കോഴിക്കോട്: സംസ്ഥാനത്തെ ഹജ്ജ് തീര്‍ഥാടകരുടെ ആദ്യ സംഘം നാളെ കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളം വഴി പുറപ്പെടും. രണ്ടു വിമാനങ്ങളിലായി 600 തീര്‍ഥാടകരാണ് നാളെ പുറപ്പെടുന്നത്. ഉച്ചയ്ക്ക് 2.25നാണ് ആദ്യ ഹജ്ജ് വിമാന സര്‍വീസ്. ഉച്ചയ്ക്ക് മൂന്നിന് രണ്ടാം വിമാന സര്‍വീസും മദീനയിലേക്ക് പോകും.

13,472 തീര്‍ഥാടകര്‍ക്കാണ് കേരളത്തില്‍ നിന്ന് ഇത്തവണ അവസരം ലഭിച്ചത്. ഇതില്‍ 10,732 പേരും കോഴിക്കോട് വിമാനത്താവളം വഴിയാണ് പുറപ്പെടുക. ബാക്കി വരുന്ന 2,740 പേര്‍ നെടുമ്പാശേരി വിമാനത്താവളം വഴിയും യാത്രയാകും. നെടുമ്പാശേരിയില്‍ നിന്ന് 14 മുതല്‍ 17 വരെയാണ് വിമാന സര്‍വീസ്.