Culture
‘ഇനിയുമെന്ത് തെളിവാണ് ഞങ്ങള്‍ നല്‍കേണ്ടത്?’; വിവാഹത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഹാദിയയുടെ ഭര്‍ത്താവ് ഷാഫിന്‍ ജഹാന്‍

ഹാദിയയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഹാദിയയുടെ ഭര്‍ത്താവ് ഷാഫിന്‍ ജഹാന്‍ രംഗത്ത്. ഹാദിയയുമായി ‘വെ ടു നിക്കാഹ് ഡോട്ട് കോം’ എന്ന വിവാഹസൈറ്റിലൂടെയാണ് പരിചയപ്പെടുന്നതെന്നും ഡിസംബര്‍ 19-ന് ഇരുവരും വിവാഹിതരായെന്നും ഷാഫിന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. നിക്കാഹിന്റെ ചിത്രങ്ങള്‍ക്കൊപ്പംം വിവാഹം പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത വിവരവും വ്യക്തമായും ഷാഫിന്‍ പറയുന്നുണ്ട്. കേരള ഹൈക്കോടതിയാണ് ഹാദിയ-ഷാഫിന്‍ ജഹാന്‍ ദമ്പതികളുടെ വിവാഹം റദ്ദ് ചെയ്്തത്. പിന്നീട് ഹാദിയയെ വൈക്കത്തുള്ള വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
മസ്‌ക്കറ്റില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് @ണമ്യീേിശസസമവ.രീാ എന്ന മാട്രിമോണിയല്‍ സൈറ്റില്‍ 2016 ആഗസ്ത് ആദ്യ വാരം ഹാദിയയുടെ പ്രൊപോസല്‍ കാണുന്നത്.,
വീട്ടിലറിയിച്ചതിനെ തുടര്‍ന്ന് മാതാവാണ് ആദ്യമായി ഹാദിയയുമായി ഫോണില്‍ സംസാരിക്കുന്നത്., കാര്യങ്ങള്‍ സംസാരിച്ച് ഇഷ്ട്പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ വാട്‌സ് അപ്പ് വഴി പരസ്പരം ചിത്രങ്ങള്‍ കൈമാറി.,
(വാട്‌സ് അപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോര്‍ട്ട് കോടതിയില്‍ ഹാജരാക്കിയിരിന്നു വിത്ത് ഡേറ്റ്)
രണ്ടുപേര്‍ക്കും ഇഷ്ട്പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ലീവിന് വരുമ്പോള്‍ നേരില്‍ കാണാമെന്നും പരസ്പരം ഇഷ്ട്പെട്ടാല്‍ നിക്കാഹ് നടത്താമെന്നും ധാരണയായി.,
തുടര്‍ന്ന് നവംബര്‍ 22 ന് വിസ ചേഞ്ച് ചെയ്യുന്നതിനായി നാട്ടിലേക്ക് വന്നു (പുതിയ ഓഫര്‍ ലെറ്റര്‍ ഉള്‍പ്പെടെ കോടതിയില്‍ ഹാജരാക്കിയിരിന്നു,
വിത്ത് ഫാമിലി സ്റ്റാറ്റസ്)
നാട്ടില്‍ വന്ന് ഒരാഴ്ചയ്ക്ക്ക് ശേഷം നവംബര്‍ 30 ന് കുടുംബക്കാരും സഹോദരിയുമൊത്ത് ഹാദിയയുടെ ഇഷ്ടപ്രകാരം കോടതിയുടെ അനിമതിയോടെ നിലവില്‍ നില്‍ക്കുന്ന കോട്ടക്കലിലെ സാമൂഹ്യ പ്രവര്‍ത്തകയായ (മുസ്ലിം പേഴ്‌സ്ണല്‍ ലോ ബോര്‍ഡ് മെംബര്‍) സൈനബയുടെ വസതിയില്‍ വെച്ച് പെണ്ണുകാണുകയും.,
പരസ്പരം ഇഷ്ട്‌പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നിക്കാഹ് കര്‍മ്മങ്ങള്‍ ഇസ്ലാമിക ആചാര പ്രകാരം ചെയ്തു തരുന്നതിനായി എന്റെ മഹല്ലായ ചാത്തിനാംകുളം ജമാഅത്തിനേയും, ഹാദിയ നിലവില്‍ താമസിച്ചു വരുന്ന മഹല്ലായ കോട്ടക്കല്‍ പുത്തൂര്‍ ജമാഅത്തിന്റെയും ഭാരവാഹികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുകയും തത്ഫലമായി എന്റെ മഹല്ല് അനുമതി നല്‍കുകയും, പുത്തൂര്‍ മഹല്ല് ഖാളിയായ പാണക്കാട് സയ്യിദരലി ഷിഹാബ് തങ്ങളുടെ നിര്‍ദ്ധേശ പ്രകാരം പുത്തൂര്‍ ജുമാ മസ്ജിദ് ഇമാം ഹാദിയയുടെ വലിയ്യ് ആയിരിന്നു കൊണ്ട് ഡിസംബര്‍ 19 ന് ഞങ്ങളുടെ നിക്കാഹ് നടത്തി തന്നു.,
(മഹല്ല് സാക്ഷ്യപ്പെടുത്തി തന്ന വിവാഹ സര്‍ട്ടിഫിക്കറ്റ് കോടതിയില്‍ ഹാജരാക്കിയിരിന്നു)
തുടര്‍ന്ന് രണ്ട് ദിവസം ഭാര്യാ ഭര്‍ത്താക്കന്മാരായി കഴിയുകയും,
ഡിസംബര്‍ 20 ന് കോട്ടകല്‍ ഒതുക്കുങ്ങല്‍
പഞ്ചായത്തില്‍ ഞങ്ങളുടെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷ കൊടുക്കയും റെസീപ്റ്റ് കൈപ്പറ്റുകയും ചെയ്തു.,
തുടര്‍ന്ന് ഭാര്യയുടെ അഭിഭാഷകന്‍ ഹാദിയായെ ഫോണില്‍ വിളിച്ച് ഡിസംബര്‍ 21 ന് കോടതിയില്‍ ഹാജരാകാന്‍ കോടതി നിര്‍ദ്ദേശമുണ്ടെന്ന് അറിയിക്കുകകയും, ഞാനും ഹാദിയയും കോടതിയില്‍ ഹാജരാവുകയും,
ഞങ്ങള്‍ വിവാഹിതരാണെന്നും, ഞങ്ങളെ ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നും കോടതി മുന്നാകെ മഹല്ല് സാക്ഷ്യപെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ ഹാജരാക്കി അഭ്യര്‍ത്ഥിച്ചു.,
അഭ്യസ്ഥ വിദ്ധ്യയും ആഒങട ബിരുദധാരിയും 25 വയസ്സ് പ്രായവുമുള്ള എന്റെ ഭാര്യേ ഒന്നു കേള്‍ക്കാന്‍ പോലും തയ്യാറാവാതെ,
‘ഒരു മണിക്കൂര്‍ കൊണ്ട് തട്ടികൂട്ടിയ വിവാഹമാണെന്ന് പറഞ്ഞു’
156 ദിവസത്തേക്ക് എന്റെ ഭാര്യേ ഹോസ്റ്റല്‍ കസ്റ്റഡിയിലേക്ക് തള്ളി വിട്ടത്.,
(അഛന് മാത്രം അവളെ കാണാമെന്ന
വിചിത്രമായ ഉപാധിയോടെ)
നൂറിലധികം ആളുകള്‍ പങ്കെടുത്ത നിക്കാഹിന്റെ ഫോട്ടോസ്, മഹല്ല് കമ്മിറ്റിയുടെ മൊഴി, വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അപ്ലെ നല്‍കിയ രെസീപ്റ്റ്, മഹല്ല് സാക്ഷ്യപ്പെടുത്തിയ വിവാഹ സര്‍ട്ടിഫിക്കറ്റ്, കോടതി മുറിയിലെ ഭാര്യാ ഭര്‍ത്താക്കന്മാരായ ഞങ്ങളുടെ മൊഴി…
ഇനിയുമെന്ത് തെളിവാണ് ഞങ്ങള്‍ നല്‍കേണ്ടത്..??
Film
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.
പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.
Film
സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.
ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.
Film
അഞ്ച് കോടിയിലധികം കളക്ഷൻ; ബോക്സ് ഓഫീസ് ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച് അനശ്വര രാജന്റെ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. കഴിഞ്ഞയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ഡാര്‍ഡ് ഹ്യൂമറിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന പറഞ്ഞ് തിയറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തുകയാണ്. പ്രേക്ഷകർക്കിടയിലും അതുപോലെ നിരൂപകർക്കിടയിലും ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.
ആദ്യ ദിനങ്ങളിൽ നിന്നും ചിത്രത്തിന് ഗംഭീര പിന്തുണയോടെ കളക്ഷനിലും ഉയർച്ച കുറിച്ചിട്ടുണ്ട്. ആറാം ദിവസത്തിലേക്ക് എത്തുമ്പോൾ അഞ്ച് കോടിയിലധികം കളക്ഷൻ നേടി ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ നിർമ്മാതാവിന് ലാഭം നേടി കൊടുത്ത ചിത്രമായി മാറുകയാണ്. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചർച്ചകൾ പുരോഗമിക്കുന്നത്. അനശ്വര രാജൻ, മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, അരുൺ കുമാർ, അശ്വതി ചന്ദ് കിഷോർ തുടങ്ങിയവരാണ് ചിത്രത്തിലേ മുഖ്യ താരങ്ങൾ.
‘വാഴ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. എഡിറ്റർ ജോൺകുട്ടി, സംഗീതം അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, കനിഷ്ക ഗോപി ഷെട്ടി, ലൈൻ പ്രൊഡ്യൂസർ അജിത് കുമാർ, അഭിലാഷ് എസ് പി, ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് ശ്രീക്കുട്ടൻ എ എം, പരസ്യകല യെല്ലോ ടൂത്ത്സ്, ക്രീയേറ്റീവ് ഡയറക്ടർ സജി ശബന, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജീവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈൻ അരുൺ മണി, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ സുജിത് ഡാൻ, ബിനു തോമസ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ വി, പിആര്‍ഒ എ എസ് ദിനേശ്, ഡിസ്ട്രിബൂഷൻ ഐക്കൺ സിനിമാസ്.
-
kerala2 days ago
മാര്‍ഗദീപം സ്കോളര്‍ഷിപ്പില്‍ വിവേചനം; മുസ്ലിം അപേക്ഷകരില്‍ 1.56 ലക്ഷം പുറത്ത്
-
kerala3 days ago
കണ്ണൂരിലെ സദാചാര ഗുണ്ടായിസം: കാരണം ആൺസുഹൃത്തെന്ന് കുടുംബം, സദാചാര പൊലീസിങ് നടന്നിട്ടില്ലെന്ന് മാതാവ്
-
india3 days ago
എയര്‍ബസ് വിമാനങ്ങളിലെ സുരക്ഷാ പ്രോട്ടോക്കോളുകള്‍ ലംഘിച്ചതിന് എയര്‍ ഇന്ത്യയ്ക്ക് ഡിജിസിഎ മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്
-
kerala2 days ago
തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
-
crime3 days ago
കൊല്ലത്ത് ഭര്‍ത്താവ് യുവതിയെ കത്രിക കൊണ്ട് കുത്തിക്കൊന്നു
-
Film3 days ago
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി
-
kerala3 days ago
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍
-
News3 days ago
‘ഇസ്രാഈല്‍ കുറ്റകൃത്യങ്ങളില്‍ യുഎസ് പങ്കാളി’; ട്രംപ് ഭരണകൂടവുമായി ചര്‍ച്ച നടത്തില്ലെന്ന് ഇറാന്