തൃശൂര്‍: ചാലക്കുടിയില്‍ എച്ച്1എന്‍1 രോഗബാധയാണെന്ന് സ്ഥിരീകരിച്ച യുവാവ് ഗുരുതരാവസ്ഥയില്‍. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇയാളെ കൊച്ചി അമൃതാ ആസ്പത്രിയിലേക്ക് മാറ്റി. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.

കഴിഞ്ഞ ആഴ്ച്ചയായിരുന്നു യുവാവ് പനിയെ തുടര്‍ന്ന് താലൂക്ക് ആസ്പത്രിയിലും പിന്നീട് സ്വകാര്യ ആസ്പത്രിയിലും ചികിത്സ തേടിയത്. എന്നാല്‍ രോഗം മൂര്‍ച്ചിച്ചതിനാല്‍ കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു.

അതേസമയം, യുവാവിന് എച്ച്1എന്‍1 സ്ഥിരീകരിച്ചതോടെ പ്രദേശവാസികള്‍ പരിഭ്രാന്തിയിലാണ്. രോഗത്തെ തുടര്‍ന്ന് നഗരസഭയോ, ആരോഗ്യ വകുപ്പോ പ്രതിരോധ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല എന്നാണ് ആരോപണം.

വൈറസ് ബാധയുള്ള രോഗികളുടെ ശ്വാസകോശ സ്രവങ്ങളില്‍ കൂടിയാണ് ഇത് പടരുന്നത്. ചുമക്കുമ്പോഴും തുമ്മുമ്പോഴും മറ്റും ഈ സ്രവം വായുവിലൂടെ മറ്റുള്ളവരിലേക്ക് പകരുന്നു.