Connect with us

News

‘മോഷ്ടിക്കുന്ന പണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്’ ; വേറെ ലെവലാണ് ഈ കള്ളന്മാര്‍

ണ്ട് ജീവകാരുണ്യ സംഘടനകള്‍ക്ക് 10,000 ഡോളര്‍ നല്‍കിയതിന്റെ രേഖകളാണ് ഇവര്‍ പരസ്യമാക്കിയിരിക്കുന്നത്

Published

on

ഹാക്കിങ്ങിലൂടെ നേടിയ പണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കുകയാണ് ഡാര്‍ക്ക്‌സൈഡ് ഹാക്കേഴ്‌സ് എന്ന ഹാക്കര്‍ സംഘം. രണ്ട് ജീവകാരുണ്യ സംഘടനകള്‍ക്ക് 10,000 ഡോളര്‍ നല്‍കിയതിന്റെ രേഖകളാണ് ഇവര്‍ പരസ്യമാക്കിയിരിക്കുന്നത്.

ഒക്ടോബര്‍ 13ന് പ്രസിദ്ധീകരിച്ച ബ്ലോഗ് പോസ്റ്റിലാണ് ഡാര്‍ക്ക്‌സൈഡ് ഹാക്കേഴ്‌സ് തങ്ങളുടെ ‘ദാന’ത്തെക്കുറിച്ച് വാചാലമായിരിക്കുന്നത്. വമ്പന്‍ കമ്പനികളില്‍ നിന്നു മാത്രമാണ് തങ്ങള്‍ പണം തട്ടുന്നതെന്ന ന്യായമാണ് അവര്‍ നിരത്തുന്നത്. ‘കമ്പനികള്‍ നല്‍കേണ്ട പണം ഞങ്ങള്‍ എടുത്ത് അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കുകയാണ്. അത് ന്യായമാണ്. ചില ജീവിതങ്ങളെങ്കിലും മാറ്റാന്‍ ഞങ്ങള്‍ക്കാകും. ആദ്യ സംഭാവനകള്‍ ഞങ്ങള്‍ നല്‍കി കഴിഞ്ഞു’ എന്നാണ് ഹാക്കര്‍മാര്‍ ബ്ലോഗ് പോസ്റ്റില്‍ പറയുന്നത്.

ചില്‍ഡ്രന്‍ ഇന്‍ര്‍നാഷണല്‍ എന്ന ജീവകാരുണ്യ സംഘടനകള്‍ക്കാണ് ഇവര്‍ സംഭാവന നല്‍കിയിരിക്കുന്നത്. ഇന്ത്യക്ക് പുറമേ ഫിലിപ്പീന്‍സ്, കൊളംബിയ, ഇക്വഡോര്‍, സാംബിയ, ഡൊമിനിക്കന്‍ റിപ്പബ്ലിക്, ഗ്വാട്ടിമാല, ഹോണ്ടുറാസ്, മെക്‌സിക്കോ, അമേരിക്ക എന്നീ രാജ്യങ്ങളിലെ കുട്ടികളേയും കുടുംബങ്ങളേയും സഹായിക്കുകയെന്ന ലക്ഷ്യത്തിലാണ് ചില്‍ഡ്രന്‍ ഇന്റര്‍നാഷണലിന്റെ പ്രവര്‍ത്തനം. എന്നാല്‍ ഈ സംഭാവന ഏതെങ്കിലും ഹാക്കര്‍മാരുമായി ബന്ധമുള്ളതാണെങ്കില്‍ തങ്ങള്‍ സ്വീകരിക്കില്ലെന്ന ചില്‍ഡ്രന്‍ ഇന്റര്‍നാഷണല്‍ വക്താവ് വ്യക്തമാക്കുകകയും ചെയ്തിട്ടുണ്ട്.

അധികകാലമായിട്ടില്ല ഡാര്‍ക്ക്‌സൈഡ് ഹാക്കേഴ്‌സ് എന്ന സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നു തുടങ്ങിയിട്ട്. എന്നാല്‍ ഇവരുമായി ബന്ധപ്പെട്ട് ബിറ്റ് കോയിനുകള്‍ പോലുള്ള ക്രിപ്‌റ്റോ കറന്‍സി വിനിമയങ്ങള്‍ നടക്കുന്നുണ്ടെന്നും സൈബര്‍ സുരക്ഷാ വിദഗ്ധര്‍ പറയുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ജൂണ്‍ മാസത്തിലെ വൈദ്യുതി ബില്ലില്‍ ഇന്ധന സര്‍ചാര്‍ജ് കുറയും; കെഎസ്ഇബി

ഇക്കൊല്ലം ഏപ്രിലിലും ദ്വൈമാസ ബില്ലുകളിലെ ഇന്ധന സര്‍ചാര്‍ജില്‍ കുറവ് വരുത്തിയിരുന്നു.

Published

on

ജൂണ്‍ മാസത്തിലെ വൈദ്യുതി ബില്ലില്‍ ഇന്ധന സര്‍ചാര്‍ജ് കുറയുമെന്ന് കെഎസ്ഇബി. ദ്വൈമാസം ബില്‍ ലഭിക്കുന്നവര്‍ക്ക് യൂണിറ്റിന് ഒരുപൈസയും പ്രതിമാസം ബില്‍ ലഭിക്കുന്നവര്‍ക്ക് യൂണിറ്റിന് മൂന്ന് പൈസയും ഇന്ധന സര്‍ചാര്‍ജ് ഇനത്തില്‍ കുറവ് ലഭിക്കും.

പ്രതിയൂണിറ്റ് എട്ട് പൈസ നിരക്കിലാണ് പ്രതിമാസ ദ്വൈമാസ ബില്ലുകളില്‍ ഇപ്പോള്‍ ഇന്ധന സര്‍ചാര്‍ജ് ഈടാക്കിവരുന്നത്. ഇക്കൊല്ലം ഏപ്രിലിലും ദ്വൈമാസ ബില്ലുകളിലെ ഇന്ധന സര്‍ചാര്‍ജില്‍ കുറവ് വരുത്തിയിരുന്നു.

ആയിരം വാട്‌സ് കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗം ഉള്ളതുമായ ഗാര്‍ഹിക ഉപഭോക്താക്കളെയും ഗ്രീന്‍ താരിഫിലുള്ളവരെയും ഇന്ധന സര്‍ചാര്‍ജ്ജില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്.

Continue Reading

kerala

കണ്ണൂരില്‍ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

രണ്ട് മുറികളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Published

on

കണ്ണൂരില്‍ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗോകുലം വീട്ടില്‍ ബാബു, ഭാര്യ സജിത എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് മുറികളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.സംഭവ ദിവസം ദമ്പതികള്‍ മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളു.

ഭാര്യയുടെവീട്ടില്‍ പോയ മകന്‍ തിരിച്ചെത്തിയപ്പോഴാണ് ബാബുവിനെ കിടപ്പ് മുറിയിലും സജിതയെ ഹാളിലെ ഫാനിലും മരിച്ച നിലയില്‍ കണ്ടെത്തിയത്. സജിത തൂങ്ങി മരിക്കാനായി കയറിയ കസേരയും മറ്റും താഴെ കാണാനില്ലായിരുന്നു.

മരിച്ച ബാബു പത്ത് വര്‍ഷം മുന്‍പാണ് ജോലി അവസാനിപ്പിച്ച് വിദേശത്ത് നിന്ന് തിരികെ എത്തുന്നത്. 25 ലക്ഷത്തിനടുത്ത കടബാധ്യത ബാബുവിന് ഉണ്ടായിരുന്നുവെന്നും ഇതിന്റെ പ്രയാസത്തിലായിരുന്നു ബാബുവെന്നും നാട്ടുകാര്‍ പറയുന്നു. ദമ്പതികള്‍ക്ക് ഒരു മകള്‍ കൂടിയുണ്ട്. സ്ഥലത്ത് പൊലീസ് എത്തി പരിശോധന നടത്തി.

Continue Reading

india

ക്ഷേത്രത്തിനുള്ളില്‍വെച്ച് അഞ്ച് വയസ്സുകാരിയെ ബലാത്സംഗത്തിനിരയാക്കി; പ്രതി മാനസികരോഗിയെന്ന് പറഞ്ഞ് വിട്ടയച്ച് യുപി പൊലീസ്

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Published

on

യുപിയിലെ ആഗ്രയില്‍ ക്ഷേത്രത്തിനുള്ളില്‍വെച്ച് അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു. വീടിന് സമീപത്തുള്ള ക്ഷേത്രത്തിനിടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അയല്‍വാസി ക്ഷേത്രത്തിനകത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ബന്ധുക്കള്‍ കുട്ടിയുടെ കരച്ചില്‍ കേട്ട് എത്തിയതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരാണ് പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. എന്നാല്‍ പ്രതി മാനസികാ രോഗിയാണെന്ന് പറഞ്ഞ് പൊലീസ് വിട്ടയക്കുകയായിരുന്നു.

പ്രതിയെ വിട്ടയച്ചത് വിവാദമാവുകയും സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തതോടെ ഇയാളെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.

പൊലീസ് നടപടിക്കെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. യുവാവിന് മാനസികപ്രശ്നങ്ങളുണ്ടെന്ന് അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വിട്ടയച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെ പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

പ്രതി ഒരു മെഡിക്കല്‍ സ്റ്റോറില്‍ ജോലി ചെയ്യുന്ന ആളാണ്. പ്രതിയുടെ മാനസിക നിലയെക്കുറിച്ച് കുടുംബം തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

Continue Reading

Trending