തിരുവനന്തപുരം: തിരുവനന്തപുരം ഉദിയന്‍കുളങ്ങരയില്‍ സി.പി.എം പ്രവര്‍ത്തകയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉദിയന്‍കുളങ്ങര സ്വദേശി ആശയാണ് മരിച്ചത്.  41 വയസായിരുന്നു. പാര്‍ട്ടി ഓഫീസിനായി വാങ്ങിയ കെട്ടിടത്തിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

ഇവര്‍ ചെങ്കല്‍ പഞ്ചായത്തിലെ ആശാ വര്‍ക്കറാണ്. ആശയെ രണ്ടു ദിവസമായി കാണാനില്ലെന്ന് കാണിച്ച് പരാതി നല്‍കിയിരുന്നു.