വിദ്വേഷ പ്രസംഗം നടത്തിയതിനെ തുടര്‍ന്നുള്ള കേസില്‍ മുന്‍ എംഎല്‍എ പി.സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കി. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം റദ്ദാക്കിയത്. പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ ഫോര്‍ട്ട് എസ്.പിക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിനിടെ മതവിദ്വേഷ പ്രസംഗം നടത്തിയതിനായിരുന്നു കേസ്. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ടുകൊണ്ട് നിരവധി പരാതികള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതില്‍ ജാമ്യം ലഭിച്ചെങ്കിലും എറണാകുളം വെണ്ണലയില്‍ വീണ്ടും വിദ്വേഷ പ്രസംഗം നടത്തുകയും ജാമ്യ വ്യവസ്ഥ ലംഘിക്കുകയുമായിരുന്നു ജോര്‍ജ് ചെയ്തത്.