പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍കിനാഫാസോയില്‍ ക്രിസ്ത്യന്‍ ആരാധനാലയത്തിലുണ്ടായ വെടിവെപ്പില്‍ പുരോഹിതനുള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു. വടക്ക് ഡിജിബോക്ക് അടുത്ത പട്ടണമായ സില്‍ഗാഡിയിലാണ് അക്രമമുണ്ടായത്. അജ്ഞാത സംഘമാണ് വെടിവെപ്പിന് പിന്നില്‍. ബുര്‍കിനാഫാസോയില്‍ വിഭാഗീയ അക്രമങ്ങള്‍ തുടങ്ങിയ ശേഷം ആദ്യമായാണ് ചര്‍ച്ചിന് നേരെ ആക്രമണമുണ്ടാകുന്നത്. ബൈക്കുകളിലെത്തിയ സംഘം പ്രാര്‍ത്ഥനക്കെത്തിയവര്‍ക്കുനേരെ വെടിവെക്കുകയായിരുന്നു.
ഉച്ച പ്രാര്‍ത്ഥന കഴിഞ്ഞ വേളയില്‍ ഒരു മണിയോട് കൂടെയാണ് അക്രമമുണ്ടായത്. ചര്‍ച്ചില്‍ നിന്നും ആളുകള്‍ നേരത്തെ ഒഴിഞ്ഞു പോയതിനാല്‍ വലിയ ആളപായമാണ് ഒഴുവായത്.