സേലം: പ്രീയപ്പെട്ടവരെ കാണാനായതില്‍ സന്തോഷമുണ്ടെന്ന് ഹാദിയ. എന്നാല്‍ കോടതി പറഞ്ഞ സ്വാതന്ത്ര്യം ഇതുവരെ ലഭിച്ചില്ല എന്നും ഹാദിയ പറഞ്ഞു. ഹൗസ് സര്‍ജന്‍സിയ്ക്കു അപേക്ഷ നല്‍കാനായി സേലത്തെ കോളജിലെത്തിയ ഹാദിയ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു. ഷെഫിന്‍ ജഹാനെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. തനിക്ക് പ്രിയപ്പെട്ടവരോട് കാണുകയും സംസാരിക്കുകയും വേണമെന്നും ഹാദിയ പറഞ്ഞു.