റിയാദ്: സഊദിയിൽ ഇനി മുതൽ വിദേശികൾക്ക് ഹൃസ്വകാല വിസിറ്റിംഗ് വിസകളും ലഭ്യമാക്കാൻ തീരുമാനം. ട്രാൻസിറ്റ് യാത്രക്കാർക്ക് ഉപകരിക്കുന്ന വിധത്തിൽ രണ്ടു മുതൽ നാല് ദിവസം വരെയുള്ള വിസകളാണ് അനുവദിക്കുക.

വിമാന, കര, കപ്പൽ മാർഗം സഊദിയിലൂടെ ട്രാൻസിറ്റ് ആയി സഞ്ചരിക്കുന്നവർക്കെല്ലാം 48 മണിക്കൂർ മുതൽ 96 മണിക്കൂർ വരെ കാലാവധിയുള്ള വിസിറ്റ് വിസകൾ ലഭിക്കും. 48 മണിക്കൂർ കാലാവധിയുള്ള വിസക്ക് 100 റിയാലും 96 മണിക്കൂർ കാലാവധിയുള്ള വിസക്ക് 300 റിയാലുമാണ് ഫീസ്.

വിസിറ്റ് ഹജ്ജ് ട്രാൻസിറ്റ് വിസ ഘടന ഷെഡ്യൂളിൽ ഭേദഗതി വരുത്തി ഇത്തരം വിസകൾ നൽകാൻ നേരത്തെ സഊദി തീരുമാനിച്ചിരുന്നു. ടൂറിസ്റ്റുകളടക്കം വിദേശ സംരംഭകരേയും ആകർഷിക്കാനുള്ള ഒട്ടേറെ നടപടികളാണ് നടപ്പിലാക്കുന്നത് .