Connect with us

india

സർവ സജ്ജം ഇന്ത്യൻ മിഷൻ ; മിനായിലേക്ക് നീങ്ങാൻ തയ്യാറായി ഇന്ത്യൻ ഹാജിമാർ

കേരളത്തിൽ നിന്ന് 11252 പേരാണുള്ളത്. 4232 പുരുഷന്മാരും 6899 സ്ത്രീകളും. അറഫയിലേക്ക് ഇവരെ അനുഗമിക്കാൻ നാട്ടിലെ നിന്നെത്തിയ 550 ലധികം ഹജ്ജ് വളണ്ടിയർ സംഘം കൂടെയുണ്ടാകും

Published

on

അഷ്‌റഫ് വേങ്ങാട്ട്

മക്ക: ഒന്നേമുക്കാൽ ലക്ഷം ഇന്ത്യൻ തീർത്ഥാടകർ ഇന്ന് വൈകിട്ടോടെ തമ്പുകളുടെ നഗരമായ മിനായിലേക്ക് പുറപ്പെടും . മിനായിൽ കിംഗ് അബ്ദുൽ അസീസ് പാലത്തിന് ഇരുവശവും ജൗഹറ റോഡിനും കിംഗ് ഫഹദ് റോഡിനും ഇരുവശവുമായിരിക്കും ഇന്ത്യൻ ഹാജിമാരുടെ തമ്പുകൾ . ഈ ഭാഗത്ത് തന്നെ ഇന്ത്യൻ ഹജ്ജ് മിഷന്റെ ഓഫീസും മെഡിക്കൽ സെന്ററുമുണ്ടാകും. ഇന്ന് വൈകീട്ട് മിനായിലേക്ക് പുറപ്പെടാൻ തയ്യാറായിരിക്കണമെന്ന് ഇന്ത്യൻ മിഷൻ തീർത്ഥാടകരെ അറിയിച്ചിട്ടുണ്ട്.

175025 തീർത്ഥാടകരാണ് ഇത്തവണ ഇന്ത്യയിൽ നിന്നെത്തിയത്. ഇന്നലെ രാവിലെ മുംബൈയിൽ നിന്നെത്തിയ തീർത്ഥാടകർ ജിദ്ദയിലിറങ്ങിയതോടെ ഇന്ത്യൻ സംഘത്തിന്റെ ഇക്കൊല്ലത്തെ ഹജ്ജിനുള്ള വരവ് പൂർത്തിയായി. കേരളത്തിൽ നിന്ന് 11252 പേരാണുള്ളത്. 4232 പുരുഷന്മാരും 6899 സ്ത്രീകളും. അറഫയിലേക്ക് ഇവരെ അനുഗമിക്കാൻ നാട്ടിലെ നിന്നെത്തിയ 550 ലധികം ഹജ്ജ് വളണ്ടിയർ സംഘം കൂടെയുണ്ടാകും. മഹ്‌റമില്ലാതെ ഹജ്ജിനെത്തിയ 2733 വനിതാ ഹാജിമാർക്ക് ഒമ്പത് വനിതാ വളണ്ടിയർമാരുൾപ്പടെ 28 അംഗ വളണ്ടിയർ സംഘത്തിന്റെ സഹായവുമുണ്ടാകും. ഇവർക്കുള്ള താമസ സൗകര്യവും യാത്രയുമെല്ലാം പ്രത്യേകമായാണ് ഒരുക്കിയിട്ടുള്ളത്.

സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളിൽ ഏഴായിരത്തോളം മലയാളി തീർത്ഥാടകരും മക്കയിലുണ്ട്. ഇവരും മുത്തവിഫിന്റെ നിർദേശപ്രകാരം ഇന്ന് മിനായിലേക്ക് നീങ്ങും. മദീനയിലിറങ്ങിയ ഇന്ത്യൻ തീര്ഥാടകരെല്ലാം ഇതിനകം മക്കയിലെത്തിയിട്ടുണ്ട്. ഇവരിൽ ഒരു തീർത്ഥാടകൻ രോഗബാധിതനായി മദീനയിൽ ആശുപത്രിയിലുണ്ട്. ഇദ്ദേഹത്തെ അറഫാ സംഗമത്തിന് മുമ്പായി എത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ ഹജ്ജ് മിഷൻ. ഇന്ത്യയിൽ നിന്നുള്ള വളണ്ടിയർ സംഘത്തെ നയിക്കുന്നത് മുൻ മലപ്പുറം ജില്ലാ കളക്ടർ കൂടിയായ ജാഫർ മാലിക് ആണ്. ഹജ്ജ് സർവീസ് കമ്പനിയുടെ പ്രത്യേക ബസുകളിലാണ് മിനായിൽ നിന്ന് അറഫയിലേക്ക് ഇന്ത്യൻ സംഘം യാത്രയാവുക.

ഇന്ത്യൻ തീര്ഥാടകർക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതിൽ ഇന്ത്യൻ ഹജ്ജ് മിഷനും കെഎംസിസി ഉൾപ്പടെയുള്ള സന്നദ്ധ സേവക വ്യൂഹവും മുഴുസമയമെന്നോണം കർമ്മനിരതരാണ്. ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാനും കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലവും ഇന്ത്യൻ തീർത്ഥാടകരുടെ ക്ഷേമാന്വേഷണത്തിന് മക്കയിലെ താമസ കേന്ദ്രങ്ങളിലെത്തിയിരുന്നു. ഇരുവരും മുൻവർഷങ്ങളിൽ ജിദ്ദയിൽ ഹജ്ജ് കോൺസുൽ രംഗത്ത് കഴിവ് തെളിയിച്ചവരും ഏറെ പരിചയസമ്പന്നരുമാണ്. മലയാളി കൂടിയായ ഹജ്ജ് കോൺസൽ മുഹമ്മദ് ജലീൽ ഒരുക്കങ്ങളെല്ലാം നിരീക്ഷിച്ചും നിർദേശങ്ങൾ നൽകിയും സദാ സമയമെന്നോണം പുണ്യ ഭൂമിയിലുണ്ട് അറഫാ, മിന ടെന്റുകളിലേക്കുള്ള കൂപ്പണുകൾ, മെട്രോ ട്രെയിൻ ടിക്കറ്റ്, ബലികൂപ്പൺ എന്നിവ ഹജ്ജ്‌മിഷൻ തീർത്ഥാടകർക്ക് നൽകിയിട്ടുണ്ട്.

ഇന്ത്യയിൽ നിന്നുള്ള പകുതിയോളം പേർക്ക് മാത്രമേ ഇത്തവണ മശാഇർ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനുള്ള അനുമതി ലഭിച്ചിട്ടുള്ളൂ. ഒന്നേമുക്കാൽ ലക്ഷം പേരിൽ നിന്ന് എണ്പതിനാലായിരം പേർക്കാണ് ആ ഭാഗ്യം കിട്ടിയത്. മിനായിൽ നിന്ന് അറഫയിലേക്കും പിന്നീട് ജംറകളിലേക്കുമെല്ലാം ഇവർക്ക് ബസ്സിനെ ആശ്രയിക്കുന്നതിന് പകരം മെട്രോയിൽ കയറി യാത്ര ചെയ്യാം. മശാഇറിൽ യാത്ര ചെയ്യാൻ നറുക്ക് വീണവർക്ക് യാത്ര ടിക്കറ്റ് കൈമാറിയിട്ടുണ്ട്.

ഹജ്ജിനെത്തിയ 29 ഇന്ത്യക്കാർ ഇതിനകം മരണപ്പെടുകയുണ്ടായി. ഇവരിൽ അഞ്ച് പേർ മലയാളികളായിരുന്നു. മരണപ്പെട്ട ചിലരുടെ കുടുംബാംഗങ്ങൾക്ക് ഹജ്ജ് നിർവഹിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. അവരും ഇതിനകം മക്കയിലെത്തിയിട്ടുണ്ട്.

india

പാണക്കാട് ഖാസി ഫൗണ്ടേഷൻ നീലഗിരി ജില്ലാ കൺവെൻഷൻ

പാണക്കാട് സയ്യിദന്മാര്‍ മേല്‍ ഖാസിമാരാ യിട്ടുള്ള മഹല്ലുകളുടെയും നേതൃത്വം നല്‍കുന്ന സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനു വേണ്ടി പ്രസ്തുത മഹല്ലുകളില്‍ നിന്നുള്ള ഭാരവാഹികളുടെ സംയുക്ത യോഗമാണ് സംഘടിപ്പിച്ചത്.

Published

on

ഗുഡലൂര്‍: പാണക്കാട് ഖാസി ഫൗണ്ടേഷന്‍ നീലഗിരി ജില്ലാ കമ്മറ്റി രൂപീകരണവും കണ്‍വെന്‍ഷനും ഗൂഡല്ലൂര്‍ ജാനകിയമ്മാള്‍ കല്യാണ മണ്ഡപത്തില്‍ ചേര്‍ന്നു. പാണക്കാട് സയ്യിദന്മാര്‍ മേല്‍ ഖാസിമാരാ യിട്ടുള്ള മഹല്ലുകളുടെയും നേതൃത്വം നല്‍കുന്ന സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനു വേണ്ടി പ്രസ്തുത മഹല്ലുകളില്‍ നിന്നുള്ള ഭാരവാഹികളുടെ സംയുക്ത യോഗമാണ് സംഘടിപ്പിച്ചത്.

മഹല്ല് ശാക്തീകരണത്തിനും സ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പിനും മേഖല, ജില്ല സഹകരണത്തിന് വേണ്ടിയും, സുന്നി മഹല്ല് ഫെഡറേഷന്‍ ആഹ്വാനം ചെയ്യുന്ന പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കുന്നുണ്ടെന്നു ഉറപ്പുവരുത്തുന്ന തിനുമായിരുന്നു കണ്‍വെന്‍ഷന്‍.

സുന്നി മഹല്ല് ഫെഡറേഷന്‍ പ്രസിഡന്റ് കെ ബാപ്പു ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഓ.കെ.എസ് ത ങ്ങള്‍ യോഗം ഉല്‍ഘാടനം ചെയ്തു. എന്‍ ആര്‍ അബ്ദുല്‍ മജിദ് സ്വാഗതം പറഞ്ഞു. നാസര്‍ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തി, സലിം എടക്കര കര്‍മ്മ പദ്ധതികള്‍ വിശദീകരിച്ചു. സമസ്ത നീലഗിരി ജില്ല ജനറല്‍ സെക്രട്ടറി പി.കെ.എം.ബാഖവി, എസ്. വൈ.എസ് ജില്ലാ പ്രസിഡന്റ് അ ബുബക്കര്‍ ബാഖവി, സമസ്ത ജില്ലാ ട്രഷറര്‍ മൊയ്ദീന്‍കുട്ടി റഹ്മാനി, എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി സു ലൈമാന്‍, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രതിനിധി ഹനീഫ ഫൈസി, ഹനീഫ വട്ട കളരി, ബഷീര്‍ കരുവള്ളി, മു ജീബ് മുകളേല്‍, ബഷീര്‍ പി.കെ, ഫൈസല്‍ കെ.പി, യു സഫ് ഹാജി, നാസര്‍ ഹാജി, കു ഞ്ഞാവ ഹാജി, സബാത്, അന്‍ വര്‍ മടക്കല്‍, ഷാജി കുറ്റിമുച്ചി, ഫുഹാദ്, റഷിദ് ദേവര്‍ശോല, ഷാനവാസ് എം.എ, ആബിദ്, കെ.എം മുസ്തഫ, ഫൈസല്‍ എം.എസ്, ബഷീര്‍ എം.പി എന്നിവര്‍ സംബന്ധിച്ചു. ഫൈസല്‍ ഫൈസി നന്ദിയും പറഞ്ഞു. ജില്ലാ കമ്മറ്റി ഭാരവാഹി കളായി കെ.ബാപ്പു ഹാജി (പ്ര സിഡന്റ്), ഫൈസല്‍ ഫൈസി (ജനറല്‍ സെക്രട്ടറി), അബ്ദുറഹി മാന്‍ കുട്ടി (ട്രഷറര്‍) തിരഞ്ഞെടുത്തു.

Continue Reading

india

‘ഗ്യാ​ര​ന്റി’​യോ​ടെ പ​റ​യാം,​ മോദി ഭരണഘടന വായിച്ചിട്ടില്ല: രാഹുൽ ഗാന്ധി

ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നി​ടെ, എ​ത്ര കാ​ർ​ഷി​ക വാ​യ്പ​ക​ൾ എ​ഴു​തി​ത്ത​ള്ളി​യെ​ന്ന്​ മോ​ദി​യോ​ട്​ ജ​ന​ങ്ങ​ൾ ചോ​ദി​ക്ക​ണം -രാ​ഹു​ൽ പ​റ​ഞ്ഞു.

Published

on

ഭ​ര​ണ​ഘ​ട​ന​യെ ത​ക​ർ​ക്കാ​ൻ ബി.​ജെ.​പി​യും ആ​ർ.​എ​സ്.​എ​സും വി​ശ്ര​മ​മി​ല്ലാ​തെ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന്​ ലോ​ക്​​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ്​ രാ​ഹു​ൽ ഗാ​ന്ധി. ചൊ​വ്വാ​ഴ്ച മ​ഹാ​രാ​ഷ്ട്ര​യി​ലെ ഗോ​ണ്ഡി​യ​യി​ൽ മ​ഹാ വി​കാ​സ്​ അ​ഘാ​ഡി (എം.​വി.​എ)​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ യോ​ഗ​ത്തി​ലാ​ണ്​ പ​രാ​മ​ർ​ശം.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഒ​രി​ക്ക​ൽ പോ​ലും ഭ​ര​ണ​ഘ​ട​ന വാ​യി​ച്ചി​ട്ടി​ല്ലെ​ന്ന്​ ‘ഗ്യാ​ര​ന്റി’​യോ​ടെ ത​നി​ക്ക്​ പ​റ​യാ​നാ​കു​മെ​ന്ന്​ പ​റ​ഞ്ഞ രാ​ഹു​ൽ, അ​ദ്ദേ​ഹം വാ​യി​ച്ചി​രു​ന്നെ​ങ്കി​ൽ ഉ​ള്ള​ട​ക്ക​ത്തെ ആ​ദ​രി​ക്കു​മാ​യി​രു​ന്നു​വെ​ന്ന്​ കൂ​ട്ടി​ച്ചേ​ർ​ത്തു. ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നി​ടെ, എ​ത്ര കാ​ർ​ഷി​ക വാ​യ്പ​ക​ൾ എ​ഴു​തി​ത്ത​ള്ളി​യെ​ന്ന്​ മോ​ദി​യോ​ട്​ ജ​ന​ങ്ങ​ൾ ചോ​ദി​ക്ക​ണം -രാ​ഹു​ൽ പ​റ​ഞ്ഞു.

Continue Reading

india

വഖഫ് വിഷയത്തിൽ രാഷ്ട്രീയം പറയുന്നത് ജനം എതിർത്തു; ക്ഷേത്ര ഉദ്‍ഘാടനത്തിനെത്തിയ ബിജെപി എംഎൽഎ ഇറങ്ങിപ്പോയി

ബിജാപൂർ സിറ്റി എംഎൽഎ ബസൻഗൗഡ പാട്ടീൽ യത്നാലാണ് നാട്ടുകാരുടെ പ്രതിഷേധച്ചൂടറിഞ്ഞത്.

Published

on

കർണാടകയിൽ ക്ഷേത്ര ഉദ്ഘാടന ചടങ്ങിനെത്തിയ ബിജെപി എംഎൽഎ വഖഫ് ഭൂമി വിഷയത്തിൽ രാഷ്ട്രീയം പറയുന്നത് ചോദ്യം ചെയ്ത് നാട്ടുകാർ. ഒടുവിൽ എംഎൽഎ പ്രസംഗം നിർത്തി വേദിയിൽനിന്ന് ഇറങ്ങിപ്പോയി. ബിജാപൂർ സിറ്റി എംഎൽഎ ബസൻഗൗഡ പാട്ടീൽ യത്നാലാണ് നാട്ടുകാരുടെ പ്രതിഷേധച്ചൂടറിഞ്ഞത്.

ബാഗൽകോട്ട് ജില്ലയിൽ കഴിഞ്ഞദിവസമാണ് സംഭവം. സംസ്ഥാനത്ത് നടക്കുന്ന വഖഫ് ഭൂമി വിഷയത്തിൽ മുൻനിരയിലുള്ള നേതാവ് കൂടിയാണ് യത്നാൽ. ഇതിനിടയിലാണ് ഇദ്ദേഹം തെർദാലിലെ ശ്രീ അല്ലം പ്രഭു ക്ഷേത്ര ഉദ്ഘാടനത്തിനായി വരുന്നത്.

തുടർന്ന് ​പ്രസംഗത്തിനിടെ വഖഫ് ബോർഡുമായി ബന്ധപ്പെട്ട വിഷയത്തെക്കുറിച്ച് പറയാൻ തുടങ്ങി. ക്ഷേത്രങ്ങളുടെയും കർഷകരുടെയും ഭൂമി ഭീഷണിപ്പെടുത്തി പിടിച്ചെടുക്കുകയാണെന്ന് ആരോപിച്ചു. ഇതോടെ സദസ്സിലുള്ളവർ എണീറ്റുനിന്ന് യത്നാലിനെ എതിർത്തു. ഇവിടേക്ക് രാഷ്ട്രീയം കൊണ്ടുവരരുതെന്ന് അവർ ഉച്ചത്തിൽ പറഞ്ഞു.

വഖഫ് വിഷയം പറയുന്നത് രാഷ്ട്രീയമാണോയെന്ന് അദ്ദേഹം തിരിച്ചു ചോദിച്ചു. അതെ എന്നായിരുന്നു പ്രതിഷേധക്കാരുടെ മറുപടി. ഈ വിഷയം സംസാരിക്കരുതെന്നും അവർ പറഞ്ഞു. ഇതോടെ എംഎൽഎ വേദിയിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്.

ക്ഷേത്രം നിർമാണത്തിന് ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്നടക്കം സംഭാവന ലഭിച്ചിട്ടുണ്ട്. ഇതും ജനങ്ങളുടെ പ്രതിഷേധത്തിന് കാരണമായതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

Continue Reading

Trending