മത്സ്യകച്ചവടം നടത്തി വന്ന വിദ്യാര്‍ത്ഥിനി ഹനാനെ സമൂഹമാധ്യമങ്ങളില്‍ അപമാനിച്ച സംഭവത്തില്‍ വയനാട് സ്വദേശി നൂറുദ്ദീന്‍ ശൈഖ് അറസ്റ്റില്‍. യൂണിഫോമില്‍ മീന്‍ വിറ്റി ഹനാനെതിരെ അധിക്ഷേപത്തിന് തുടക്കമിട്ടെന്ന കാരണത്തിനാണ് അറസ്റ്റ്.

തോടുപുഴ അല്‍ അസര്‍ കോളേജില്‍ രസതന്ത്രം മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ ഹനാന്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം മത്സ്യവില്‍പന അടക്കമുള്‌ല ചെറിയ ജോലികള്‍ ചെയ്താണു പഠിക്കാനും രോഗിയായ അമ്മയുടെ ചികിത്സക്കുമുള്ള പണം സമ്പാദിച്ചിരുന്നത്. ഇക്കാര്യങ്ങള്‍ വാര്‍ത്തയായതില്‍ തട്ടിപ്പുണ്ടെന്ന് ആരോപിച്ചാണ് സാമൂഹ്യമാധ്യമങ്ങളില്‍ അസഭ്യവര്‍ഷം ചൊരിഞ്ഞത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരം പോലീസ് ഹനാന്‍ഖെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.