Connect with us

More

ഹാദിയയുടെ വീടിന് മുന്നില്‍ പ്രതിഷേധിച്ച യുവതിക്ക് ആര്‍.എസ്.എസ് മര്‍ദ്ദനം

Published

on

വൈക്കം: ഹാദിയയുടെ വീടിനു മുന്നില്‍ പ്രതിഷേധിച്ച യുവതിക്കുനേരെ ആര്‍.എസ്.എസുകാരുടെ മര്‍ദ്ദനം. ഷബ്‌ന സുമയ്യ എന്ന വ്യക്തിക്കുനേരെയായിരുന്നു ആക്രമണമെന്ന് ഡൂള്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹാദിയയുടെ വീടിനു മുന്നില്‍ പ്രതിഷേധിക്കുമ്പോള്‍ ഷബ്‌നയുടെ ഭര്‍ത്താവ് ഫൈസല്‍ അവരെ കാത്തുനില്‍ക്കുകയായിരുന്നുവെന്ന് ഷബ്‌ന പറഞ്ഞു. ഈ സമയത്ത് ഫൈസലിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് തടയുമ്പോഴായിരുന്നു തന്നെ ആക്രമിച്ചത്. ഫൈസലിനെ പിന്നീട് പോലീസ് അറസ്റ്റു ചെയ്ത് കൊണ്ടുപോയെന്നും അവര്‍ പറഞ്ഞു. ഹാദിയയുടെ അച്ഛന്‍ അശോകന്റെ പരാതിയിലാണ് നടപടിയെന്ന് പോലീസ് പറഞ്ഞതായി ഷബ്‌ന വ്യക്തമാക്കി. ഐ.എസ് ഏജന്റ് എന്നുവിളിച്ച് ആക്രോശിച്ചായിരുന്നു ആര്‍.എസ്.എസ്സുകാരുടെ കയ്യേറ്റശ്രമം. പ്രതിഷേധത്തിനെത്തിയ മറ്റു പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. ഹാദിയയെ കാണാനല്ല എത്തിയതെന്നും അവള്‍ക്ക് കുറച്ച് മധുര പലഹാരങ്ങള്‍ നല്‍കുക മാത്രമായിരുന്നു ലക്ഷ്യമെന്നും നേരത്തെ പ്രതിഷേധക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് അശോകന്‍ തടയുകയായിരുന്നു. ഹാദിയ തന്നെ രക്ഷിക്കണമെന്ന് ജനലിനുള്ളിലൂടെ വിളിച്ചു പറഞ്ഞതു കേട്ടപ്പോഴാണ് തങ്ങള്‍ പ്രതിഷേധിക്കാന്‍ തീരുമാനിച്ചതെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Environment

യുപിയില്‍ ദിനോസറിന്റെതെന്ന് കരുതപ്പെടുന്ന ഫോസില്‍ കണ്ടെത്തി

സഹറന്‍പൂര്‍ ജില്ലയിലെ സഹന്‍സറ നദീതീരത്താണ് ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ഫോസിലുകള്‍ കണ്ടെടുത്തത്.

Published

on

ഉത്തര്‍പ്രദേശില്‍ ട്രൈസെറാടോപ്പ്‌സ് വിഭാഗത്തിലെ ദിനോസറിന്റെതെന്ന് കരുതപ്പെടുന്ന ഫോസില്‍ ഭാഗങ്ങള്‍ കണ്ടെത്തി. സഹറന്‍പൂര്‍ ജില്ലയിലെ സഹന്‍സറ നദീതീരത്താണ് ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ഫോസിലുകള്‍ കണ്ടെടുത്തത്.

മൂന്ന് കൊമ്പുകളുള്ള ദിനോസര്‍ വിഭാഗമായ ട്രൈസെറാടോപ്പ്‌സിന്റെ മൂക്കിന്റെ ഭാഗമാണ് കണ്ടെത്തിയതെന്ന് നാച്ചുറല്‍ ഹിസ്റ്ററി ആന്‍ഡ് കണ്‍സര്‍വേഷന്‍ സെന്ററിന്റെ സ്ഥാപകന്‍ മുഹമ്മദ് ഉമര്‍ സെയ്ഫ് പറഞ്ഞു.

100.5 ദശലക്ഷം വര്‍ഷങ്ങള്‍ക്കും 66 ദശലക്ഷം വര്‍ഷങ്ങള്‍ക്കും ഇടയിലുള്ള അവസാന ക്രിറ്റേഷ്യസ് കാലഘട്ടത്തിലാണ് െ്രെടസെറാടോപ്പ്‌സുകള്‍ ജീവിച്ചിരുന്നത്. ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള നിരവധി ഫോസിലുകള്‍ സമീപ വര്‍ഷങ്ങളില്‍ ഈ പ്രദേശത്ത് നിന്ന് ഖനനം ചെയ്തതെടുത്തിട്ടുണ്ട്.

Continue Reading

News

ട്വിംഗോയുടെ പുതിയ ഇലക്ട്രിക് പതിപ്പുമായി റെനോ

ചൈനയിലെ എഞ്ചിനീയറിംഗ് ടീമിനെ ഉപയോഗിച്ച് രണ്ട് വര്‍ഷത്തിനുള്ളില്‍ വികസിപ്പിച്ച ചെറു നഗര കാര്‍ സ്ലോവേനിയയില്‍ നിര്‍മ്മിക്കുമെന്നും 2026 ന്റെ തുടക്കത്തില്‍ വില്‍പ്പനയ്ക്കെത്തുമെന്നും കമ്പനി അറിയിച്ചു.

Published

on

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കള്‍ തങ്ങളുടെ ഇലക്ട്രിക് വാഹന വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി 20,000 പൗണ്ടില്‍ താഴെ ($23,000) വിലയുള്ള പഴയ മോഡലിന്റെ പേര് പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുന്നതിനാല്‍ റെനോ അതിന്റെ പുതിയ ഇലക്ട്രിക് ട്വിംഗോ ചെറുകാര്‍ വ്യാഴാഴ്ച പുറത്തിറക്കി.

ചൈനയിലെ എഞ്ചിനീയറിംഗ് ടീമിനെ ഉപയോഗിച്ച് രണ്ട് വര്‍ഷത്തിനുള്ളില്‍ വികസിപ്പിച്ച ചെറു നഗര കാര്‍ സ്ലോവേനിയയില്‍ നിര്‍മ്മിക്കുമെന്നും 2026 ന്റെ തുടക്കത്തില്‍ വില്‍പ്പനയ്ക്കെത്തുമെന്നും കമ്പനി അറിയിച്ചു.

1992-ലെ മുന്‍ഗാമിയുടെ സിലൗറ്റും അതിന്റെ വ്യതിരിക്തമായ റൗണ്ട് ഹെഡ്ലൈറ്റുകളും പുതിയ ട്വിംഗോ ഇപ്പോഴും നിലനിര്‍ത്തുന്നു, മുന്‍ സിഇഒ ലൂക്കാ ഡി മിയോയുടെ പ്രധാന തന്ത്രത്തിന്റെ ഭാഗമായ ക്ലാസിക് ബെസ്റ്റ് സെല്ലിംഗ് റെനോ മോഡലുകളുടെ ഏറ്റവും പുതിയ പുനരുജ്ജീവനം – റെനോ 5 മുതല്‍ തുടര്‍ന്ന് റെനോ 4 വരെ.

ജൂലൈ 31-ന് ഡി മിയോയുടെ പിന്‍ഗാമിയായി അധികാരമേറ്റ ഫ്രാങ്കോയിസ് പ്രൊവോസ്റ്റ്, അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ പുതിയ ലോഞ്ചുകളുടെ സുസ്ഥിരമായ വേഗത ആസൂത്രണം ചെയ്യുന്നു, എന്നാല്‍ അതില്‍ കൂടുതല്‍ ഐക്കണിക് മോഡല്‍ പുനരുജ്ജീവനങ്ങള്‍ ഉള്‍പ്പെടുമോ എന്ന് പറഞ്ഞിട്ടില്ല.

മൂന്ന് പതിറ്റാണ്ടുകളായി 25 രാജ്യങ്ങളിലായി 4.1 ദശലക്ഷത്തിലധികം ട്വിംഗോ യൂണിറ്റുകള്‍ റെനോ വിറ്റു. എന്നാല്‍ ഭൂഖണ്ഡത്തിലെ നിര്‍മ്മാതാക്കള്‍ക്ക് ലാഭവിഹിതം വളരെ കുറവായതിനാല്‍ യൂറോപ്പില്‍ ചെറുകാര്‍ വിപണി ഗണ്യമായി കുറഞ്ഞു. ഈ വിഭാഗത്തിലുള്ള കാറുകളെ പുനരുജ്ജീവിപ്പിക്കാന്‍ യൂറോപ്യന്‍ കമ്മീഷന്‍ പുതിയ നിയന്ത്രണങ്ങള്‍ പരിഗണിക്കുന്നു.

അതിന്റെ വികസന സമയം ത്വരിതപ്പെടുത്തുന്നതിനും ചെലവ് കുറയ്ക്കുന്നതിനുമായി, റെനോ ഫ്രാന്‍സില്‍ പുതിയ ട്വിംഗോ രൂപകല്‍പ്പന ചെയ്തു, പക്ഷേ ഷാങ്ഹായിലെ ACDC R&D കേന്ദ്രത്തില്‍ ഇത് വികസിപ്പിച്ചെടുത്തു.

ചൈനയുടെ CATL-ല്‍ നിന്നുള്ള കൂടുതല്‍ താങ്ങാനാവുന്ന എല്‍എഫ്പി ബാറ്ററി ഉപയോഗിച്ചാണ് കാര്‍ യൂറോപ്പില്‍ അസംബിള്‍ ചെയ്യുന്നത്, നാല് നിറങ്ങളില്‍ മാത്രമേ ഇത് ലഭിക്കൂ, റെനോ പറഞ്ഞു.

റെനോയുടെ സഖ്യ പങ്കാളിയായ നിസാന്‍ ട്വിംഗോയുടെ ഒരു പതിപ്പ് ഉണ്ടായിരിക്കും, കൂടാതെ കുറഞ്ഞ വിലയുള്ള ബ്രാന്‍ഡായ ഡാസിയയും 18,000 യൂറോയില്‍ താഴെ വിലയ്ക്ക് ഒരെണ്ണം വില്‍ക്കുമെന്ന് ഫ്രഞ്ച് കാര്‍ നിര്‍മ്മാതാവ് പറഞ്ഞു.

Continue Reading

News

എ.ഐ ഓഹരികളില്‍ വന്‍ ഇടിവ്: നിക്ഷേപകര്‍ക്ക് കോടികളുടെ നഷ്ടം

കഴിഞ്ഞ ആഴ്ച ലക്ഷക്കണക്കിന് എ.ഐ നിക്ഷേപകര്‍ക്ക് വലിയ നഷ്ടം നേരിട്ടതോടെ യു.എസ് ഓഹരി വിപണിയിലെ എ.ഐ തരംഗം മന്ദഗതിയിലായി.

Published

on

ന്യൂയോര്‍ക്ക്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) കമ്പനികളുടെ ഓഹരികളില്‍ വന്‍ ഇടിവ്. കഴിഞ്ഞ ആഴ്ച ലക്ഷക്കണക്കിന് എ.ഐ നിക്ഷേപകര്‍ക്ക് വലിയ നഷ്ടം നേരിട്ടതോടെ യു.എസ് ഓഹരി വിപണിയിലെ എ.ഐ തരംഗം മന്ദഗതിയിലായി.

കഴിഞ്ഞ മാസങ്ങളിലായി കുതിച്ചുചാട്ടം നടത്തിയ എ.ഐ ഓഹരികള്‍ പെട്ടെന്നുതന്നെ തകര്‍ന്നടിഞ്ഞു. കോര്‍വീവ് ഓഹരി വില 44 ശതമാനവും, സൂപ്പര്‍ മൈക്രോ കമ്പ്യൂട്ടര്‍ 40 ശതമാനവും, സോഫ്റ്റ് ബാങ്ക് 22 ശതമാനത്തിലേറെയും താഴ്ന്നു. ക്ലൗഡ് അടിസ്ഥാന സൗകര്യ ബിസിനസ്സ് ഇരട്ടിയാക്കുമെന്ന പ്രഖ്യാപനത്തിനുശേഷം ഓറാക്കിളിന്റെ ഓഹരി വിലയും കഴിഞ്ഞ ആഴ്ച ഒമ്പത് ശതമാനം ഇടിഞ്ഞു. ഈ വര്‍ഷത്തെ ഉയര്‍ന്ന വിലയില്‍നിന്ന് 31 ശതമാനം താഴെയാണ് നിലവിലെ വ്യാപാരം.

എ.ഐ ഭീമന്മാരായ എന്‍വിഡിയ, ടെസ്ല, മെറ്റ പ്ലാറ്റ്‌ഫോംസ് തുടങ്ങിയവയുടെ ഓഹരികളും കൂട്ടവില്‍പനയില്‍ തകര്‍ന്നു. ഇവിടെയുള്ള ഇടിവ് നാല് മുതല്‍ ഒമ്പത് ശതമാനം വരെയായിരുന്നു.

പലന്റിര്‍ ടെക്‌നോളജീസ് മൂന്നാം പാദ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു വിപണിയിലെ ഈ വന്‍ വില്‍പന. പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച ഫലം രേഖപ്പെടുത്തിയിട്ടും കമ്പനിയുടെ ഓഹരി വില ചൊവ്വാഴ്ച എട്ട് ശതമാനം ഇടിഞ്ഞു. ഓഹരി വില അമിതമായി ഉയര്‍ന്നതായും വിപണി ബുബിള്‍ രൂപത്തിലായതായും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇതേസമയം, എ.ഐ അടിസ്ഥാന സൗകര്യം വികസിപ്പിക്കാനുള്ള പദ്ധതികള്‍ക്ക് യു.എസ് സര്‍ക്കാര്‍ ഉറപ്പില്‍ വായ്പ നേടാന്‍ ആലോചിക്കുന്നതായി ഓപ്പണ്‍ എ.ഐയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സാറ ഫ്രിയര്‍ വെളിപ്പെടുത്തിയതോടെ വിപണി പ്രതികൂലമായി പ്രതികരിച്ചു. 2029 വരെ നീളുന്ന വന്‍ നിക്ഷേപ പദ്ധതിക്ക് ഫണ്ട് കണ്ടെത്തുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നുവെന്ന സൂചനയാണ് നിക്ഷേപകരെ കൂടുതല്‍ ആശങ്കയിലാക്കിയത്.

 

Continue Reading

Trending