ഹര്‍ത്താലിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി സര്‍വീസ് നിര്‍ത്തി. ഇതോടെ യാത്രക്കാര്‍ ദുരിതത്തിലായി. പൊലീസ് സംരക്ഷണത്തില്‍ മാത്രം സര്‍വീസ് നടത്തിയാല്‍ മതിയെന്ന് കണ്‍ട്രോള്‍ റൂമില്‍ നിന്ന് ഡിപ്പോകള്‍ക്ക് നിര്‍ദേശം നല്‍കി. പല ഡിപ്പോകളിലും ബസുകള്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്.

കെ.എസ്.ആര്‍.ടി.സി ചിലയിടങ്ങളില്‍ പാതിവഴിക്ക് സര്‍വീസ് നിര്‍ത്തിയത് യാത്രക്കാരെ ദുരിതത്തിലാക്കി. അതേസമയം, പമ്പയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്നുണ്ട്.

അതേസമയം, കെ.പി ശശികലയുടെ അറസ്റ്റിനെ തുടര്‍ന്ന് ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ബി.ജെ.പി പിന്തുണ പ്രഖ്യാപിച്ചു. സമാധാനപരമായ ഹര്‍ത്താല്‍ ആചരിക്കുന്നതിന് മുഴുവന്‍ ജനാധിപത്യ വിശ്വാസികളും സഹകരിക്കണമെന്ന് ബി.ജെ.പി അഭ്യര്‍ഥിച്ചു.