദി​പ്പി​ക്കു​ന്ന ഫാ​ക്ട​റി​യി​ൽ നി​ന്നും സ്നേ​ഹ​ത്തി​​ന്റെ ക​ട​യി​ലേ​ക്ക് വ​ന്ന​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ട്. ബി.​ജെ.​പി വി​ട്ട് സി.​പി.​എ​മ്മി​ലേ​ക്കാ​ണ് ഞാ​ൻ ചേ​ർ​ന്ന​തെ​ങ്കി​ൽ വി​യ്യൂ​ർ ജ​യി​ലി​ൽ​നി​ന്ന് ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റി​യ​ത് പോ​ലെ​യാ​കു​മാ​യി​രു​ന്നെ​ന്നും സ​ന്ദീ​പ്​ വാ​ര്യ​ർ പ​രി​ഹ​സി​ച്ചു.

ബ​ത്ഹ അ​പ്പോ​ളോ ഡി ​പാ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി ഒ.​ഐ.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ്​ അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. പാ​ല​ക്കാ​ട് ജി​ല്ല പ്ര​സി​ഡ​ന്റ് ഷി​ഹാ​ബ് ക​രി​മ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ട​ന ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ ബാ​ഹ​സ​ൻ, റി​യാ​ദ് കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് സി.​പി. മു​സ്ത​ഫ, ഒ.​ഐ.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ സ​ലീം ക​ള​ക്ക​ര, ന​വാ​സ് വെ​ള്ളി​മാ​ട്കു​ന്ന്, നൗ​ഫ​ൽ പാ​ല​ക്കാ​ട​ൻ, പ്ര​മോ​ദ് പൂ​പ്പാ​ല, അ​മീ​ർ പ​ട്ട​ണ​ത്ത്, മൃ​ദു​ല വി​നീ​ഷ്, രാ​ജു പാ​പ്പു​ള്ളി,

ഹ​കീം പ​ട്ടാ​മ്പി, അ​ന​സ് മു​സാ​ഹ്​​മി​യ, മാ​ത്യൂ​സ് എ​റ​ണാ​കു​ളം എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്രോ​ഗാം ക​ൺ​വീ​ന​ർ സൈ​നു​ദ്ധീ​ൻ കൊ​ട​ക്കാ​ട​ൻ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മൊ​യ്തീ​ൻ മ​ണ്ണാ​ർ​ക്കാ​ട് സ്വാ​ഗ​ത​വും ജോ​യി​ൻ ട്ര​ഷ​റ​ർ നി​ഹാ​സ് ന​ന്ദി​യും പ​റ​ഞ്ഞു. ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ മി​ക​ച്ച പ്ര​വ​ർ​ത്ത​ക പു​ര​സ്‌​കാ​ര ജേ​താ​വ് അ​ബു​താ​ഹി​ർ, ബി​സി​ന​സ് എ​ക്സ​ല​ന്റ് അ​വാ​ർ​ഡ് നേ​ടി​യ അ​ബ്​​ദു​ൽ അ​നീ​സ്, വാ​ർ​ഷി​ക​ത്തി​​ന്റെ ഭാ​ഗ​മാ​യി ജി​ല്ലാ​ക​മ്മി​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ കൂ​പ്പ​ൺ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ എ​ന്നി​വ​ർ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും ഫ​ല​ക​വും മു​ഖ്യാ​തി​ഥി സ​ന്ദീ​പ് വാ​ര്യ​ർ വി​ത​ര​ണം ചെ​യ്തു. കൂ​പ്പ​ൺ ന​റു​ക്കെ​ടു​പ്പി​ൽ ഒ​ന്നാം

സ​മ്മാ​ന​മാ​യ ഫ​യ​ർ പ്ല​റ്റ്സ് സ​മ്മാ​ന​മാ​യ ഗോ​ൾ​ഡ് കോ​യി​ൻ രാ​ജു​വി​നും ര​ണ്ടാം സ​മ്മാ​ന​മാ​യ ബ്ലു​ലൈ​റ്റ് എ​യ​ർ കാ​ർ​ഗോ സ​മ്മാ​നി​ച്ച സൈ​ക്കി​ൾ എ.​ടി. സി​ദ്ധീ​ഖി​നും നൂ​റ കാ​ർ​ഗോ സ​മ്മാ​നി​ച്ച മൂ​ന്നാം സ​മ്മാ​ന​മാ​യ ഇ​ല​ക്ട്രി​ക് ഓ​വ​ൻ സി​ർ​ജ​നും ല​ഭി​ച്ചു.

കെ​ൽ​ക്കോ സ​മ്മാ​ന​മാ​യ മെ​ഗാ ബം​പ​ർ ഭാ​ഗ്യ​ശാ​ലി​യാ​യി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി മീ​ഡി​യ ക​ൺ​വീ​ന​ർ അ​ശ്റ​ഫ് മേ​ച്ചേ​രി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. നി​മി​ഷ നേ​രം കൊ​ണ്ട് നി​സാ​ർ കു​രി​ക്ക​ൾ കാ​ൻ​വാ​സി​ൽ വ​ര​ച്ചെ​ടു​ത്ത സ​ന്ദീ​പ് വാ​ര്യ​രു​ടെ ചി​ത്രം ച​ട​ങ്ങി​ൽ അ​ദ്ദേ​ഹ​ത്തി​ന് കൈ​മാ​റി. ര​ശ്മി വി​നോ​ദ്, റം​ഷി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ നൃ​ത്ത​പ​രി​പാ​ടി​ക​ളും റി​യാ​ദി​ലെ ഗാ​യ​ക​ർ അ​ണി​നി​ര​ന്ന ഗാ​ന​മേ​ള​യും അ​ര​ങ്ങേ​റി. ഭൈ​മി സു​ബി​ൻ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

ഷ​ഹീ​ർ കൊ​ട്ടേ​കാ​ട്ടി​ൽ, അ​ന​സ് കൂ​ട്ടു​പാ​ത, മു​ഹ​ദ​ലി പെ​രു​വ​മ്പ്, ക​രീം ആ​ല​ത്തൂ​ർ, ജോ​സ് ക​രി​മ്പു​ഴ, അ​ൻ​സാ​ർ തൃ​ത്താ​ല, ഷാ​ജ​ഹാ​ൻ, സ​ലിം, ബെ​ന്നി പൊ​മ്പ്ര, ഫാ​സി​ൽ പാ​ല​ക്കാ​ട്, ശ്യാം, ​ഹ​ക്കിം ആ​ല​ത്തൂ​ർ, റ​ഷീ​ദ് പു​ലാ​പ​റ്റ, ജ​യ​ൻ മു​സാ​ഹ്​​മി​യ, അ​ക്ബ​ർ മു​സാ​ഹ്​​മി​യ, ഷം​സീ​ർ പ​ത്തി​രി​പ്പാ​ല എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക്​ നേ​തൃ​ത്വം ന​ൽ​കി.

Continue Reading

kerala

സിപിഎം കൗൺസിലറെ കടത്തിക്കൊണ്ടുപോയ സംഭവം: ഇന്ന് സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം

ചോദ്യോത്തരവേള ഇല്ലാത്തതുകൊണ്ട് ശൂന്യവേളയിലേക്ക് ആയിരിക്കും സഭ നേരിട്ട് കടക്കുക.

Published

on

കൂത്താട്ടുകുളം നഗരസഭയിൽ നിന്ന് സിപിഎം കൗൺസിലറെ കടത്തിക്കൊണ്ടുപോയ സംഭവം പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിച്ചേക്കും. ചോദ്യോത്തരവേള ഇല്ലാത്തതുകൊണ്ട് ശൂന്യവേളയിലേക്ക് ആയിരിക്കും സഭ നേരിട്ട് കടക്കുക.

കൂത്താട്ടുകുളം വിഷയം അടിയന്തരപ്രമേയമായി ഉന്നയിക്കാനാണ് പ്രതിപക്ഷത്തിൻ്റെ നീക്കം. പുതിയ യുജിസി മാനദണ്ഡങ്ങൾ പിൻവലിക്കണമെന്ന ആവശ്യം ഉന്നയിച്ചുള്ള പ്രമേയവും നിയമസഭ ഇന്ന് പാസാക്കും. തുടർന്ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൻ മേലുള്ള നന്ദി പ്രമേയ ചർച്ച നടക്കും.

Continue Reading

kerala

വിദ്യാര്‍ത്ഥികളെ വാഹനമിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; യൂട്യൂബര്‍ മണവാളന്‍ അറസ്റ്റില്‍

കഴിഞ്ഞ ഏപ്രില്‍ 19നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

Published

on

വിദ്യാര്‍ത്ഥികളെ വാഹനമിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ യൂട്യൂബര്‍ മണവാളന്‍ പിടിയില്‍. ഒളിവില്‍ ആയിരുന്ന മുഹമ്മദ് ഷഹീന്‍ ഷാ(26)യെ കുടകില്‍ നിന്നാണ് പിടികൂടിയത്. തൃശ്ശൂര്‍ സിറ്റി ഷാഡോ പോലീസ് ആണ് ഷഹീന്‍ ഷായെ പിടികൂടിയത്. പ്രതിയെ തൃശ്ശൂര്‍ വെസ്റ്റ് സ്റ്റേഷനില്‍ എത്തിക്കും. കഴിഞ്ഞ ഏപ്രില്‍ 19നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

തൃശൂര്‍ എരനല്ലൂര്‍ സ്വദേശിയാണ് മുഹമ്മദ് ഷഹീന്‍ ഷാ. മണവാളന്‍ മീഡിയ എന്നാണ് ഷഹീന്‍ ഷായുടെ യൂട്യൂബ് ചാനലിന്റെ പേര്. ചാനലിന് ഏകദേശം 15 ലക്ഷം സബ്സ്‌ക്രൈബേഴ്സുണ്ട്.

കേരളവര്‍മ്മ കോളേജ് റോഡില്‍ വെച്ച് ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു രണ്ട് കോളേജ് വിദ്യാര്‍ത്ഥികളെ കാറിടിച്ചു കൊലപ്പെടുത്താന്‍ പ്രതി ശ്രമിക്കുകയായിരുന്നു. തൃശ്ശൂര്‍ വെസ്റ്റ് പൊലീസാണ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.

Continue Reading

Trending