Connect with us

GULF

സൗദിയില്‍ ശമ്പളം വൈകിയാല്‍ തൊഴിലാളിക്ക് പുതിയ സംരക്ഷണം; സ്‌പോണ്‍സര്‍ഷിപ്പ് മാറ്റവും കുടിശ്ശിക ലഭിക്കലും സുലഭം

തൊഴിലുടമകള്‍ ശമ്പളം നല്‍കാത്ത സാഹചര്യത്തില്‍ നേരിട്ട് കോടതിയില്‍ പരാതി നല്‍കാതെ തൊഴിലാളി നിയമ സംരക്ഷണം നേടാന്‍ സാധിക്കും.

Published

on

റിയാദ്: സൗദിയില്‍ പുതിയ തൊഴില്‍ നിയമം പ്രാബല്യത്തിലായി. ശമ്പളം വൈകിയാല്‍ തൊഴിലാളിക്ക് കോടതിയിലെ പ്രക്രിയ വേണ്ടാതെ തന്നെ ആനുകൂല്യങ്ങള്‍ ലഭിക്കും, കൂടാതെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാനും കഴിയും. തൊഴിലുടമകള്‍ ശമ്പളം നല്‍കാത്ത സാഹചര്യത്തില്‍ നേരിട്ട് കോടതിയില്‍ പരാതി നല്‍കാതെ തൊഴിലാളി നിയമ സംരക്ഷണം നേടാന്‍ സാധിക്കും.

തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള കരാര്‍ സര്‍ക്കാര്‍ പ്ലാറ്റ്ഫോമായ ഖിവ പ്ലാറ്റ്‌ഫോമില്‍ അപ്ലോഡ് ചെയ്യപ്പെടും, ഓരോ മാസവും ശമ്പളം നല്‍കുന്നതിന് മുമ്പ് പേ സ്ലിപ് പുതുക്കണം. പുതിയ നിയമം തൊഴില്‍ കരാറുകളും ബാങ്ക് രേഖകളും നീതിന്യായ മന്ത്രാലയത്തോടും ബന്ധിപ്പിച്ച്, ശമ്പളം ഒരു മാസം മുടങ്ങിയാലോ കുടിശ്ശിക ഉണ്ടായാലോ തൊഴിലാളിക്ക് നീതിപരമായ അവകാശം ഉറപ്പാക്കുന്നു.

മുന്‍പ് ശമ്പളം മൂന്ന് മാസം മുടങ്ങുകയോ ഇഖാമ കാലാവധി കഴിഞ്ഞാല്‍ മാത്രമേ തൊഴിലാളിക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ അവസരം ഉണ്ടായിരുന്നുള്ളൂ. പുതിയ പദ്ധതി ഈ ചൂഷണങ്ങള്‍ ഇല്ലാതാക്കാനും പ്രവാസികള്‍ക്ക് ആനുകൂല്യം ഉറപ്പാക്കാനും ലക്ഷ്യമിടുന്നു. നിയമം മൂന്ന് ഘട്ടത്തിലാണ് പ്രാബല്യത്തില്‍ വരുന്നത്, മന്ത്രാലയങ്ങള്‍ വിശദാംശങ്ങള്‍ പുറത്തു വിടുമെന്ന് അറിയിച്ചു.

GULF

കുവൈത്തില്‍ കനത്ത മൂടല്‍മഞ്ഞ്; വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി തടസ്സപ്പെട്ടു

ഞായറായ്ച പുലര്‍ച്ചെ കുവൈത്തില്‍ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി തടസ്സപ്പെട്ടു.

Published

on

കുവൈത്ത് സിറ്റി: ഞായറായ്ച പുലര്‍ച്ചെ കുവൈത്തില്‍ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി തടസ്സപ്പെട്ടു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുലര്‍ച്ചെ രണ്ട് മണിയോടെ തിരശ്ചീന ദൃശ്യപരത 100 മീറ്ററില്‍ താഴെയായി കുറയുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഇറങ്ങേണ്ട നിരവധി വിമാനങ്ങള്‍ അയല്‍രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. കൊച്ചിയില്‍ നിന്ന് കുവൈത്തിലേക്ക് പുറപ്പെട്ട കുവൈത്ത് എയര്‍വേയ്‌സ് വിമാനം ഇറാഖിലെ ബസ്‌റയിലേക്ക് തിരിച്ചുവിട്ടു. ഉച്ചയോടെ കാലാവസ്ഥ സ്ഥിരത കൈവരിച്ചതോടെ വിമാനത്താവളത്തിലെ ലാന്‍ഡിംഗ്, ടേക്ക് ഓഫ് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. വിമാന യാത്രകളുടെയും യാത്രക്കാരുടെയും സുരക്ഷയ്ക്കായി ആവശ്യമായ എല്ലാ നടപടികളും എയര്‍ലൈന്‍സുകളുമായും അധികാരികളുമായും ഏകോപിപ്പിച്ച് നടപ്പാക്കിയതായി ഡി.ജി.സി.എ വക്താവ് അബ്ദുല്ല അല്‍ രാജ്ഹി അറിയിച്ചു. കാലാവസ്ഥ മാറ്റങ്ങള്‍ നിരന്തരം നിരീക്ഷിക്കുമെന്നും വിമാനത്താവള ജീവനക്കാരുടെയും യാത്രക്കാരുടെയും സഹകരണത്തിന് അദ്ദേഹം നന്ദി അറിയിച്ചു.

Continue Reading

GULF

കുവൈത്തില്‍ ഗ്യാസ് ഉല്‍പാദനം വര്‍ധിപ്പിക്കുന്നു: കെ.എന്‍.പി.സി പുതിയ പദ്ധതി പ്രഖ്യാപിച്ചു

വര്‍ധിച്ചുവരുന്ന ആഭ്യന്തര ആവശ്യകത കണക്കിലെടുത്ത് കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി(കെ.എന്‍.പി.സി) ഗ്യാസ് ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു.

Published

on

കുവൈത്ത് സിറ്റി: വര്‍ധിച്ചുവരുന്ന ആഭ്യന്തര ആവശ്യകത കണക്കിലെടുത്ത് കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി(കെ.എന്‍.പി.സി) ഗ്യാസ് ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ഉമ്മുല്‍ ഐഷിലെയും ഷു ഐബയിലെയും ഗ്യാസ് പ്ലാന്റുകളുടെ ഉല്‍പാദനം നിലവിലെ 17 ദശലക്ഷം ഗ്യാസ് സിലിണ്ടറുകളില്‍ നിന്ന് 2026-2027 ഓടെ ഏകദേശം 18.3 ദശലക്ഷം സിലിണ്ടറുകളായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. വര്‍ധിച്ചുവരുന്ന ജനസംഖ്യ, പുതിയ റെസിഡന്‍ഷ്യല്‍ നഗരങ്ങളുടെ നിര്‍മ്മാണം, കൂവൈത്തിലേക്കുള്ള സന്ദര്‍ശകരുടെ വര്‍ധന എന്നിവയെ അടിസ്ഥാനമാക്കി ആവശ്യകത കുത്തനെ ഉയര്‍ന്നതായാണ് വിലയിരുത്തല്‍.പ്രാദേശിക വിപണിയുടെ ആവശ്യങ്ങള്‍ പൂര്‍ണമായി നിറവേറ്റാനാണ് കെ. എന്‍.പി.സി ഈ നീക്കം ആരംഭിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

Continue Reading

GULF

മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരെന്ന വ്യാജേന തട്ടിപ്പ്; മുന്നറിയിപ്പുമായി ദുബൈ മുനിസിപ്പാലിറ്റി

മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരെന്ന വ്യാജേന തട്ടിപ്പ് നടത്താന്‍ ശ്രമം നടക്കുന്നുണ്ടെന്ന മുന്നറിയിപ്പുമായി അധികൃതര്‍.

Published

on

ദുബൈ: മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരെന്ന വ്യാജേന തട്ടിപ്പ് നടത്താന്‍ ശ്രമം നടക്കുന്നുണ്ടെന്ന മുന്നറിയിപ്പുമായി അധികൃതര്‍. പരിശോധനകള്‍, നിയമലംഘനങ്ങള്‍, പിഴകള്‍ തുടങ്ങിയവയെ സംബന്ധിച്ച് വ്യാജ സന്ദേശങ്ങള്‍ അയച്ചാണ് സംഘം ആളുകളെ കബളിപ്പിക്കുന്നത്. ഇത്തരക്കാര്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നല്‍കി.

സോഷ്യല്‍ മീഡിയയിലെ വ്യാജ അക്കൗണ്ടുകളിലൂടെയോ ഇ-മെയില്‍ വഴിയോ വ്യക്തിഗത വിവരങ്ങള്‍ ആവശ്യപ്പെട്ടുള്ള ലിങ്കുകളോ അഭ്യര്‍ത്ഥനയോ ആകും സന്ദേശങ്ങളായി വരുക. ദുബൈ മുനിസിപ്പാലിറ്റിയിലെ ഉദ്യോഗസ്ഥര്‍ ആണെന്ന് പരിചയപ്പെടുത്തിയാണ് സന്ദേശം അയക്കുന്നത്. ഈ സന്ദേശങ്ങള്‍ക്ക് പരിശോധന നടത്താതെ പ്രതികരിക്കരുതെന്നും അധികൃതര്‍ വ്യക്തമാക്കി.

മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥന്‍ ആണോ എന്ന് ഉറപ്പാക്കാന്‍ ഐ ഡി കാര്‍ഡും തിരിച്ചറിയല്‍ രേഖകളും കാണിക്കാന്‍ നിങ്ങള്‍ക്ക് ആവശ്യപ്പെടാം. സംശയാസ്പദമായ സന്ദേശങ്ങള്‍ 800900 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചോ ദുബൈ മുനിസിപ്പാലിറ്റി സ്മാര്‍ട്ട് ആപ്പ് ഉപയോഗിച്ചോ പരിശോധിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി.

തിരിച്ചറിയല്‍ രേഖകള്‍, ട്രാന്‍സാക്ഷന്‍ വിവരങ്ങള്‍, മറ്റ് സ്വകാര്യ വിവരങ്ങള്‍ എന്നിവയുടെ പകര്‍പ്പുകള്‍ ആര്‍ക്കും നല്‍കരുത്. ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗിക്കുമ്പോഴോ മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ നടത്തുമ്പോഴോ പൊതു വൈ-ഫൈ ഉപയോഗിക്കരുത് എന്നും മൊബൈല്‍ നെറ്റ് തന്നെ ഉപയോഗിക്കണമെന്നും അധികൃതര്‍ ഓര്‍മ്മപ്പെടുത്തി.

Continue Reading

Trending