GULF
ഹാഷിം എഞ്ചിനീയർ ഓർമ്മപുസ്തകം: സഊദി തല പ്രകാശനം പതിനെട്ടിന്
ദമ്മാമിൽ സ്വാഗതസംഘം രൂപീകരിച്ചു.
ദമ്മാം: കെ.എം.സി സി സൗദി ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി പുറത്തിറക്കിയ എഞ്ചിനീയർ സി ഹാഷിം ഓർമ്മപുസ്തകം ‘യാ ഹബീബി’യുടെ സൗദീതല പ്രകാശനത്തിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. പ്രവിശ്യകമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ് കുട്ടി കോഡൂരിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രവർത്തക സമിതി മീറ്റും സംഘാടക സമിതി രൂപീകരണയോഗവും സൗദി കെ.എം.സി.സി സാംസ്കാരിക സമിതി ചെയർമാൻ മാലിക് മഖ്ബൂൽ ആലുങ്ങൽ ഉദ്ഘാടനം ചെയ്തു.
കെ.എം സി സി സ്ഥാപക നേതാക്കളിൽ പ്രമുഖനായിരുന്ന സി. ഹാഷിം എഞ്ചിനീയറുടെ ജീവിതം പറയുന്നതിനോടൊപ്പം നാലു പതിറ്റാണ്ട് കാലത്തെ പ്രവസത്തിന്റെയും സൗദി കിഴക്കൻ മേഖലയുടെയും ചരിത്രം പറയുന്ന “യാ ഹബീബി” എന്ന പുസ്തകത്തിന്റെ പ്രകാശനം സപ്തംമ്പർ പതിനെട്ട് വ്യാഴം വൈകിട്ട് എട്ട് മണിക്ക് ദമ്മാം ഫൈസലിയ യൗമുൽ ഖാഹ് ഓഡിറ്റോറിയത്തിൽ വെച്ച് സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ മേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ ഇ.ടി മുഹമ്മദ് ബഷീർ എം.പി ഇറാം ഗ്രൂപ്പ് ചെയർമാൻ സിദ്ധീഖ് അഹ്‌മ്മദിന് നൽകികൊണ്ട് നിർവ്വഹിക്കും.
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും പ്രശസ്ത പത്രപ്രവർത്തകനുമായ സി.പി സൈദലവി ഹാഷിം എഞ്ചിനീയർ സ്മാരക പ്രഭാഷണം നടത്തും. മുഹമ്മദ് കുട്ടി കോഡൂർ ചെയർമാനും ആലിക്കുട്ടി ഒളവട്ടൂർ ജനറൽ കൺവീനറും സിദ്ധീഖ് പാണ്ടികശാല ഫിനാൻസ് കൺട്രോളറും അബ്ദുൽ മജീദ് കൊടുവള്ളി ചീഫ് കോഡിനേറ്ററുമായി വിപുലമായ സ്വാഗതസംഘമാണ് രൂപീകരിച്ചിട്ടുള്ളത്. ഖാദർ ചെങ്കള, മാലിക് മഖ്ബൂൽ ആലുങ്ങൽ, ഷാജി ആലപ്പുഴ, ഖാളി മുഹമ്മദ് എന്നിവരാണ് രക്ഷാധികാരികൾ. കോർഡിനേറ്റേഴ്സ് കബീർ കൊണ്ടോട്ടി,കാദർ മാസ്റ്റർ, അമീറലി കൊയിലാണ്ടി. സ്വാഗതസംഘം ജനറൽ കമ്മിറ്റി വൈസ് ചെയർമാൻമാർ;
സൈനുൽ ആബിദ്,ഇഖ്ബാൽ ആനമങ്ങാട്,ഉമ്മർ ഓമശ്ശേരി, അഷ്‌റഫ് ആളത്ത്,മുഷ്ത്താഖ് പേങ്ങാട്,സമദ് കെ.പി വേങ്ങര,സലാം ആലപ്പുഴ,ബാവ കൊടുവള്ളി,ലത്തീഫ് ഖഫ്ജി.
കൺവീനർമാർ;ഹുസൈൻ വേങ്ങര,അസീസ് എരുവാട്ടി,അറഫാത് കാസർഗോഡ്, മൻസൂർ റഹീമ,ബഷീർ ബാഖവി,സുബൈർ വയനാട്,സഫീർ അച്ചു,സ്വാദിഖ് എറണാം കുളം,അബ്ദുൽ ഖാദർ ആലപ്പുഴ,അമീൻ കളിയികാവിള, നിസാർ അഹമ്മദ്. ഫിനാൻസ് കമ്മറ്റി ചെയർമാൻ;റഹ്മാൻ കാരയാട്ജന. കൺവീനർ;അഷ്‌റഫ് ഗസാൽവൈസ് ചെയർമാൻ;മുജീബ് കൊളത്തൂർ,അൻവർ ഷാഫി,ബഷീർവെട്ടുപാറ,ജമാൽ മീനങ്ങാടി,ഫഹദ് കൊടിഞ്ഞി, സുൽഫി അൽ ഹസ്സ,ഖാദർ അണങ്കൂർ.കൺവീനർ;സൈതലവി പരപ്പനങ്ങാടിബഷീർ ആലുങ്ങൽ, കലാം മീഞ്ചന്തഫൈസൽ ഇരിക്കൂർ,ശരീഫ് പാറപ്പുറത്ത്,ബഷീർ ഉപ്പട,മൻസൂർ തിരതല്ലൂർ,
ഷിബു കവലയിൽ, റിയാസ് ബഷീർ, ഷമീർ ഷാൻ കൊല്ലം, പബ്ലിസിറ്റി ചെയർമാൻ;ടി.ടി കരീം വേങ്ങര.
ജന. കൺവീനർ; അസ്‌ലം കോളക്കോടൻ, കൺവീനർമാർ; ഷറഫു കൊടുവള്ളി, ആബിദ് പാറക്കൽ.
റിഷപ്ഷൻ കമ്മിറ്റി ചെയർമാൻ;ഒ.പിഹബീബ് കൺവീനർ;ശിഹാബ് ജുബൈൽ,അൻസാരി നാരിയ,ഹബീബ് മൊഗ്രാൽ,ബഷീർ ആലുങ്ങൽ.സ്റ്റേജ്, ലൈറ്റ് & സൗണ്ട്സ് ചെയർമാൻ;ഫൈസൽ കൊടുമകൺവീനർ;ജൗഹർ കുനിയിൽ, മഹമൂദ് പൂക്കാട്.ഫുഡ് & റിഫ്രഷ്മെന്റ്ചെയ്ർമാൻ;നജീബ് ചീക്കിലോട്.കൺവീനർ;മുഹമ്മദ് കുട്ടി കരിങ്കപാറ,സലീം പാണമ്പ്ര, ഷബീർ തേഞ്ഞിപ്പലം.വളണ്ടിയർ ക്യാപ്റ്റൻ;നിസാർ കണ്ണൂർ,
വൈസ് ക്യാപ്റ്റൻ;ജുനൈദ് ഖോബാർ,വളണ്ടിയർ കോർഡിനേറ്റർ;അലിബായ് ഊരകം.ഫാമിലി കോർഡിനേറ്റേഴ്‌സ്;റൂഖിയ റഹ്മാൻ,ഷബ്‌ന നജീബ്,സുമയ്യ ഫസൽ,സാജിദ നഹ,സുലൈഖ ഹുസൈൻ,സെമീഹ സമദ്,ഹാജറ സലീം,ഫൗസിയ കാസർഗോഡ്,സഫ്റോൺ മുജീബ്,ഫസീന,ഇഖ്ബാൽ,സറീന നിയാസ്,സുമയ്യ ഹബീബ്, സഹാന ജലീൽ.ആലിക്കുട്ടി ഒളവട്ടൂർ, കബീർ കുണ്ടോട്ടി, അമീറലി കൊയിലാണ്ടി, അബ്ദുൽ മജീദ് കൊടുവള്ളി, സെയ്നുൽ ആബിദ് കുമളി, മുഷ്താഖ് പേങ്ങാട്, മുഹമ്മദ് കുട്ടി കരിങ്കപ്പാറ, ഫൈസൽ കൊടുമ, ഷബീർ തേഞ്ഞിപ്പലം, അൻവർ ഷാഫി, ജൗഹർ കുനിയിൽ, അറഫാത്ത് കാസർഗോഡ്, മഹമൂദ് പൂക്കാട്, ഷെരീഫ് പാറപ്പുറത്ത്, സാദിഖ് എറണാംകുളം, നിസാർ കൊല്ലം എന്നിവർ സംസാരിച്ചു. കിഴക്കൻ പ്രാവിശ്യ കെ.എം.സി.സി ആക്റ്റിംഗ് ജന. സെക്രട്ടറി ടി.ടി അബ്ദുൽ കരീം വേങ്ങര സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി റഹ്‌മാൻ കാരയാട് നന്ദിയും പറഞ്ഞു.
GULF
‘ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലനം; അന്താരാഷ്ട്ര സമൂഹം ഇസ്രായേലിനുമേൽ സമ്മർദം ചെലുത്തണം’: ഒമാൻ
ഫലസ്തീൻ രാജ്യത്തെ അധീനപ്പെടുത്തിക്കൊണ്ട് സാധാരണ ജനങ്ങളെ ലക്ഷ്യമിട്ട് നടത്തുന്ന ഇസ്രായേലിന്റെ സൈനികനടപടികൾ പ്രദേശത്തെ സുരക്ഷക്ക് അപകടകരമായ വെല്ലുവിളിയാണ്
മസ്കത്ത്: ഫലസ്തീനിലെ വെടിനിർത്തൽ പാലിക്കപ്പെടുന്നതിനായി അന്താരാഷ്ട്രസമൂഹം ഇസ്രായേലിനുമേൽ ഫലപ്രദമായ സമ്മർദം ചെലുത്തണമെന്നും ഫലസ്തീനിലെ പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കാൻ വെടിനിർത്തൽ അനിവാര്യമണെന്നും ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി പറഞ്ഞു. ഒമാനിലെ അംബാസഡർമാരും നയതന്ത്രപ്രതിനിധി മിഷനുകളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും മേധാവികളെ പങ്കെടുപ്പിച്ച് വിദേശകാര്യ മന്ത്രാലയം ഡിപ്ലോമാറ്റിക് ക്ലബിൽ സംഘടിപ്പിച്ച ആറാം വാർഷിക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫലസ്തീൻപ്രദേശത്തെ സംഭവവികാസങ്ങളും ഗസ്സയിലെ ദുരവസ്ഥയും യോഗം ചർച്ച ചെയ്തു.
ഒക്ടോബർ ഒമ്പതിനുണ്ടായ വെടിനിർത്തൽ കരാറിനായുള്ള മധ്യസ്ഥതയിൽ അമേരിക്ക, ഖത്തർ, ഈജിപ്ത്, തുർക്കിയ, ഫലസ്തീൻ പ്രതിനിധികൾ എന്നിവരുടെ പങ്കിനെ അദ്ദേഹം പ്രശംസിച്ചു. എന്നാൽ ഇസ്രായേൽ ഈ വെടിനിർത്തൽ കരാർ ആവർത്തിച്ച് ലംഘിച്ചു. ഇതുമൂലം നൂറുകണക്കിന് ഫലസ്തീനികൾ കൊല്ലപ്പെട്ടു. വെടിനിർത്തൽ പാലിക്കപ്പെടുന്നതിനായി അന്താരാഷ്ട്രസമൂഹം ഇസ്രായേലിന്മേൽ ഫലപ്രദമായ സമ്മർദം ചെലുത്തണം.
പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കണം. ഭാവിയിലുള്ള ഏത് രാഷ്ട്രീയപ്രക്രിയയിലും പാലസ്തീൻ ജനതയുടെ യഥാർഥ പ്രാതിനിധിത്യം ഉറപ്പാക്കണം. ഗസ്സയുടെ ഭരണവുമായി ബന്ധപ്പെട്ട ഏത് ക്രമീകരണവും പുറത്തുനിന്ന് നിയന്ത്രിക്കപ്പെടാൻ പാടില്ലെന്നും ഏതെങ്കിലും ഫലസ്തീനിയൻ വിഭാഗത്തെ ഒഴിവാക്കിയും ആവരുതെന്നും അദ്ദേഹം പറഞ്ഞു.
ഫലസ്തീൻ രാജ്യത്തെ അധീനപ്പെടുത്തിക്കൊണ്ട് സാധാരണ ജനങ്ങളെ ലക്ഷ്യമിട്ട് നടത്തുന്ന ഇസ്രായേലിന്റെ സൈനികനടപടികൾ പ്രദേശത്തെ സുരക്ഷക്ക് അപകടകരമായ വെല്ലുവിളിയാണ്. ഫലസ്തീനെ പൂർണ നയതന്ത്ര അംഗീകാരമുള്ള രാജ്യമായി പ്രഖ്യാപിച്ച രാജ്യങ്ങൾക്ക് ഒമാന്റെ നന്ദി രേഖപ്പെടുത്തിയ അദ്ദേഹം, ഇത് ഫലസ്തീനികളുടെ സ്വയം നിർണയാവകാശത്തെയും സ്വതന്ത്ര രാഷ്ട്രസ്ഥാപനം എന്ന ലക്ഷ്യത്തെയും പിന്തുണക്കുന്ന ആഗോള ഭൂരിപക്ഷത്തിന്റെ നിലപാട് ശക്തിപ്പെടുത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സിവിൽ, രാഷ്ട്രീയ അവകാശങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര ഉടമ്പടിയെ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അംഗീകരിച്ച തീരുമാനത്തെ മനുഷ്യാവകാശ മാനദണ്ഡങ്ങളുമായി ഒമാൻ ചേർന്നുപ്രവർത്തിക്കുന്നതിലേക്കുള്ള പ്രധാന ചുവടുവെപ്പായി മന്ത്രി വിലയിരുത്തി.
മേഖലയിലെ സമകാലീന വിഷയങ്ങളിൽ അഭിപ്രായവിനിമയം നടത്തുകയും ദേശീയ വികസന കാഴ്ചപ്പാടും ഒമാൻ മിഷൻ 2040 പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവലോകനം ചെയ്യുകയുമായിരുന്നു വിദേശകാര്യ മന്ത്രാലയം വിളിച്ചുചേർത്ത യോഗത്തിന്റെ ലക്ഷ്യം.രാജ്യാന്തര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന് അംബാസഡർമാർ നടത്തുന്ന ശ്രമങ്ങൾക്ക് യോഗത്തിൽ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി നന്ദി രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ അർമേനിയ, അസർബൈജാൻ, യുക്രെയ്ൻ എംബസികളും ലോകബാങ്ക് ഓഫിസും ഒമാനിൽ തുറന്നത് അദ്ദേഹം സ്വാഗതം ചെയ്തു.
അന്തർദേശീയ വ്യാപാരം, നേരിട്ടുള്ള വിദേശനിക്ഷേപം, സംയുക്ത പദ്ധതികൾ, സാങ്കേതിക പുരോഗതി, ഗ്രീൻ ട്രാൻസിഷൻ തുടങ്ങിയ മേഖലകളിൽ ഒമാൻ മിഷൻ 2040 ന്റെ സമീപനങ്ങൾ സംബന്ധിച്ച് അദ്ദേഹം വിശദീകരിച്ചു. ജീവിക്കാനും തൊഴിൽ ചെയ്യാനും നിക്ഷേപിക്കാനും ഏറ്റവും ആകർഷകമായ മേഖലകളിലൊന്നാകാൻ ഒമാൻ നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
GULF
മക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര്‍ മരിച്ചു
മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുകയായിരുന്ന സമയത്താണ് അപകടം.
മക്കയില്‍ നിന്നും മദീനയിലേക്ക് യാത്ര പോകുന്ന ഉംറ തീര്‍ഥാടകരുടെ ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് നാല്‍പതോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുകയായിരുന്ന സമയത്താണ് അപകടം.
ബസിലുണ്ടായിരുന്ന 43 പേരും ഹൈദരാബാദ് സ്വദേശികളാണ്. മരിച്ചവരില്‍ 20 പേര്‍ സ്ത്രീകളും 11 പേര്‍ കുട്ടികളുമാണെന്നാണ് ലഭിക്കുന്ന വിവരം. സംഘത്തിലെ ഒരാള്‍ മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഇയാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്ക് മാറ്റി.
സൗദി സമയം രാത്രി 11 മണിയോടെയും (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) ബദ്‌റ്മദീന മാര്‍ഗത്തിലെ മുഫറഹാത്ത് പ്രദേശത്തുവച്ചുമാണ് അപകടം ഉണ്ടായത്. ടാങ്കറുമായി കൂട്ടിയിടിച്ചതോടെ ബസ് തല്‍ക്ഷണം തീപിടിക്കുകയായിരുന്നു.
GULF
അനസിന് 16 വര്‍ഷത്തെ സമര്‍പ്പണത്തിനുള്ള അംഗീകാരം
അബുദാബി എല്‍എല്‍എച്ച് ഡേ കെയര്‍ സെന്ററില്‍ എച്ച്ആര്‍ എക്‌സിക്യൂട്ടീവായിട്ടായിരുന്നു പ്രവാസ ജീവിതത്തിന്റെ തുടക്കം.
അബുദാബി: ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദധാരിയായ അനസ് 2009 ലാണ് യുഎഇയില്‍ എത്തുന്നത്. അബുദാബി എല്‍എല്‍എച്ച് ഡേ കെയര്‍ സെന്ററില്‍ എച്ച്ആര്‍ എക്‌സിക്യൂട്ടീവായിട്ടായിരുന്നു പ്രവാസ ജീവിതത്തിന്റെ തുടക്കം.
പിന്നീടുള്ള 16 വര്‍ഷങ്ങളില്‍ ആശുപത്രിയുടെ സീനിയര്‍ എച്ച്ആര്‍ എക്‌സിക്യൂട്ടിവ്, അസിസ്റ്റന്റ് മാനേജര്‍, മുസഫ മേഖലയുടെ മാനേജര്‍, റീജിയണല്‍ മാനേജര്‍ എന്നീ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം.
കോവിഡ് കാലയളവില്‍ ബുര്‍ജീല്‍ ഹോള്‍ഡിങ്സ് മാനേജ് ചെയ്ത മഫ്രക് കോവിഡ് ആശുപത്രിയുടെ എച്ച്ആര്‍ ഓപ്പറേഷന്‍സ് ചുമതല അനസിനായിരുന്നു. ആശുപത്രി കമ്മീഷനിംഗ് മുതല്‍ പ്രവര്‍ത്തനം വിജയകരമായി അവസാനിപ്പിക്കുന്നതുവരെ മഫ്‌റഖ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചതിന് സര്‍ക്കാരിന്റെ ഹീറോസ് ഓഫ് ദി യുഎഇ മെഡലും ഗോള്‍ഡന്‍ വിസയും അനസിന് ലഭിച്ചിട്ടുണ്ട്.
ആയിരക്കണക്കിന് ആരോഗ്യപ്രവര്‍ത്തകരുടെ റിക്രൂട്ടിംഗിനും പരിശീലന പരിപാടികള്‍ക്കും സേവനത്തിനിടെ അവസരം ലഭിച്ചു. നിലവില്‍ ബുര്‍ജീലിന്റെ തന്ത്രപരമായ അന്താരാഷ്ട്ര പദ്ധതികളുടെ എച്ച്ആര്‍ ചുമതലയും അനസിനാണ്.
ഏറ്റവും മികച്ച വിദഗ്ദ തൊഴിലാളി ക്കുള്ള പുരസ്‌കാരം തന്നെ തേടിയെത്തുമ്പോൾ
ആരോഗ്യ മേഖലയിലെ ദീര്‍ഘകാല പ്രവര്‍ത്തനത്തിലൂടെ രാജ്യത്തിന്റെ തൊഴില്‍ മേഖല ശക്തിപ്പെടുത്തിയതിയതിനുള്ള ആദരവാണ് ഈ പുരസ്‌കാരം.
നിരവധി വ്യത്യസ്ത പദ്ധതികള്‍ കൈകാര്യം ചെയ്യാന്‍ ജോലിക്കിടെ അവസരം ലഭിച്ചിട്ടുണ്ട്. കര്‍മ്മ മേഖലയില്‍ അത് തന്നെവളരെയധികം പിന്തുണയ്ക്കുകയും കരിയര്‍ വളര്‍ച്ചയില്‍ സഹായിക്കുകയും ചെയ്തു. വിശാസത്തോടെ ചുമതലകള്‍ ഏല്‍പ്പിച്ച ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലിലിനും മാനേജ്മെന്റിനും നന്ദി. ഇനിയും രാജ്യത്തിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വേണ്ടി സാധ്യമായതൊക്കെയും ചെയ്യാനുള്ള പ്രചോദനമാണ് പുരസ്‌കാരം,’ അനസ് പറഞ്ഞു. ഖദീജ ജിഷ്ണിയാണ് അനസിന്റെ ഭാര്യ. മക്കള്‍ ഹൈറിന്‍, ഹായ്സ്, ഹൈസ.
-
india21 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര്‍ മരിച്ചു
-
News22 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala21 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി

