GULF
അബ്ദു റഹീമിന്റെ മോചനം നീളുന്നു; കേസ് വീണ്ടും മാറ്റിവെച്ച് റിയാദ് കോടതി
ഇന്ന് രാവിലെ എട്ടിന് റിയാദ് ക്രിമിനൽ കോടതിയിൽ നടന്ന സിറ്റിംഗ് ഒരു മണിക്കൂറിലേറെ നീണ്ടു
റിയാദ്: 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനം ഇനിയും നീളും. സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ മോചനകാര്യത്തിൽ ഇന്നും തീരുമാനമായില്ല. ആറാം തവണയും റിയാദ് കോടതി കേസ് മാറ്റിവയ്ക്കുകയായിരുന്നു. ഇന്ന് രാവിലെ എട്ടിന് റിയാദ് ക്രിമിനൽ കോടതിയിൽ നടന്ന സിറ്റിംഗ് ഒരു മണിക്കൂറിലേറെ നീണ്ടു.
ഓൺലൈനായി കേസ് പരിഗണിച്ചപ്പോൾ അബ്ദുറഹീമും അഭിഭാഷകനും ഹാജരായി. ഇതിന് മുമ്പ് പല തവണ കോടതി കേസ് പരിഗണിച്ചിരുന്നുവെങ്കിലും അന്തിമ വിധി പറയുന്നത് നീട്ടി വെക്കുകയായിരുന്നു. 2006 അവസാനമാണ് സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് അബ്ദുറഹീം സൌദിയിലെ ജയിലിൽ ആകുന്നത്.
പ്രോസിക്യൂഷന്‍റെ വാദം കേൾക്കലും പ്രതിഭാഗത്തിന്റെ മറുപടി പറച്ചിലുമായി ഒരു മണിക്കൂറിലേറെ സിറ്റിംഗ് നീണ്ടപ്പോൾ നടപടികൾ ഒരു തീർപ്പിലെത്തും എന്നായിരുന്നു പ്രതീക്ഷകൾ. എന്നാല്‍, കേസ് വീണ്ടും മാറ്റിവയ്ക്കുന്നു എന്ന അറിയിപ്പാണ് കോടതി നൽകിയത്. കേസ് ഇനി പരിഗണിക്കുന്ന തീയതി ഉടൻ അറിയാനാകും. റഹീമിന്‍റെ മോചനം സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള ആറാമത്തെ കോടതി സിറ്റിംഗാണ് ഇന്ന് നടന്നത്.
GULF
മക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര്‍ മരിച്ചു
മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുകയായിരുന്ന സമയത്താണ് അപകടം.
മക്കയില്‍ നിന്നും മദീനയിലേക്ക് യാത്ര പോകുന്ന ഉംറ തീര്‍ഥാടകരുടെ ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് നാല്‍പതോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുകയായിരുന്ന സമയത്താണ് അപകടം.
ബസിലുണ്ടായിരുന്ന 43 പേരും ഹൈദരാബാദ് സ്വദേശികളാണ്. മരിച്ചവരില്‍ 20 പേര്‍ സ്ത്രീകളും 11 പേര്‍ കുട്ടികളുമാണെന്നാണ് ലഭിക്കുന്ന വിവരം. സംഘത്തിലെ ഒരാള്‍ മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഇയാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്ക് മാറ്റി.
സൗദി സമയം രാത്രി 11 മണിയോടെയും (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) ബദ്‌റ്മദീന മാര്‍ഗത്തിലെ മുഫറഹാത്ത് പ്രദേശത്തുവച്ചുമാണ് അപകടം ഉണ്ടായത്. ടാങ്കറുമായി കൂട്ടിയിടിച്ചതോടെ ബസ് തല്‍ക്ഷണം തീപിടിക്കുകയായിരുന്നു.
GULF
അനസിന് 16 വര്‍ഷത്തെ സമര്‍പ്പണത്തിനുള്ള അംഗീകാരം
അബുദാബി എല്‍എല്‍എച്ച് ഡേ കെയര്‍ സെന്ററില്‍ എച്ച്ആര്‍ എക്‌സിക്യൂട്ടീവായിട്ടായിരുന്നു പ്രവാസ ജീവിതത്തിന്റെ തുടക്കം.
അബുദാബി: ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദധാരിയായ അനസ് 2009 ലാണ് യുഎഇയില്‍ എത്തുന്നത്. അബുദാബി എല്‍എല്‍എച്ച് ഡേ കെയര്‍ സെന്ററില്‍ എച്ച്ആര്‍ എക്‌സിക്യൂട്ടീവായിട്ടായിരുന്നു പ്രവാസ ജീവിതത്തിന്റെ തുടക്കം.
പിന്നീടുള്ള 16 വര്‍ഷങ്ങളില്‍ ആശുപത്രിയുടെ സീനിയര്‍ എച്ച്ആര്‍ എക്‌സിക്യൂട്ടിവ്, അസിസ്റ്റന്റ് മാനേജര്‍, മുസഫ മേഖലയുടെ മാനേജര്‍, റീജിയണല്‍ മാനേജര്‍ എന്നീ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം.
കോവിഡ് കാലയളവില്‍ ബുര്‍ജീല്‍ ഹോള്‍ഡിങ്സ് മാനേജ് ചെയ്ത മഫ്രക് കോവിഡ് ആശുപത്രിയുടെ എച്ച്ആര്‍ ഓപ്പറേഷന്‍സ് ചുമതല അനസിനായിരുന്നു. ആശുപത്രി കമ്മീഷനിംഗ് മുതല്‍ പ്രവര്‍ത്തനം വിജയകരമായി അവസാനിപ്പിക്കുന്നതുവരെ മഫ്‌റഖ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചതിന് സര്‍ക്കാരിന്റെ ഹീറോസ് ഓഫ് ദി യുഎഇ മെഡലും ഗോള്‍ഡന്‍ വിസയും അനസിന് ലഭിച്ചിട്ടുണ്ട്.
ആയിരക്കണക്കിന് ആരോഗ്യപ്രവര്‍ത്തകരുടെ റിക്രൂട്ടിംഗിനും പരിശീലന പരിപാടികള്‍ക്കും സേവനത്തിനിടെ അവസരം ലഭിച്ചു. നിലവില്‍ ബുര്‍ജീലിന്റെ തന്ത്രപരമായ അന്താരാഷ്ട്ര പദ്ധതികളുടെ എച്ച്ആര്‍ ചുമതലയും അനസിനാണ്.
ഏറ്റവും മികച്ച വിദഗ്ദ തൊഴിലാളി ക്കുള്ള പുരസ്‌കാരം തന്നെ തേടിയെത്തുമ്പോൾ
ആരോഗ്യ മേഖലയിലെ ദീര്‍ഘകാല പ്രവര്‍ത്തനത്തിലൂടെ രാജ്യത്തിന്റെ തൊഴില്‍ മേഖല ശക്തിപ്പെടുത്തിയതിയതിനുള്ള ആദരവാണ് ഈ പുരസ്‌കാരം.
നിരവധി വ്യത്യസ്ത പദ്ധതികള്‍ കൈകാര്യം ചെയ്യാന്‍ ജോലിക്കിടെ അവസരം ലഭിച്ചിട്ടുണ്ട്. കര്‍മ്മ മേഖലയില്‍ അത് തന്നെവളരെയധികം പിന്തുണയ്ക്കുകയും കരിയര്‍ വളര്‍ച്ചയില്‍ സഹായിക്കുകയും ചെയ്തു. വിശാസത്തോടെ ചുമതലകള്‍ ഏല്‍പ്പിച്ച ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലിലിനും മാനേജ്മെന്റിനും നന്ദി. ഇനിയും രാജ്യത്തിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വേണ്ടി സാധ്യമായതൊക്കെയും ചെയ്യാനുള്ള പ്രചോദനമാണ് പുരസ്‌കാരം,’ അനസ് പറഞ്ഞു. ഖദീജ ജിഷ്ണിയാണ് അനസിന്റെ ഭാര്യ. മക്കള്‍ ഹൈറിന്‍, ഹായ്സ്, ഹൈസ.
GULF
മികച്ച വിദഗ്ധ തൊഴിലാളിക്കുള്ള പുരസ്‌കാരം കോഴിക്കോട് സ്വദേശി അനസിന്
24 ലക്ഷം രൂപയും സ്വര്‍ണ്ണ നാണയവും ആപ്പിള്‍ വാച്ചും
അബുദാബി: യുഎഇ സ്വകാര്യ തൊഴില്‍ മേഖലയിലെ ഏറ്റവും വലിയ പുരസ്‌കാരമായ എമിറേറ്റ്സ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡില്‍ ഏറ്റവും മികച്ച വിദഗ്ദ തൊഴിലാളിക്കുള്ള പുരസ്‌കാരത്തിന് കോഴിക്കോട് സ്വദേശി അര്‍ഹനായി.
മാനേജ്‌മെന്റ്, എക്സിക്യൂട്ടീവ് വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് അപേക്ഷകരില്‍ നിന്ന് മാനവ വിഭവശേഷി മന്ത്രായലയത്തിന്റെ പുരസ്‌കാരത്തിന് അര്‍ഹനായത് കോഴിക്കോട് കുറ്റിച്ചിറ സ്വദേശി അനസ് കാതിയാരകത്തിനാണ് ശ്രദ്ധേയമായ അവാര്‍ഡിന് അര്‍ഹനായത്.
മെനയിലെ ഏറ്റവും വലിയ ആരോഗ്യസേവന ദാതാവായ ബുര്‍ജീല്‍ ഹോള്‍ഡിങ്സില്‍ റീജിയണല്‍ ഹ്യൂമന്‍ റിസോഴ്സ്സ് മാനേജരായി ജോലി ചെയ്യുന്ന അനസിന് 24 ലക്ഷം രൂപയുടെ (ഒരു ലക്ഷം ദിര്‍ഹം) ക്യാഷ് അവാര്‍ഡ്, സ്വര്‍ണ നാണയം, ആപ്പിള്‍ വാച്ച്, ഫസ പ്ലാറ്റിനം പ്രിവിലേജ് കാര്‍ഡ്, പ്രത്യേക ഇന്‍ഷൂറന്‍സ് കാര്‍ഡ്, എന്നിവയാണ് സമ്മാനം.
18,000ത്തിലധികം അപേക്ഷകളില്‍ നിന്നാണ് കമ്പനികളും വ്യക്തികളും ഉള്‍പ്പെടുന്ന വിജയികളെ തിരഞ്ഞെടുത്തത്
പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ഫോര്‍ ഡെവലപ്മെന്റ് ആന്‍ഡ് ഫോളന്‍ ഹീറോസ് അഫയേഴ്സിന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍ ശൈഖ് ദിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അബുദാബിയില്‍ പുരസ്‌കാരം സമ്മാനിച്ചു. ഔട്ട്സ്റ്റാന്‍ഡിംഗ് വര്‍ക്ക്ഫോഴ്സ് വിഭാഗത്തിലെ മാനേജ്മെന്റ് ആന്‍ഡ് എക്സിക്യൂട്ടീവ് ഉപവിഭാഗത്തിലാണ് അനസ് ഒന്നാം സ്ഥാനം നേടിയത്.
രാജ്യത്തിന്റെ വളര്‍ച്ചയില്‍ വഹിച്ച പങ്കിനെക്കുറിച്ച്
പറഞ്ഞു ശൈഖ് ദിയാബിന്റെ അഭിനന്ദനം നിറഞ്ഞ സന്തോഷത്തോടെയും ജീവിതത്തിലെ ഏറ്റവും നല്ല മുഹൂര്‍ത്തവുമായാണ് അനുഭവപ്പെട്ടതെന്ന് അനസ് പറഞ്ഞു. കഴിഞ്ഞ 16 വര്‍ഷമായി യുഎഇ തൊഴില്‍ മേഖലയുടെ ഭാഗമായതിന് രാജ്യം നല്‍കുന്ന അംഗീകാരമായിട്ടാണ് താാനീ പുരസ്‌കാരത്തെ കാണുന്നതെന്ന് അനസ് വ്യക്തമാക്കി.
വ്യക്തിഗത വിഭാഗത്തോടൊപ്പം സ്ഥാപനങ്ങളുടെ വിഭാഗത്തിലും ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് തിളങ്ങി. അബുദാബിയിലെ എല്‍എല്‍എച്ച് ഹോസ്പിറ്റലിന് ഹെല്‍ത്ത്‌കെയര്‍ കമ്പനി ഉപവിഭാഗത്തിലാണ് അംഗീകാരം ലഭിച്ചത്. ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡില്‍ എല്‍എല്‍എച്ച് ഹോസ്പിറ്റലിന് ഇത് ഹാട്രിക് വിജയമാണ്. ഡോ. ഷംഷീര്‍ വയലിലും ചടങ്ങില്‍ സന്നിഹിതനായിരുന്നു
-
india5 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF17 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര്‍ മരിച്ചു
-
News6 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്

