തിരുവനന്തപുരം: നോട്ട് പിന്‍വലിക്കല്‍ കാരണം സഹകരണ മേഖല പ്രതിസന്ധിയിലായതില്‍ പ്രതിഷേധിച്ച് വരുന്ന തിങ്കളാളഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കാന്‍ സിപിഎം തീരുമാനിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഹര്‍ത്താല്‍ സംബന്ധിച്ച് തീരുമാനമായത്.

രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെയും ബാങ്കുകളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സഹകരണ മേഖലയില്‍ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. അഖിലേന്ത്യാ പ്രതിഷേധത്തിന്റെ ഭാഗമായാണ് ഹര്‍ത്താല്‍.