Connect with us

News

ട്രം​പി​ന്റെ ഭീ​ഷ​ണി ത​ള്ളി ഹ​മാ​സ്; സ്ഥി​ര​മാ​യി വെ​ടി​നി​ർ​ത്തി​യാ​ൽ മാ​ത്രം ഇനി ബ​ന്ദി​ മോചനമെന്ന്

ജ​നു​വ​രി​യി​ലെ വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ൽ​നി​ന്ന് പി​ന്മാ​റാ​നാ​ണ് ട്രം​പും ഇസ്രാഈ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു​വും ശ്ര​മി​ക്കു​ന്ന​തെ​ന്നും എ​ന്നാ​ൽ, സ്ഥി​ര​മാ​യ വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ന്റെ ഭാ​ഗ​മാ​യ​ല്ലാ​തെ ബ​ന്ദി​മോ​ച​നം സാ​ധ്യ​മാ​കി​ല്ലെ​ന്നും ഹ​മാ​സ് വ​ക്താ​വ് അ​ബ്ദു​ൽ ല​ത്തീ​ഫ് ഖ​നൂ​റ പ​റ​ഞ്ഞു.

Published

on

ബ​ന്ദി​ക​ളെ ഉ​ട​ൻ വി​ട്ട​യ​ച്ചി​ല്ലെ​ങ്കി​ൽ ഹ​മാ​സി​നെ ന​ശി​പ്പി​ക്കു​മെ​ന്നും ഗ​സ്സ​യെ ന​ര​ക​മാ​ക്കു​മെ​ന്നു​മു​ള്ള യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ അ​ന്ത്യ​ശാ​സ​നം ത​ള്ളി ഹ​മാ​സ്.

ജ​നു​വ​രി​യി​ലെ വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ൽ​നി​ന്ന് പി​ന്മാ​റാ​നാ​ണ് ട്രം​പും ഇസ്രാഈ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു​വും ശ്ര​മി​ക്കു​ന്ന​തെ​ന്നും എ​ന്നാ​ൽ, സ്ഥി​ര​മാ​യ വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ന്റെ ഭാ​ഗ​മാ​യ​ല്ലാ​തെ ബ​ന്ദി​മോ​ച​നം സാ​ധ്യ​മാ​കി​ല്ലെ​ന്നും ഹ​മാ​സ് വ​ക്താ​വ് അ​ബ്ദു​ൽ ല​ത്തീ​ഫ് ഖ​നൂ​റ പ​റ​ഞ്ഞു.

ഹ​മാ​സ് വ​ഴ​ങ്ങി​യി​ല്ലെ​ങ്കി​ൽ ഇസ്രാഈലിന്‌ ആ​വ​ശ്യ​മാ​യ ആ​യു​ധ​ങ്ങ​ളു​ൾ​പ്പെ​ടെ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ന​ൽ​കു​മെ​ന്നും ഗ​സ്സ വി​ടാ​നു​ള്ള അ​വ​സാ​ന അ​വ​സ​ര​മാ​ണെ​ന്നും ട്രം​പ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലെ കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. യു.​എ​സ് പ്ര​തി​നി​ധി​ക​ൾ ഹ​മാ​സു​മാ​യി നേ​രി​ട്ട് ച​ർ​ച്ച ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ട്രം​പി​ന്‍റെ ഭീ​ഷ​ണി.

“ഹ​ലോ ഹ​മാ​സ്, എ​ല്ലാ ബ​ന്ദി​ക​ളെ​യും ഉ​ട​ൻ വി​ട്ട​യ​ക്ക​ണം. നി​ങ്ങ​ൾ കൊ​ല​പ്പെ​ടു​ത്തി​യ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ വി​ട്ടു​ന​ൽ​ക​ണം. അ​ല്ലെ​ങ്കി​ൽ നി​ങ്ങ​ൾ തീ​ർ​ന്നെ​ന്നു ക​രു​തി​യാ​ൽ മ​തി. മാ​ന​സി​ക പ്ര​ശ്ന​മു​ള്ള​വ​ർ മാ​ത്ര​മേ മൃ​ത​ദേ​ഹം സൂ​ക്ഷി​ച്ചു​വെ​ക്കാ​റു​ള്ളൂ. നി​ങ്ങ​ൾ അ​താ​ണ് ചെ​യ്യു​ന്ന​ത്. ഇ​സ്രാ​യേ​ലി​ന് അ​വ​രു​ടെ ജോ​ലി ചെ​യ്തു​തീ​ർ​ക്കാ​നു​ള്ള​തെ​ല്ലാം ഞാ​ൻ അ​യ​ക്കു​ക​യാ​ണ്.

ഞാ​ൻ പ​റ​ഞ്ഞ​ത് അ​നു​സ​രി​ക്കാ​ത്ത ഒ​രു ഹ​മാ​സ് നേ​താ​വും സു​ര​ക്ഷി​ത​ന​ല്ല. നി​ങ്ങ​ൾ ജീ​വി​തം ന​ശി​പ്പി​ച്ച പ​ഴ​യ ബ​ന്ദി​ക​ളെ ഞാ​ൻ ക​ണ്ടി​രു​ന്നു. നി​ങ്ങ​ൾ​ക്കു​ള്ള അ​വ​സാ​ന മു​ന്ന​റി​യി​പ്പാ​ണി​ത്. ഗ​സ്സ വി​ടാ​ൻ അ​വ​സാ​ന അ​വ​സ​ര​മാ​ണി​ത്. ബ​ന്ദി​ക​ളെ വി​ട്ട​യ​ച്ചാ​ൽ ഗ​സ്സ​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് മ​നോ​ഹ​ര​മാ​യ ഒ​രു ഭാ​വി വ​രു​ന്നു​ണ്ട്. ബ​ന്ദി​ക​ളെ ഉ​ട​ൻ വി​ട്ട​യ​ക്കു​ക, അ​ല്ലെ​ങ്കി​ൽ ന​ര​ക​മാ​കും നി​ങ്ങ​ളെ കാ​ത്തി​രി​ക്കു​ന്ന​ത്” -ട്രൂ​ത്ത് സോ​ഷ്യ​ലി​ൽ ട്രം​പ് കു​റി​ച്ചു.

ഇ​നി 24 ബ​ന്ദി​ക​ൾ കൂ​ടി ജീ​വ​നോ​ടെ ഹ​മാ​സി​ന്റെ കൈ​വ​ശം ഉ​ണ്ടെ​ന്നാ​ണ് ക​രു​തു​ന്ന​ത്. 34 ബ​ന്ദി​ക​ളു​ടെ മൃ​ത​ദേ​ഹ​വും അ​വ​ർ സൂ​ക്ഷി​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ട്. 25 ബ​ന്ദി​ക​ളെ​യും എ​ട്ടു മൃ​ത​ദേ​ഹ​ങ്ങ​ളു​മാ​ണ് 42 ദി​വ​സം നീ​ണ്ട വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ന്റെ ഭാ​ഗ​മാ​യി ജ​നു​വ​രി മു​ത​ൽ ഹ​മാ​സ് വി​ട്ടു​ന​ൽ​കി​യ​ത്. ര​ണ്ടാ​യി​ര​ത്തോ​ളം ഫ​ല​സ്തീ​ൻ ത​ട​വു​കാ​രെ ഇ​സ്രാ​യേ​ലും മോ​ചി​പ്പി​ച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

തീപിടുത്തം: പശ്ചിമ ബംഗാളില്‍ സ്വകാര്യ ഹോട്ടലില്‍ 14 മരണം

രാത്രി എട്ടരയോടെയാണ് കൊൽക്കത്തയിലെ ബുറാബസാറിലെ റിതുരാജ് ഹോട്ടലിൽ തീപിടുത്തമുണ്ടാവുന്നത്

Published

on

പശ്ചിമബംഗാളില്‍ സ്വകാര്യ ഹോട്ടലിലുണ്ടായ തീപിടുത്തത്തിൽ 14 പേര്‍ മരിച്ചു. കൊല്‍ക്കത്തയിലെ നഗരമധ്യത്തിലുള്ള ഹോട്ടലില്‍ ഇന്നലെ രാത്രിയാണ് തീപിടുത്തം ഉണ്ടായത്.

രാത്രി എട്ടരയോടെയാണ് കൊൽക്കത്തയിലെ ബുറാബസാറിലെ റിതുരാജ് ഹോട്ടലിൽ തീപിടുത്തമുണ്ടാവുന്നത്. ഒന്നാം നിലയിലാണ് ആദ്യം തീ പടർന്നത്. പിന്നാലെ മുകൾ നിലയിലേക്കും തീയും പുകയും പടർന്നു.പരിഭ്രാന്തരായ താമസക്കാർ ആറ് നിലക്കെട്ടിടത്തിൻറെ ടെറസിലേക്ക് ഓടിക്കയറി. പുക ശ്വസിച്ച് ചിലർ ബോധരഹിതരായി. ഇടുങ്ങിയ വഴികളിലൂടെ അഗ്നിശമന സേന എത്താൻ ബുദ്ധിമുട്ടി. മണിക്കൂറുകൾ പണിപ്പെട്ടാണ് തീയണച്ചത്.എട്ട് മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. പരുക്കുകളോടെ 13 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ദുരന്തത്തിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ളവർ നടുക്കം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ സഹായം അനുവദിച്ചു. ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഹോട്ടലുകളിലെ സുരക്ഷയുമായി ബന്ധപ്പെട്ട് നിരീക്ഷണം കര്‍ശനമാക്കണമെന്ന് കേന്ദ്രമന്ത്രിയും ബിജെപി സംസ്ഥാന പ്രസിഡന്റുമായ സുകാന്ത മജുംദാര്‍ ആവശ്യപ്പെട്ടു.സംഭവത്തില്‍ കൊല്‍ക്കത്ത കോര്‍പ്പറേഷനെ വിമർശിച്ചു പശ്ചിമബംഗാള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ശുഭാങ്കര്‍ സര്‍ക്കാറും രംഗത്തെത്തി.

Continue Reading

kerala

അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് യൂത്ത് ലീഗ് അംഗത്വ വിതരണ ക്യാമ്പയിന്‍ നാളെ ആരംഭിക്കും

Published

on

കോഴിക്കോട്: മുസ്‌ലിം യൂത്ത് ലീഗ് അംഗത്വ വിതരണ ക്യാമ്പയിന്‍ നാളെ (വ്യാഴാഴ്ച) ആരംഭിക്കും. ‘അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്’എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ചു നടക്കുന്ന അംഗത്വ വിതരണ കാമ്പയിന്‍ മെയ് 31ന് സമാപിക്കും.

രാജ്യപുരോഗതിക്കും സാമൂഹ്യ നീതിക്കും രാഷ്ട്രശില്‍പ്പികള്‍ രൂപപ്പെടുത്തിയ ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ പോലും ഭരണകൂടം പച്ചയായി നിഷേധിക്കപ്പെടുമ്പോള്‍ നീതിക്ക് വേണ്ടിയുള്ള പുതിയ പോരാട്ടങ്ങള്‍ക്ക് വഴിതുറക്കുകയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി. കെ ഫിറോസും പറഞ്ഞു. സാമൂഹ്യ നീതി എന്നത് ഓരോ വ്യക്തിക്കും അവരുടെ അര്‍ഹതപ്രകാരം അവകാശങ്ങളും അവസരങ്ങളും ഉറപ്പാക്കുന്നതാവണം. സ്വതന്ത്ര ഭാരതം ഏഴര പതിറ്റാണ്ടു പിന്നിട്ടിട്ടും ന്യൂനപക്ഷ ജനത അവകാശ സ്വാതന്ത്ര്യത്തിനായുള്ള സമരത്തിലാണ്. മതപരവും വിശ്വാസപരവുമായ അവകാശങ്ങളിന്‍മേൽ മാത്രമല്ല മുസ്‌ലിംകളുടെ പവിത്രമായ വഖഫ് സ്വത്തിൽപോലും ഭരണകൂടത്തിന്റെ അനാവശ്യ കടന്നുകയറ്റം തുടര്‍ച്ചയാകുന്ന രാജ്യത്തെ ഫാഷിസ്റ്റ് സര്‍ക്കാറിനെതിരെയും അവരുടെ കുഴലൂത്ത് കാരായിമാറിയ കപട രാഷ്ട്രീയത്തിനെതിരെയും യുവജനതയോട് സമരസജ്ജരാകുവാന്‍ യൂത്ത് ലീഗ് കാമ്പയിന്‍ ആഹ്വാനം ചെയ്യുന്നു. ഡിജിറ്റല്‍ സംവിധാനത്തിലാണ് ഇത്തവണ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ സജ്ജമാക്കിയിരിക്കുന്നത്. മെമ്പര്‍ഷിപ്പ് ഫോറത്തില്‍ അപേക്ഷ സ്വീകരിച്ച് സംഘടന ആപ്പില്‍ എന്‍ട്രി ചെയ്യുകയും ആയതിന് സംസ്ഥാന കമ്മിറ്റി അംഗീകാരം നല്‍കുയും ചെയ്യും. പഞ്ചായത്ത് മുതല്‍ സംസ്ഥാന തലം വരെയുള്ള ഭാരവാഹികള്‍, കമ്മിറ്റി അംഗങ്ങള്‍ കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയ എല്ലാ വിവരങ്ങളും സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക ആപ്പില്‍ ലഭ്യമാകും.

മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം സന്തോഷ്‌ ട്രോഫി ഫുട്ബോൾ കേരള ടീം അംഗം പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് മണ്ഡലം തെങ്കര പഞ്ചായത്ത്‌, കോൽപ്പാടം ശാഖയിലെ നസീബ് റഹ്‌മാന് ആദ്യ മെമ്പർഷിപ്പ് നൽകി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. ചടങ്ങിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്, ട്രഷറർ പി. ഇസ്മായിൽ, വൈസ് പ്രസിഡന്റ്‌മാരായ ഫൈസൽ ബാഫഖി തങ്ങൾ, അഷ്റഫ് എടനീർ, സെക്രട്ടറിമാരായ ഗഫൂർ കോൽക്കളത്തിൽ, ഫാത്തിമ തെഹ്‌ലിയ, മലപ്പുറം ജില്ല പ്രസിഡന്റ്‌ ശരീഫ് കുറ്റൂർ, ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബാവ വിസപ്പടി, എൻ.കെ അഫ്സൽ റഹ്‌മാൻ, എം.എസ്.എഫ് ദേശീയ പ്രസിഡന്റ്‌ പി. വി അഹമ്മദ് സാജു മണ്ണാർക്കാട് മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്‌ അഡ്വ. ഷമീർ പഴേരി, ഷമീർ മണലടി, ഹാരിസ് കോൽപ്പാടം പങ്കെടുത്തു.

Continue Reading

kerala

സംസ്ഥാനത്ത് മഴ ശക്തമാകും; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാളെ വിവിധ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മൂന്ന് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് (30/04/2025) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പ്രത്യേക ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

നാളെ തെക്കന്‍ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍ അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 50 കിലോ മീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും ശക്തമായ കാറ്റിനും വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോ മീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി മുന്നറിയിപ്പ്.

ശനിയും ഞായറും തെക്കന്‍ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോ മീറ്റര്‍ വരെയും ശക്തമായ കാറ്റിന് സാധ്യത. മേല്‍പ്പറഞ്ഞ തീയതികളില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

Continue Reading

Trending