X

ഹജ്ജ് തീർത്ഥാടകരുമായി ആദ്യ വിമാനങ്ങൾ മദീനയിലെത്തി; ആദ്യമെത്തിയത് മലേഷ്യന്‍ തീര്‍ത്ഥാടകര്‍; കരിപ്പൂരിൽനിന്ന് ജൂൺ നാലിന്

ഈ വർഷത്തെ ഹജ്ജ് കർമത്തിനായി സൗദി അറേബ്യയിലേക്കുള്ള തീർത്ഥാടകരുടെ വരവ് ആരംഭിച്ചു. തീർത്ഥാടകരുടെ ആദ്യ ഹജ്ജ് വിമാനങ്ങൾ മദീന വിമാനത്താവളത്തിലിറങ്ങി. മലേഷ്യയിൽ നിന്നുള്ള സംഘങ്ങളാണ് ആദ്യമായി മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് വിമാനത്താവളത്തിലെത്തിയത്. രണ്ട് വിമാനങ്ങളിലായി 567 തീർഥാടകരാണ് മലേഷ്യയിൽ നിന്നെത്തിയത്.

ഹജ്ജ് തീർത്ഥാടകരുടെ സൗദി അറേബ്യയിലേക്കുള്ള പ്രവേശന നടപടികൾ യാത്ര തിരിക്കുന്നതിനു മുമ്പ് സ്വദേശങ്ങളിൽ നിന്ന് തന്നെ പൂർത്തിയാക്കുന്ന ‘മക്ക റൂട്ട്’ പദ്ധതിയിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങളാണ് ആദ്യമായി മദീനയിൽ ഇറങ്ങിയത്.

പദ്ധതിയുടെ ഗുണഭോക്താക്കളായ തീർത്ഥാടകരുടെ ആദ്യ വിമാനങ്ങൾ മലേഷ്യയിലെ ക്വാലാലംപൂർ അന്താരാഷ്ട്ര https://chat.whatsapp.com/KVArTjelbnyG5tfmWjPs1m വിമാനത്താവളം വഴിയും ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഹസ്രത് ഷാ ജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുമാണ് മദീനയിലെത്തിയത്.

ഇന്ത്യയിൽ നിന്ന് ഹജ് കമ്മിറ്റി മുഖേന ഹജ്ജിന് അവസരം ലഭിച്ച തീർഥാടകർ ഇന്നു മുതൽ യാത്രതിരിക്കും. ഡൽഹി, ലക്നൗ, കൊൽക്കത്ത, ജയ്പുർ എന്നീ വിമാനത്താവളങ്ങളിൽനിന്നുള്ള സർവീസുകളാണ് ഇന്ന് ആരംഭിക്കുന്നത്. ഇവർ മദീനയിലേക്കാണ് എത്തുക. ഹജ് തീർഥാടനം കഴിഞ്ഞു ജിദ്ദയിൽനിന്നു നാട്ടിലേക്കു മടങ്ങും. കേരളം രണ്ടാംഘട്ട യാത്രാസംഘത്തിലാണ്.

കരിപ്പൂർ, കണ്ണൂർ എന്നിവിടങ്ങളിൽനിന്ന് ജൂൺ നാലിനും കൊച്ചിയിൽനിന്ന് ജൂൺ ഏഴിനുമാണ് വിമാന സർവീസ് ആരംഭിക്കുന്നത്.

webdesk14: