ചണ്ഡീഗഢ്: ഹരിയാന മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി. സിറ്റിങ് സീറ്റുകളില്‍ പോലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ പരാജയത്തിലേക്കാണെന്നാണ് ഒടുവിലത്തെ ഫലസൂചനകള്‍ വ്യക്തമാക്കുന്നത്. ഏഴ് സീറ്റുകളില്‍ അഞ്ചെണ്ണത്തിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ പിന്നിലാണ്.

അംബാല, പഞ്ചകുള, സോനിപത്ത് മുന്‍സിപ്പല്‍ കോര്‍പറേഷനുകളിലേക്കും രേവാരി മുന്‍സിപ്പല്‍ കൗണ്‍സില്‍, സാംപ്ല, ധരുഹേര, ഉക്കലന മുന്‍സിപ്പല്‍ കമ്മിറ്റികളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ബിജെപി-ജെജെപി സഖ്യവും കോണ്‍ഗ്രസും തമ്മിലായിരുന്നു പ്രധാന മത്സരം.

സോനിപത്തില്‍ കോണ്‍ഗ്രസിലെ നിഖില്‍ മദനാണ് മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. അംബാലയില്‍ ശക്തി റാണി ശര്‍മ്മ ബിജെപിയുടെ വന്ദന ശര്‍മ്മയെ പരാജയപ്പെടുത്തി മേയറായി. സാംപ്ല, ധരുഹേര, ഉക്ലാന എന്നിവിടങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ പിന്നിലാണ്. അംബാല, പഞ്ച്കുല, സോനാപെട്ട് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കും റെവാരി, സാംപ്ല(റോഹ്തക്), ധരുഹേര (റെവാരി), ഉക്ലാന (ഹിസാര്‍) മുനിസിപ്പല്‍ കൗണ്‍സിലിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഡല്‍ഹി-ഹരിയാന-പഞ്ചാബ് അതിര്‍ത്തികളില്‍ കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നവശ്യപ്പെട്ട് കര്‍ഷകപ്രക്ഷോഭം ശക്തമായ പശ്ചാത്തലത്തിലാണ് ഹരിയാനയില്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.