ഹരിയാനയില്‍ യുവഗായിക വെടിയേറ്റു മരിച്ചു. ഹര്‍ഷിത ദഹിയ (22)യാണ് മരിച്ചത്. പാനിപ്പത്തിലെ ചമ്മാര ഗ്രാമത്തില്‍ നടന്ന പരിപാടിക്കുശേഷം ഡല്‍ഹിയിലേക്കു പോകുന്നവഴിക്കാണ് കാറിലെത്തിയ സംഘം ഗായികയ്ക്ക് നേരെ നിറയൊഴിക്കുകായിരുന്നു. കഴുത്തിലും തലയിലും വെടിയേറ്റ ഹര്‍ഷിത സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു.

മൃതദേഹം പാനിപ്പത്ത് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.

Haryanvi singer and Dancer Harshita Dahiya shot dead in Panipat

ഹര്‍ഷിതയുടെ ഹോദരി ഭര്‍ത്താവായ ദിനേഷില്‍ നിന്നും ഗായികയ്ക്കുവധഭീഷണിയുണ്ടായിരുന്നതായി പാനിപ്പത്ത് എസ്പി രാഹുല്‍ ശര്‍മ പറഞ്ഞു. ഗുണ്ടാനേതാവായ ദിനേഷ് ഹര്‍ഷിതയുടെ മാതാവിന്റെ വധക്കേസില്‍ തീഹാര്‍ ജയിലിലാണ്. അമ്മയുടെ മരണത്തിന് ദൃക്‌സാക്ഷിയായതിനാലാണ് മകളെയും വധിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Haryanvi singer and Dancer Harshita Dahiya shot dead in Panipat

തനിക്ക് വധഭീഷണിയുണ്ടെന്ന് കാണിച്ച് ഈയടുത്ത് ഹര്‍ഷിത യൂട്യൂബില്‍ വീഡിയോ പോസ്റ്റിട്ടിരുന്നു. വധഭീഷണിയെ താന്‍ ഭയക്കുന്നില്ലെന്നും അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതേ കുറിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഒരു നര്‍ത്തകി കൂടിയായ ഷര്‍ഷിത കഴിഞ്ഞ മൂന്ന് വര്‍ഷമായി ഡല്‍ഹിയിലെ നരേലയിലാണ് താമസം.