Click to comment

Leave a Reply

Your email address will not be published. Required fields are marked *

world

നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ 24 വിദ്യാര്‍ത്ഥികളെ വിട്ടയച്ചു

വിദ്യാര്‍ത്ഥികളെ നേരിട്ട് സ്വീകരിച്ച പ്രസിഡണ്ട്, ഇനിയും തട്ടിക്കൊണ്ടുപോയവര്‍ക്ക് സുരക്ഷിതമായി മോചനം ഉറപ്പാക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി.

Published

on

അബൂജ: കെബ്ബി സംസ്ഥാനത്തിലെ മാഗ പട്ടണത്തിലെ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നെടുത്ത് പോയ 24 വിദ്യാര്‍ത്ഥികളെ വിട്ടയച്ചതായി നൈജീരിയ പ്രസിഡന്റ് ബോല തിനുബു സ്ഥിരീകരിച്ചു. വിദ്യാര്‍ത്ഥികളെ നേരിട്ട് സ്വീകരിച്ച പ്രസിഡണ്ട്, ഇനിയും തട്ടിക്കൊണ്ടുപോയവര്‍ക്ക് സുരക്ഷിതമായി മോചനം ഉറപ്പാക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. രക്ഷാപ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

നവംബര്‍ 17-നാണ് ആയുധധാരികളായ സംഘം സ്‌കൂളിലെ 25 വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയത്. അന്നേ ദിവസം ഒരു വിദ്യാര്‍ത്ഥി രക്ഷപ്പെട്ടിരുന്നു. ബാക്കിയുള്ള 24 പേരെയാണ് ഇപ്പോള്‍ വിട്ടയച്ചിരിക്കുന്നത്.

വടക്കന്‍ നൈജീരിയയില്‍ മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള കൂട്ട തട്ടിക്കൊണ്ടുപോകലുകള്‍ പതിവാണ്. സ്‌കൂളുകളെയും ഗ്രാമങ്ങളെയും ലക്ഷ്യമിടുന്ന ആയുധസംഘങ്ങളുടെ ആക്രമണം പലപ്പോഴും പ്രാദേശിക സുരക്ഷാസേനയെ പോലും പരാജയപ്പെടുത്താറുണ്ട്. കെബ്ബി സ്‌കൂളില്‍ നിന്നും സൈന്യം പിന്മാറിയതിനു പിന്നാലെയാണ് ആക്രമണസംഘം സ്‌കൂള്‍ കൈയ്യടക്കിയത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ക്വാറയിലെ ഗ്രാമത്തില്‍ നിന്നും സ്ത്രീകളെയും കുട്ടികളെയും പിടികൂടിയ സംഭവവും റിപ്പോര്‍ട്ടായിരുന്നു. ഇതിന് പുറമേ, അടുത്ത കാലത്തെ ഏറ്റവും വലിയ തട്ടിക്കൊണ്ടുപോകലില്‍ ഒരു കത്തോലിക്കാ സ്‌കൂളില്‍ നിന്ന് 300-ലധികം വിദ്യാര്‍ത്ഥികളും ജീവനക്കാരും കാണാതായിരുന്നു.

തട്ടിക്കൊണ്ടുപോയവരില്‍ 10 മുതല്‍ 18 വയസ് വരെ പ്രായമുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെട്ടിരുന്നു. 88 കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും, ഭൂരിഭാഗരെയും ആക്രമണസംഘം പിടിച്ചുകൊണ്ടുപോയി. ഇവരെ കണ്ടെത്തുന്നതിന് പ്രാദേശിക സേനയെയും പ്രത്യേക സ്‌ക്വാഡുകളെയും നിയോഗിച്ചതായി അധികാരികള്‍ അറിയിച്ചു.

മോചനദ്രവ്യം ലഭിച്ച ശേഷം മാത്രമാണ് പല കുട്ടികളെയും ആഗോളമായും ആക്രമണസംഘങ്ങള്‍ വിട്ടയയ്ക്കാറുള്ളത്. ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നാലെ ഇത്തരം തട്ടിക്കൊണ്ടുപോകലുകള്‍ വര്‍ധിച്ചുവെന്ന ആരോപണമുണ്ടെങ്കിലും, ആക്രമണങ്ങള്‍ ക്രിസ്ത്യാനികളെയും മുസ്ലിങ്ങളെയും ഒരുപോലെ ബാധിക്കുന്നു.

Continue Reading

world

‘പോപ്പ്‌മൊബൈല്‍’ ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കായി: ഫ്രാന്‍സിസ് മാര്‍പാപ്പ സഞ്ചരിച്ച വാഹനം മൊബൈല്‍ ആശുപത്രിയായി

മിറ്റ്സുബിഷി പിക്കപ്പ് മോഡലിലുള്ള ഈ വാഹനം ഗസ്സയിലെ കുട്ടികള്‍ക്കായി മൊബൈല്‍ പീഡിയാട്രിക് ക്ലിനിക്കായി മാറ്റിയൊരുക്കിയാണ് കൈമാറുന്നത്.

Published

on

ബെത്ലഹേം: 2014-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ബെത്ലഹേം സന്ദര്‍ശിക്കുമ്പോള്‍ ഉപയോഗിച്ച ‘പോപ്പ്‌മൊബൈല്‍’ ഇനി ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കുള്ള ചികിത്സയ്ക്കായി ഓടിയെത്തുന്നു. മിറ്റ്സുബിഷി പിക്കപ്പ് മോഡലിലുള്ള ഈ വാഹനം ഗസ്സയിലെ കുട്ടികള്‍ക്കായി മൊബൈല്‍ പീഡിയാട്രിക് ക്ലിനിക്കായി മാറ്റിയൊരുക്കിയാണ് കൈമാറുന്നത്.

ദിവസം 200 കുട്ടികള്‍ വരെ ചികിത്സിക്കാനാകുന്ന വിധത്തില്‍ വാഹനം പൂര്‍ണ്ണമായി ആശുപത്രി സൗകര്യങ്ങളോടെ സജ്ജമാക്കിയിട്ടുണ്ട്. കത്തോലിക്ക സംഘടനയായ കാരിത്താസ് ആണ് ഈ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.

ഗസ്സയ്ക്ക് നല്‍കുന്നതൊരു വാഹനം മാത്രമല്ലെന്നും, ”മുറിവേറ്റ കുഞ്ഞുങ്ങളെ ലോകം മറന്നിട്ടില്ല” എന്ന സന്ദേശവുമാണിതെന്നും കാരിത്താസ് സ്വീഡന്‍ സെക്രട്ടറി ജനറല്‍ പീറ്റര്‍ ബ്രൂണെ വ്യക്തമാക്കി.

ഏപ്രില്‍ 21ന് അന്തരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ, ഗസ്സയിലെ ഇസ്രാഈല്‍ ആക്രമണം അവസാനിപ്പിക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. ഈ വാഹനം അന്നത്തെ ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് മാര്‍പാപ്പയ്ക്ക് സമ്മാനിച്ചതാണ്.

അതേസമയം, ഇസ്രാഈല്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ ഈ മൊബൈല്‍ ക്ലിനിക്ക് ഗസ്സയില്‍ എപ്പോള്‍ പ്രവര്‍ത്തനം ആരംഭിക്കാനാകുമെന്നത് ഇതുവരെ വ്യക്തമല്ല.

Continue Reading

News

ടൂറിസ്റ്റ് ടാക്‌സ് ഏര്‍പ്പെടുത്താന്‍ ലണ്ടനില്‍ നീക്കം;വര്‍ഷം നൂറുകോടികളുടെ അധിക വരുമാനം ലക്ഷ്യം

നികുതി നടപ്പിലാക്കിയാല്‍ ലണ്ടന്‍ കൗണ്‍സിലിന് പ്രതിവര്‍ഷം കുറഞ്ഞത് 240 മില്യന്‍ പൗണ്ട് അധിക വരുമാനം ലഭിക്കുമെന്നാണ് കണക്കുകള്‍ പറയുന്നത്.

Published

on

ലണ്ടനില്‍ താമസിക്കുന്ന സഞ്ചാരികള്‍ക്ക് ടൂറിസ്റ്റ് ടാക്‌സ് ചുമത്താനുള്ള നീക്കങ്ങള്‍ ശക്തമാകുകയാണ്. ഇംഗ്ലിഷ് ഡെവല്യൂഷന്‍ ആന്‍ഡ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് ബില്‍ പാര്‍ലമെന്റില്‍ പാസാകുന്നതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ഈ നികുതി നടപ്പാക്കാനാണ് മേയര്‍ സാദിഖ് ഖാന്റെ ശ്രമം. നികുതി നടപ്പിലാക്കിയാല്‍ ലണ്ടന്‍ കൗണ്‍സിലിന് പ്രതിവര്‍ഷം കുറഞ്ഞത് 240 മില്യന്‍ പൗണ്ട് അധിക വരുമാനം ലഭിക്കുമെന്നാണ് കണക്കുകള്‍ പറയുന്നത്. 2024ല്‍ മാത്രം 89 ദശലക്ഷം സഞ്ചാരികള്‍ ലണ്ടനില്‍ താമസിച്ച് മടങ്ങിയിട്ടുണ്ട്. ഇവര്‍ക്കെല്ലാം ഒരു ചെറിയ താമസ ചെലവ് ചുമത്തിയാല്‍ വന്‍തുക സമാഹരിക്കാനാകുമെന്നതാണ് നഗരസഭയുടെ നിലപാട്. ലോകത്തെ സമ്പന്ന രാജ്യങ്ങളടങ്ങുന്ന പട്ടികയില്‍ ടൂറിസ്റ്റ് ടാക്‌സ് ഏര്‍പ്പെടുത്താത്ത ഏക രാജ്യം ഇപ്പോള്‍ ബ്രിട്ടനാണ്. എന്നാല്‍ പാരിസ്, മ്യൂണിക്, മിലാന്‍, ടൊറന്‌റോ, ന്യൂയോര്‍ക്ക്, ടോക്കിയോ തുടങ്ങിയ പ്രധാന സിറ്റി കേന്ദ്രങ്ങളില്‍ രാത്രി താമസിക്കുന്ന സഞ്ചാരികള്‍ക്ക് വര്‍ഷങ്ങളായി പ്രത്യേക ലെവി ചുമത്തുന്നു. ന്യൂയോര്‍ക്കില്‍ ഒരു സന്ദര്‍ശകന്‍ ഒരു ദിവസം താമസിക്കുമ്പോള്‍ നല്‍കേണ്ട ലെവി 14.86 പൗണ്ട് ആണ്. ഇതിലൂടെ നഗരത്തിന് 493 മില്യന്‍ പൗണ്ട് വരെ വരുമാനം ലഭിക്കുന്നു. ടോക്കിയോയിലും എല്ലാ ബുക്കിംഗുകള്‍ക്കും ഫ്‌ളാറ്റ്‌റെറ്റ് നികുതി നിലവിലുണ്ട്.
അതേസമയം ഫ്രാന്‍സിലും ഇറ്റലിയിലും ലൊക്കേഷന്‍, താമസസ്ഥലത്തിന്റെ ഗ്രേഡിംഗ് എന്നിവയെ ആശ്രയിച്ച് നികുതി നിരക്കുകള്‍ വ്യത്യാസപ്പെടുന്നു. ലണ്ടനില്‍ ഏത് മാതൃകയില്‍ ടാക്‌സ് രൂപപ്പെടുത്തണമെന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ അനുമതി ലഭിച്ച ശേഷമേ നികുതി ഘടന നിശ്ചയിക്കുകയുള്ളു. ദേശീയതലത്തില്‍ സ്റ്റാര്‍റേറ്റിംഗ് സിസ്റ്റം ഇല്ലാത്തത് ലണ്ടന്‍ നികുതി നിര്‍ണ്ണയത്തില്‍ സങ്കീര്‍ണ്ണത സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം. 2017 ഗ്രേറ്റര്‍ ലണ്ടന്‍ അതോറിറ്റി നടത്തിയ പഠനത്തില്‍, ഒരു പൗണ്ട് ലെവി ഏര്‍പ്പെടുത്തുകയാണെങ്കില്‍ വര്‍ഷം 91 മില്യന്‍ പൗണ്ട്, 5%ലെവി ഏര്‍പ്പെടുത്തിയാല്‍ 240 മില്യന്‍ പൗണ്ട് വരുമാനം സമാഹരിക്കാനാകുമെന്ന് കണ്ടെത്തിയിരുന്നു. ഇതിനിടെ കഴിഞ്ഞ ഒന്‍പത് വര്‍ഷത്തില്‍ സഞ്ചാരികളുടെ എണ്ണം വ്യാപകമായി ഉയര്‍ന്ന സാഹചര്യത്തില്‍ വരുമാനം ഇതിലേറെയാകുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. വെയില്‍സും സ്‌കോട്ട്‌ലന്‍ഡും അടുത്തിടെ ടൂറിസ്റ്റുകള്‍ക്ക് രാത്രി താമസത്തിനുള്ള പ്രത്യേക ലെവി നടപ്പാക്കിയതും ലണ്ടനിലെ നടപടികള്‍ക്ക് കൂടുതല്‍ വേഗം നല്‍കുന്നുണ്ട്. നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും കൗണ്‍സില്‍ ധനസുരക്ഷ ഉറപ്പാക്കുന്നതിനും ടൂറിസ്റ്റ് ടാക്‌സ് വലിയ സഹായമാകുമെന്നാണ് നഗരാഭിപ്രായം.

Continue Reading

Trending