Connect with us

kerala

‘ ഞാന്‍ ആരുടെയും നിയന്ത്രണത്തിലല്ല, പഠിച്ച ശേഷം മാത്രം ഒപ്പിടും’ ; നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍

വിശദമായി പഠിച്ച ശേഷം മാത്രമേ ഓര്‍ഡിനന്‍സ് ഒപ്പിടുകയുള്ളൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു

Published

on

ന്യൂഡല്‍ഹി: ഓര്‍ഡിനന്‍സ് ഒപ്പുവെക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. താന്‍ ആരുടെയും നിയന്ത്രണത്തിലല്ലെന്നും ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടുന്ന കാര്യത്തില്‍ ആരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. വിശദമായി പഠിച്ച ശേഷം മാത്രമേ ഓര്‍ഡിനന്‍സ് ഒപ്പിടുകയുള്ളൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

വിമര്‍ശനത്തിന് എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ അതിന് മറുപടി പറയാന്‍ താല്‍പര്യപ്പെടുന്നില്ല. തന്റെ ബോധ്യത്തിന് അനുസരിച്ചാണ് കാര്യങ്ങള്‍ ചെയ്യുന്നത്. നിയമസഭ ചേരാത്ത സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്. കഴിഞ്ഞ തവണ നിയമസഭ ചേര്‍ന്നപ്പോള്‍ എന്തുകൊണ്ട് അത് സഭയില്‍ വെച്ചില്ല? ഇതിനെക്കുറിച്ചൊക്കെ വിശദമായി പഠിച്ച ശേഷം മാത്രമേ ഓര്‍ഡിനന്‍സില്‍ ഒപ്പിടുന്ന കാര്യം ആലോചിക്കൂവെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

സര്‍വകലാശാലകളില്‍ ഗവര്‍ണറുടെ അധികാരം വെട്ടിചുരുക്കണമെന്നും മുഖ്യമന്ത്രിയെ സര്‍വകലാശാലയുടെ വിസിറ്ററായി നിയമിക്കണമെന്നുമുള്ള ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്റെ ശുപാര്‍ശയെക്കുറിച്ചുള്ള ചോദ്യത്തിന് താന്‍ പ്രതികരണത്തിനില്ലെന്ന മറുപടിയാണ് ഗവര്‍ണര്‍ നല്‍കിയത്. കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയത് മന്ത്രിക്കാണെന്നും റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ലെന്നും ആ സാഹചര്യത്തില്‍ താന്‍ എന്തിന് പ്രതികരണമെന്നും ഗവര്‍ണര്‍ ചോദിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അറ്റ്‌ലസ് രാമചന്ദ്രന്റെ മൃതദേഹം ദുബായിയില്‍ സംസ്‌കരിച്ചു

മരണശേഷം കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദുബൈ സര്‍ക്കാരിന്റെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

Published

on

അന്തരിച്ച പ്രമുഖ വ്യവസായിയും അറ്റ്‌ലസ് ഗ്രൂപ്പ് ചെയര്‍മാനുമായ അറ്റ്‌ലസ് രാമചന്ദ്രന്റെ മൃതദേഹം ദുബായിയില്‍ സംസ്‌കരിച്ചു. ജബല്‍ അലി ഹിന്ദു ക്രിമേഷന്‍ സെന്ററില്‍ ഇന്ന് പ്രാദേശിക സമയം വൈകിട്ട് 5.30നായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ഭാര്യയും മക്കളും അടുത്ത ബന്ധുക്കളും സാമൂഹികപ്രവര്‍ത്തകരും മാത്രമാണ് ചടങ്ങുകളില്‍ സംബന്ധിച്ചത്.

മരണശേഷം കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദുബൈ സര്‍ക്കാരിന്റെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായിലെ ആസ്റ്റര്‍ മന്‍ഖൂള്‍ ഹോസ്പിറ്റലില്‍ ഞായറാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. നിരവധി വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം ദുബായില്‍ സ്ഥിരതാമസക്കാരനായിരുന്നു. അറ്റ്‌ലസ് വീണ്ടും തുറക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് അദ്ദേഹം അകാലത്തില്‍ മരണത്തിന് കീഴടങ്ങുന്നത്.

സിനിമാ മേഖലയില്‍ സജീവമായിരുന്ന അറ്റ്‌ലസ് രാമചന്ദ്രന്‍ നിരവധി സിനിമികള്‍ നിര്‍മിക്കുകയും ഒപ്പം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ്,ഫിലിം മാഗസിനായ ചലച്ചിത്രത്തിന്റെ എഡിറ്ററായും അദ്ദേഹം പ്രവര്‍ത്തിച്ചു.

Continue Reading

kerala

മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പുനലൂര്‍ മധു അന്തരിച്ചു

തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

Published

on

കോണ്‍ഗ്രസ് നേതാവ് പുനലൂര്‍ മധു അന്തരിച്ചു. 66 വയസായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

കെ പി സി സി ഭാരവാഹിയുമായിരുന്നു. മുന്‍ പുനലൂര്‍ എം.എല്‍.എയായിരുന്നു. 1991ലാണ് പുനലൂരില്‍ നിന്ന് വിജയിച്ചത്. കെ എസ് യു മുന്‍ സംസ്ഥാന അധ്യക്ഷന്‍, മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, ദേവസ്വം ബോര്‍ഡ് മുന്‍ അംഗം തുടങ്ങിയ ചുമതലകള്‍ വഹിച്ചിരുന്നു. സംസ്‌ക്കാരം നാളെ വൈകിട്ട് വീട്ടുവളപ്പില്‍ വെച്ച് നടക്കും.

Continue Reading

kerala

കാനം രാജേന്ദ്രന്‍ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറി

മത്സരമില്ലാതെയാണ് സംസ്ഥാന സമ്മേളനം കാനത്തെ തിരഞ്ഞെടുത്തത്.

Published

on

സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ വീണ്ടും തെരഞ്ഞെടുത്തു. ഇത് മൂന്നാം തവണയാണ് കാനം സംസ്ഥാന സെക്രട്ടറിയാകുന്നത്. മത്സരമില്ലാതെയാണ് സംസ്ഥാന സമ്മേളനം കാനത്തെ തിരഞ്ഞെടുത്തത്.

പാര്‍ട്ടിയില്‍ വിഭാഗീയത സജീവമായിരുന്ന സാഹചര്യത്തിലാണ് ഇത്തവണ പാര്‍ട്ടി സംസ്ഥാന സമ്മേളനം നടന്നത്. സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളുടെ പ്രായപരിധി സംബന്ധിച്ചായിരുന്നു  പാര്‍ട്ടിയില്‍ വിഭാഗീയത.

അതേസമയം, പ്രായപരിധി കടന്നതിനെ തുടര്‍ന്ന് സി.ദിവാകരന് പിന്നാലെ കെ.ഇ.ഇസ്മായിലും സംസ്ഥാന കൗണ്‍സിലില്‍നിന്ന് പുറത്തായി.

കാനം വിരുദ്ധ വിഭാഗത്തിന്റെ എതിര്‍പ്പ് പ്രതിനിധി സമ്മേളനത്തില്‍ പ്രകടമാകുമെന്ന് കരുതപ്പെട്ടിരുന്നു. പക്ഷേ അതിനെയെല്ലാം മറികടന്ന് പദവിയിലെത്താന്‍ കാനത്തിന് വീണ്ടും സാധിച്ചു.

Continue Reading

Trending