GULF
ഹജ്ജ് നറുക്കെടുപ്പ് ജനുവരി മൂന്നാം വാരത്തിൽ; ആദ്യവിമാനം മേയ് ഒൻപതിന്
ജൂൺ 20 മുതൽ ജൂലായ് 21 വരെയാണ് തീർഥാടകരുടെ മടക്കയാത്ര നിശ്ചയിച്ചിരിക്കുന്നത്.

രാജ്യത്ത് ഹജ്ജ് തീർഥാടകരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ജനുവരി മൂന്നാം വാരം നടക്കും. ആദ്യഹജ്ജ് വിമാനം മേയ് ഒൻപതിനാകും പുറപ്പെടുക. അവസാന ഹജ്ജ്വിമാനം ജൂൺ 10-ന് പുറപ്പെടും. ജൂൺ 14 മുതൽ 19 വരെയാണ് ഹജ്ജ്കർമങ്ങൾ നടക്കുക. ജൂൺ 20 മുതൽ ജൂലായ് 21 വരെയാണ് തീർഥാടകരുടെ മടക്കയാത്ര നിശ്ചയിച്ചിരിക്കുന്നത്.
ഹജ്ജിന്റെ വിവിധ നടപടികൾ സമയബന്ധിതമായി ഉൾക്കൊള്ളിച്ചുള്ള കർമപദ്ധതി കേന്ദ്ര ഹജ്ജ്കമ്മിറ്റി പുറത്തുവിട്ടു. കർമപദ്ധതി പ്രകാരമാണ് ഹജ്ജ നറുക്കെടുപ്പ് ജനുവരി മൂന്നാം വാരത്തിൽ നിശ്ചയിച്ചത്. നറുക്കെടുപ്പ് കഴിഞ്ഞ് ഒരാഴ്ചക്കുള്ളിൽ ആദ്യഗഡു തുക അടയ്ക്കേണ്ടിവരും.
പാസ്പോർട്ട് ജനുവരി 30-നുള്ളിൽ നൽകണം. നിലവിൽ ഹജ്ജ് അപേക്ഷ സ്വീകരിക്കുന്നത് പുരോഗമിക്കുകയാണ്. ജനുവരി 15 വരെ അപേക്ഷ സ്വീകരിക്കും. ട്രെയിനർമാരുടെ തിരഞ്ഞെടുപ്പ് ജനുവരി ആദ്യവാരം നടക്കും. ഫെബ്രുവരി ആദ്യം ട്രെയിനർമാർക്ക് പരിശീലനംനൽകും.
ബിൽഡിങ് സെലക്ഷൻ കമ്മിറ്റിയുടെ മക്കയിലെയും മദീനയിലെയും കെട്ടിടങ്ങളുടെ ആദ്യഘട്ട പരിശോധന ജനുവരി, ഫെബ്രുവരി മാസങ്ങളിലും രണ്ടാംഘട്ട പരിശോധന ഫെബ്രുവരി, മാർച്ച് മാസങ്ങളിലുമായി നടക്കും. സൗദിയുമായുള്ള ഹജ്ജ് ഉഭയകക്ഷി കരാർ ജനുവരി എട്ടിനും പതിനൊന്നിനുമിടയിൽ ഒപ്പിടും. വിമാനക്കമ്പനികളുമായുള്ള കരാർ ഫെബ്രുവരി ആദ്യമായിരിക്കും ഉറപ്പിക്കുക.
കാത്തിരിപ്പുപട്ടികയിൽനിന്ന് അവസരം ലഭിക്കുന്നവരുടെ പട്ടിക ഫെബ്രുവരി 15- ന് പ്രസിദ്ധീകരിക്കും.
വിമാനക്കമ്പനികൾക്ക് സമയപ്പട്ടിക പ്രസിദ്ധീകരിക്കാനുള്ള സമയപരിധി മാർച്ച് 20 ആണ്. തീർഥാടകർക്ക് നൽകാനുള്ള പ്രതിരോധ കുത്തിവെപ്പ് മാർച്ച് അവസാനവാരം സംസ്ഥാന ഹജ്ജ് കമ്മിറ്റികൾക്ക് നൽകും.
കുത്തിവെപ്പ് ക്യാമ്പുകൾ ഏപ്രിൽ 15-ന് തുടങ്ങും. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിൻ്റെ ഹജ്ജ് ആപ്പ് മാർച്ച് 20-ന് പുറത്തിറക്കും. ഖാദിമുൽ ഹുജ്ജാജിമാരെ ഇതേദിവസം തിരഞ്ഞെടുക്കും. ഏപ്രിൽ 16-ന് ഇവർക്ക് പരിശീലനം നൽകും.
GULF
തിരക്കേറിയ ട്രാമിൽ സാധാരണക്കാർക്കൊപ്പം യാത്ര ചെയ്ത് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്
ദുബായിലെ യാത്രാ സൗകര്യങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി കൂടിയാണ് അദ്ദേഹത്തിന്റെ ട്രാം യാത്രയെന്നാണ് റിപ്പോർട്ട്

GULF
ഷാര്ജയില് യുവതി മരിച്ച സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം
കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യയുടെ മരണം അന്വേഷിക്കാന് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു.

ഷാര്ജയില് യുവതി തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയ സംഭവത്തില് അന്വേഷണത്തിന് പ്രത്യേക സംഘം. കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യയുടെ മരണം അന്വേഷിക്കാന് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. തെക്കുംഭാഗം സിഐ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം കേസ് അന്വേഷിക്കും. ഫോണ് രേഖകളും, മൊഴിയും ഉടന് ശേഖരിക്കും.
അതേസമയം അതുല്യയെ ക്രൂരമായി മര്ദ്ദിക്കുന്ന ദൃശ്യങ്ങള് ഉള്പ്പെടെ പുറത്തുവന്നിട്ടും ഭര്ത്താവ് സതീഷ് ശങ്കര് വിചിത്രവാദമാണ് ഉന്നയിച്ചത്. അതുല്യ ഗര്ഭഛിദ്രം നടത്തിയത് തന്നെ പ്രകോപിച്ചെന്നും മദ്യപിക്കുമ്പോള് അത് ഓര്മ വരുമെന്നുമാണ് പ്രതികരണം. അതേസമയം നിരപരാധിയാണെന്ന സതീഷിന്റെ വാദം അതുല്യയുടെ പിതാവ് തള്ളിയിരുന്നു.
ഭര്ത്താവുമായുള്ള ബന്ധം ഉപേക്ഷിക്കാനും വീട്ടിലേക്ക് വരാനും വീട്ടുകാര് പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് അതുല്യയെ ഫ്ലാറ്റില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്. ഷാര്ജ പോലീസിലും ഇന്ത്യന് കോണ്സുലേറ്റിലും പരാതി നല്കാനാണ് അതുല്യയുടെ കുടുംബത്തിന്റെ തീരുമാനം. ഷാര്ജയിലെ മോര്ച്ചറിയിലാണ് അതുല്യയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നാളെയാണ് പോസ്റ്റ്മോര്ട്ടം.
GULF
ഇറാന്റെ മിസൈല് ആക്രമണം; നാശനഷ്ടം സംഭവിച്ചവര്ക്ക് നഷ്ടപരിഹാരം നല്കും: ഖത്തര്
ഇറാന്റെ മിസൈല് ആക്രമണം പ്രതിരോധിക്കുന്നതിനിടെ നാശനഷ്ടം സംഭവിച്ചവര്ക്ക് നഷ്ടപരിഹാരം നല്കുമെന്ന് ഖത്തര് അറിയിച്ചു.

ഇറാന്റെ മിസൈല് ആക്രമണം പ്രതിരോധിക്കുന്നതിനിടെ നാശനഷ്ടം സംഭവിച്ചവര്ക്ക് നഷ്ടപരിഹാരം നല്കുമെന്ന് ഖത്തര് അറിയിച്ചു. ഖത്തര് സുരക്ഷാ സേന മിസൈല് തകര്ക്കുന്നതിനിടെ പല വസ്തുക്കള്ക്കും കേടുപാടുകള് സംഭവിച്ചിരുന്നു. ഇത് ശ്രദ്ധയില്പ്പെട്ടതോടെയാണ് നഷ്ടപരിഹാരം നല്കാന് സര്ക്കാര് തീരുമാനിക്കുകയായിരുന്നു. രാജ്യത്തെ പൗരന്മാര്ക്കും വിദേശികള്ക്കും നഷ്ടപരിഹാരം നല്കുമെന്നും അധികൃതര് അറിയിച്ചു.
അതേസമയം മിസൈല് ഭാഗങ്ങള് തെറിച്ചു വീണു നഷ്ടമുണ്ടായവര് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും സര്ക്കാര് അറിയിച്ചു. ഖത്തറിലുള്ള അമേരിക്കന് സൈനിക ക്യാമ്പിന് നേരെ കഴിഞ്ഞ മാസം 23ന് ആണ് ഇറാന് മിസൈല് ആക്രമണം നടത്തിയത്. ഈ മിസൈലുകള് ആകാശത്ത് വെച്ച് തന്നെ ഖത്തര് സൈന്യം തകര്ത്തിരുന്നു. എന്നാല് മിസൈലിന്റെ അവശിഷ്ടങ്ങള് റോഡിലും സ്വകാര്യ സ്ഥലത്തുമായി ചിതറി വീണതോടെയാണ് വലിയ നാശനഷ്ടം സംഭവിച്ചത്.
നാശനഷ്ടങ്ങള് സംഭവിച്ചവര് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരം അറിയിച്ചാല് ഔദ്യോഗിക സംഘം സ്ഥലം സന്ദര്ശിക്കും. മിസൈല് ആക്രമണത്തിന്റെ ഭാഗമാണെന്ന് ബോധ്യപ്പെട്ടാല് അത് സാക്ഷ്യപ്പെടുത്തും. പിന്നീട് സിവില് ഡിഫന്സ് കൗണ്സിലിനെ നഷ്ടപരിഹാരത്തിനായി ജനങ്ങള് ബന്ധപ്പെടണമെന്നും അധികൃതര് വ്യക്തമാക്കി. അപേക്ഷ നല്കിയിട്ടില്ലാത്തവര് മെത്രാഷ് വഴി രണ്ടു ദിവസത്തിനകം അപേക്ഷ നല്കണമെന്നും അതിനു ശേഷം ലഭിക്കുന്നവ പരിഗണിക്കില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
-
india3 days ago
ഇന്ത്യയില് നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന് റൈറ്റ്സ് വാച്ച് റിപ്പോര്ട്ട്
-
india3 days ago
ബെറ്റിങ് ആപ്പ് പ്രമോഷൻ; റാണ ദഗ്ഗുബാട്ടി ആഗസ്റ്റ് 11ന് ഹാജരാകണമെന്ന് ഇ.ഡി
-
kerala1 day ago
താമരശ്ശേരി ചുരത്തില് നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്
-
Health3 days ago
സംസ്ഥാനത്ത് മുണ്ടിനീര് പടരുന്നു
-
News3 days ago
അമ്പതോളം യാത്രക്കാരുമായി പോയ റഷ്യന് വിമാനം ചൈന അതിര്ത്തിക്ക് സമീപം കാണാതായി
-
kerala3 days ago
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില് മാറ്റം; രണ്ട് ജില്ലകളില് ഓറഞ്ച് അലര്ട്ട്, ഏഴിടത്ത് യെല്ലോ, അടുത്ത അഞ്ച് ദിവസം മഴ കനക്കും
-
More3 days ago
റഷ്യന് വിമാനം ചൈനീസ് അതിര്ത്തിയില് തകര്ന്നു വീണു; 49 മരണം
-
kerala3 days ago
നഴ്സ് അമീന ജീവനൊടുക്കിയ സംഭവം; ആശുപത്രി മുന് മാനേജറുടെ മാനസിക പീഡനമൂലമെന്ന് പൊലീസ് കണ്ടെത്തല്