kerala
ഹജ്ജ് നറുക്കെടുപ്പ് ഒക്ടോബർ 4 ന്
ഹജ്ജിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 30-09-2024 ആണ്.

അടുത്ത വർഷത്തെ ഹജ്ജ് അപേക്ഷകരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബർ നാലിന് വൈകീട്ട് 3.30 ന് നടത്തുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. ഹജ്ജിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 30-09-2024 ആണ്.
അപേക്ഷകർ കവർ നമ്പർ ലഭിച്ചു എന്ന് ഉറപ്പുവരുത്തുക: മുഖ്യ അപേക്ഷകന്റെ അപേക്ഷയിൽ രേഖപ്പെടുത്തിയ മൊബൈൽ നമ്പറിലേക്ക് എസ്.എം.എസ്. ആയി കവർ നമ്പർ ലഭിക്കും. ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ അപേക്ഷകരുടെ യൂസർ ഐ.ഡിയും പാസ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്തും, പാസ്പോർട്ട് നമ്പർ എൻട്രി ചെയ്തും കവർ നമ്പർ പരിശോധിക്കാവുന്നതാണ്. ഫോൺ: 0483-2710717, 2717572.
kerala
ബന്ധുവിനെ സെക്‌സ് മാഫിയയ്ക്ക് കൈമാറാന്‍ ശ്രമിച്ചെന്ന കേസ്; നടി മിനു മുനീര്‍ കസ്റ്റഡിയില്‍
ഇന്നലെ ആലുവയില്‍ വെച്ചാണ് ചെന്നൈ തിരുമംഗലം പോലീസ് മിനു മുനീറിനെ കസ്റ്റഡിയിലെടുത്തത്.

ബന്ധുവിനെ സെക്‌സ് മാഫിയയ്ക്ക് കൈമാറാന്‍ ശ്രമിച്ചെന്ന കേസില്‍ നടി മിനു മുനീറിനെ തമിഴ്‌നാട് പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ ആലുവയില്‍ വെച്ചാണ് ചെന്നൈ തിരുമംഗലം പോലീസ് മിനു മുനീറിനെ കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ നടിയെ ചെന്നൈയില്‍ എത്തിച്ചു.
2014ലാണ് കേസിനാസ്പദമായുള്ള സംഭവം നടന്നത്.
സിനിമയില്‍ അഭിനയിപ്പിക്കാമെന്ന വ്യാജവാഗ്ദാനം നല്‍കി മിനു മുനീര്‍ ബന്ധുവായ യുവതിയെ സെക്‌സ് റാക്കറ്റിന് കൈമാറാന്‍ ശ്രമിച്ചുവെന്നാണ് പരാതി.
kerala
സ്‌കൂളില്‍ എത്താന്‍ വൈകി; 5ാം ക്ലാസുകാരനെ ഇരുട്ടുമുറിയില്‍ ഒറ്റയ്ക്ക് ഇരുത്തി അധികൃതര്‍
തൃക്കാക്കര കൊച്ചിന്‍ പബ്ലിക് സ്‌കൂളിലാണ് സംഭവം.

സ്‌കൂളില്‍ വൈകിയെത്തിയതിന് അഞ്ചാം ക്ലാസുകാരനെ സ്‌കൂള്‍ അധികൃതര്‍ ഇരുട്ടുമുറിയില്‍ ഒറ്റയ്ക്ക് ഇരുത്തിയതായി പരാതി. തൃക്കാക്കര കൊച്ചിന്‍ പബ്ലിക് സ്‌കൂളിലാണ് സംഭവം. സംഭവത്തില്‍ പ്രതിഷേധിച്ച് കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് കുട്ടിയെ ഇരുട്ടുമുറിയില്‍ ഇരുത്തിയവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് പ്രിന്‍സിപ്പാള്‍ ബന്ധുക്കളെ അറിയിച്ചു.
സംഭവത്തില്‍ പരാതിയുമായി മുന്നോട്ട് പോകുമെന്നാണ് ബന്ധുക്കളുടെ നിലപാട്. വിഷയം അന്വേഷിക്കാന്‍ എത്തിയ രക്ഷിതാക്കളോട് സ്‌കൂള്‍ അധികൃതര്‍ മോശമായി പെരുമാറിയതായും ആരോപിച്ചു. കുട്ടിയെ ടിസി നല്‍കി പറഞ്ഞുവിടുമെന്നും വൈകി വന്നാല്‍ വെയിലത്ത് ഓടിക്കുമെന്നും അധികൃതര്‍ രക്ഷിതാക്കളോട് പറഞ്ഞു. രണ്ട് മിനിറ്റ് മാത്രം വൈകിയതിന് ആദ്യം ഗ്രൗണ്ടില്‍ ഓടിച്ചതിന് ശേഷം ഇരുട്ട് മുറിയില്‍ ഒറ്റയ്ക്ക് ഇരുത്തിയതെന്ന് കുട്ടി പ്രതികരിച്ചു.
വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌കൂളിലെത്തി പ്രിന്‍സിപ്പലുമായി ചര്‍ച്ച നടത്തുകയാണ്. കുട്ടിയുടെ പിതാവ് തൃക്കാക്കര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ മാനേജ്‌മെന്റിനും പരാതി നല്‍കിയിട്ടുണ്ട്.
kerala
എം.ആര്‍ അജിത് കുമാറിനിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ്; ക്ലീന്‍ ചിറ്റ് നല്‍കികൊണ്ടുള്ള റിപ്പോര്‍ട്ട് തള്ളി കോടതി
വിജിലന്‍സ് ശരിയായ അന്വേഷണം നടത്തിയിട്ടില്ലെന്നും തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി വിമര്‍ശിച്ചു.

എഡിജിപി എം.ആര്‍ അജിത് കുമാറിനിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍, ക്ലീന്‍ ചിറ്റ് നല്‍കികൊണ്ടുള്ള റിപ്പോര്‍ട്ട് തള്ളി കോടതി. വിജിലന്‍സ് ശരിയായ അന്വേഷണം നടത്തിയിട്ടില്ലെന്നും തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി വിമര്‍ശിച്ചു. സംഭവം തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി നേരിട്ട് അന്വേഷിക്കും. വിജിലന്‍സിന്റെ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് അഡ്വക്കറ്റ് നാഗരാജാണ് കോടതിയെ സമീപിച്ചത്.
അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തയില്ലെന്ന് ചൂണിക്കാട്ടി അജിത് കുമാറിന് ക്ലീന്‍ ചീറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് ഡയറക്ടര്‍ നേരത്തെ മടക്കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനോട് വിജിലന്‍സ് ഡയറക്ടര്‍ക്ക് മുന്‍പാകെ ഹാജരാകാനും നിര്‍ദേശം നല്‍കിയിരുന്നു.
തിരുവനന്തപുരം നഗരത്തില്‍ ആസംബര വീട് നിര്‍മ്മിക്കുന്നത് അഴിമതി പണം ഉപയോഗിച്ചാണ് , കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ട് , മലപ്പുറം എസ്.പിയുടെ ക്യാമ്പ് ഓഫീസിലെ മരം മുറിച്ച് ഫര്‍ണിച്ചറാക്കി, ഫ്‌ലാറ്റ് വില്‍പ്പനയിലൂടെ കളപ്പണം വെളുപ്പിച്ചു എന്നതടക്കം നിരവധി പരാതികളാണ് വിജിലന്‍സ് അന്വേഷിച്ചത്. എല്ലാ ആരോപണങ്ങളിലും എം.ആര്‍ അജിത് കുമാറിന് ക്ലീന്‍ ചീറ്റ് നല്‍കിയ റിപ്പോര്‍ട്ടാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറിയത്. വിജിലന്‍സ് തിരുവനന്തപുരം സ്‌പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ യൂണിറ്റ് ഒന്നിലെ എസ്പിയാണ് അന്വേഷണം നടത്തിയത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത തയ്യാറായില്ല. അന്വേഷണ റിപ്പോര്‍ട്ട് അവ്യക്തത ഉണ്ടെന്ന് ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് മടക്കി അയക്കുകയായിരുന്നു.
-
kerala3 days ago
‘രാജിവെക്കുന്നതിനെ പറ്റി സുരേഷ് ഗോപി ആലോചിക്കണം’; കെ. സുധാകരൻ
-
Film3 days ago
‘ഓണത്തിനൊരുങ്ങി ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’, കല്യാണിയും നസ്ലനും സൂപ്പര്‍ഹീറോ ആവേശത്തില്‍’
-
india3 days ago
സ്വാതന്ത്ര്യദിനം മുസ്ലിം യൂത്ത് ലീഗ് ജനാധിപത്യ സംരക്ഷണ ദിനമായി ആചരിക്കും
-
kerala2 days ago
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്
-
film2 days ago
അംഗത്വ രേഖകളില്‍ സജി നന്ത്യാട്ട് കൃത്രിമം നടത്തി; ഗുരുതര ആരോപണങ്ങളുമായി ഫിലിം ചേംബര്‍
-
kerala3 days ago
കാര്‍ ഫുട്പാത്തിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടം: ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
-
kerala3 days ago
മെസ്സി വരുമെന്ന് പറഞ്ഞു വഞ്ചിച്ച കായിക മന്ത്രിക്കെതിരെ യൂത്ത് ലീഗ് പ്രദിഷേധ പന്തുകളി സംഘടിപ്പിച്ചു
-
kerala3 days ago
‘അറസ്റ്റുകൊണ്ട് രാഹുൽ ഗാന്ധിയെ നേരിടാനാവില്ല, ലോകചരിത്രത്തിൽ അടയാളപ്പെടുത്തുന്ന സമരം’; വി.ഡി. സതീശൻ